
നടന്‍ റഹ്‍മാന്‍റെ മകള്‍ റുഷ്‍ദ റഹ്‍മാന്‍ അമ്മയായി. സമൂഹമാധ്യമത്തിലൂടെയാണ് റുഷ്‍ദ സന്തോഷ വിവരം പങ്കുവച്ചത്. ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നു. ദൈവാനുഗ്രഹത്താല്‍ അവന്‍ സുഖമായിരിക്കുന്നു. അല്‍ഹംദുലില്ലാഹ്, റുഷ്‍ദ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 10 ന് ആയിരുന്നു റുഷ്‍ദയുടെ വിവാഹം. കൊല്ലം സ്വദേശി അല്‍ത്താഫ് നവാബിനെയാണ് റുഷ്ദ ജീവിത പങ്കാളിയാക്കിയത്. ചെന്നൈയിലെ ലീല പാലസ് ഹോട്ടലില്‍ നടന്ന വിവാഹത്തില്‍ സിനിമാ, രാഷ്ട്രീയ രംഗങ്ങളിലെ നിരവധിപേര്‍ പങ്കെടുത്തിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, സംഗീത സംവിധായകന്‍ എ ആര്‍ റഹ്‍മാന്‍, പ്രേം പ്രകാശ്, മണി രത്നം, സുന്ദര്‍ സി, ഭാനു ചന്ദര്‍, വിക്രം, പ്രഭു, ജാക്കി ഷ്രോഫ്, ലാല്‍, ശരത് കുമാര്‍, രാധിക ശരത് കുമാര്‍, വിനീത്, നദിയ മൊയ്‍തു, പൂനം ദില്ലന്‍, ശ്വേത മേനോന്‍, ശോഭന, സുഹാസിനി, രേവതി, അംബിക, ലിസി, പാര്‍വ്വതി ജയറാം, മേനക സുരേഷ്, സ്വപ്‍ന, ഭാഗ്യരാജ്, പൂര്‍ണിമ, ജയശ്രീ, കാളിദാസ് ജയറാം തുടങ്ങി നിരവധി താരങ്ങള്‍ ചടങ്ങിന് എത്തിയിരുന്നു.
വിവാഹവേദിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. തന്‍റെ പഴയകാല നായികമാര്‍ക്കൊപ്പമുള്ള റഹ്‍മാന്‍റെ ഒരു ചിത്രമായിരുന്നു അതില്‍ ഏറ്റവും ശ്രദ്ധേയം. നടി ലിസിയാണ് ഈ ചിത്രം പോസ്റ്റ് ചെയ്‍തിരുന്നത്.
ALSO READ : കഥയാണ് താരം, ഒപ്പം അനശ്വരയും; 'മൈക്ക്' റിവ്യൂ
അതേസമയം മലയാളത്തിനൊപ്പം മറ്റു ഭാഷകളിലും സജീവമാണ് റഹ്‍മാന്‍. എതിരെ. ബ്ലൂ എന്നിവയാണ് റഹ്‍മാന്‍റേതായി മലയാളത്തില്‍ പുറത്തെത്താനുള്ള ചിത്രങ്ങള്‍. തമിഴില്‍ ആറോളം ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായി നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ ഉണ്ട്. ഓപറേഷന്‍ അറപൈമ, സര്‍വ്വാധികാരി, ജന ഗണ മന, നിറങ്ങള്‍ മൂണ്‍ഡ്ര്, തുപ്പരിവാളന്‍ 2 എന്നിവയ്ക്കൊപ്പം മണി രത്നത്തിന്‍റെ സ്വപ്ന ചിത്രം പൊന്നിയിന്‍ സെല്‍വനിലും റഹ്‍മാന് വേഷമുണ്ട്.