'എന്റെ ജീവിതമായതിന് നന്ദി'; വിവാഹ വിശേഷം പങ്കുവച്ച് പ്രിയതാരം

Published : Dec 17, 2020, 11:24 PM IST
'എന്റെ ജീവിതമായതിന് നന്ദി'; വിവാഹ വിശേഷം പങ്കുവച്ച് പ്രിയതാരം

Synopsis

മലയാള ടെലിവിഷൻ രംഗത്ത് ഏറെ ആരാധകരുള്ള 'ബാച്ചിലർ' താരം രാഹുൽ രവി വിവാഹിതനാകുന്നു. തന്റെ മറുപാതിയെ കുറിച്ച് പ്രണയാർദ്രമായ പോസ്റ്റ് പങ്കിട്ടാണ് താരം ആരാധകർക്ക് മുമ്പിൽ സർപ്രൈസ് നീക്കിയത്.

ലയാള ടെലിവിഷൻ രംഗത്ത് ഏറെ ആരാധകരുള്ള 'ബാച്ചിലർ' താരം രാഹുൽ രവി വിവാഹിതനാകുന്നു. തന്റെ മറുപാതിയെ കുറിച്ച് പ്രണയാർദ്രമായ പോസ്റ്റ് പങ്കിട്ടാണ് താരം ആരാധകർക്ക് മുമ്പിൽ സർപ്രൈസ് മറനീക്കിയത്. തന്റെ പ്രതിശ്രുത വധുവിനൊപ്പം ഒരു ചിത്രവും പങ്കിട്ട രാഹുൽ വലിയ ദിവസത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നു കുറിക്കുന്നു.  നേരത്തെ, തന്റെ വിവാഹത്തെക്കുറിച്ച് സൂചന നൽകുന്ന ഒരു സസ്പെൻസ് പോസ്റ്റ് താരം പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ആരാധകർ വിശേഷങ്ങൾ ചോദിച്ചെത്തിയെങ്കിലും താരം മറുപടി നൽകിയിരുന്നില്ല.

'അവളെ ആദ്യമായി കണ്ടുമുട്ടിയത് ഒരു സാധാരണ ദിവസമായിരുന്നു എനിക്ക്, പിന്നീട് നല്ലതായി തോന്നി. ഓരോ ദിവസം കഴിയുമ്പോഴും എനിക്ക് മികച്ചതും സവിശേഷവുമുള്ള ദിനങ്ങളായി മാറിത്തുടങ്ങിയിരുന്നു. പിന്നീട് എന്റെ ദിവസങ്ങളല്ല, മറിച്ച്  ജീവിതം തന്നെ മെച്ചപ്പെട്ടു.. അവളുടെ സുന്ദരമായ പുഞ്ചിരിയും സംസാരവും, ഇവൾ എന്റെ ജീവിതത്തിലെ വെറുമൊരു പെൺകുട്ടിയല്ലെന്ന തിരിച്ചറിവ് തന്നു.  അവൾ എന്റെ ജീവിതം തന്നെയാണ് ...  ജീവിതം തിളക്കമാർന്നതാക്കിയതിനും എന്റെ ജീവിതമായതിനും നന്ദി.. ഞങ്ങളുടെ വലിയ ദിവസത്തിനായി കാത്തിരിക്കുന്നു'- എന്നായിരുന്നു രാഹുൽ കുറിച്ചത്. 

കുറിപ്പിനൊപ്പം മനോരമായ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി നിരവധി വേഷങ്ങളിൽ  രാഹുല്‍ എത്തിയിട്ടുണ്ട്. അവതരണത്തിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തു നിന്നാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്.  രാഹുലിന്റെ പൊന്നമ്പിളിയിലെ ഹരിപത്മനാഭൻ  എന്ന കഥാപാത്രമായിരുന്നു കരിയർ മാറ്റിമറിച്ചത്. ഒരു ഇന്ത്യന്‍ പ്രണയകഥ, കാട്ടുമാക്കാന്‍ എന്നീ സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി