'കൂലി' ഷൂട്ടിന് മുന്‍പ് രജനികാന്ത് ഹിമാലയത്തിലേക്ക് പോകുന്നു

Published : May 29, 2024, 01:50 PM IST
'കൂലി' ഷൂട്ടിന് മുന്‍പ് രജനികാന്ത് ഹിമാലയത്തിലേക്ക് പോകുന്നു

Synopsis

അടുത്തിടെയാണ് ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യന്‍ സിനിമ രജനി പൂര്‍ത്തിയാക്കിയത്. വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

ചെന്നൈ: സൂപ്പര്‍താരം രജനികാന്ത് ഹിമാലയത്തിലേക്ക് ധ്യാനത്തിനായി പോകുന്നതായി വിവരം. വേട്ടയ്യന്‍ ഷൂട്ടിംഗ് അവസാനിച്ചതോടെയാണ് താരം വീണ്ടും ഹിമാലയത്തിലേക്ക് പോകുന്നത്. നേരത്തെ ജയിലര്‍ റിലീസ് സമയത്ത് താരം ഹിമാലയത്തിലേക്ക് പോയിരുന്നു. വര്‍ഷത്തില്‍ ഹിമാലയ യാത്ര രജനികാന്തിന് പതിവുള്ളതാണ്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിലാണ് രജനി അടുത്തതായി അഭിനയിക്കേണ്ടത്. ഇത് ജൂണ്‍ അവസാനത്തോടെ ആരംഭിക്കും എന്നാണ് വിവരം. ഇതിന് മുന്നോടിയായാണ് രജനി ഹിമാലയത്തിലേക്ക് പോകുന്നത് എന്നാണ് വിവരം. സാധാരണയായ ആഗസ്റ്റ് മാസത്തോടെയാണ് ഹിമാലയ സന്ദര്‍ശനം നടത്താന്‍ രജനി പോകാറ്. എന്നാല്‍ ഇത്തവണ കൂലിയുടെ ഷെഡ്യൂള്‍ ഉള്ളതിനാല്‍ അത് മുടങ്ങിയേക്കാം അതിനാലാണ് രജനി നേരത്തെ പോകുന്നത് എന്നാണ് വിവരം. 

അടുത്തിടെയാണ് ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യന്‍ സിനിമ രജനി പൂര്‍ത്തിയാക്കിയത്. വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അമിതാഭ് ബച്ചന്‍, റാണ, ഫഹദ് ഫാസില്‍, മഞ‌്ജു വാര്യര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. ജയ് ഭീം എന്ന പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന്‍റെ സംവിധായകനാണ് ജ്ഞാനവേല്‍. രജനിയെ തീര്‍ത്തും വ്യത്യസ്തമായ റോളില്‍ ചിത്രത്തില്‍ കാണാം എന്നാണ് സംവിധായകന്‍ അവകാശപ്പെടുന്നത്. 

അതേ സമയം സംവിധായകൻ ലോകേഷ് കനകരാജിന്‍റെ  രജനികാന്ത് ചിത്രം കൂലി ഏറെ വാര്‍ത്ത പ്രധാന്യം നേടുന്നുണ്ട്. തലൈവര്‍ 171 എന്ന് താല്‍ക്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്‍റെ പേര് കൂലി എന്ന് ഇട്ടത് അടുത്തിടെ ടീസര്‍ പുറത്തിറക്കിയാണ് അണിയറക്കാര്‍ പ്രഖ്യാപിച്ചത്. രജനികാന്ത് ഒരു അധോലോക നായകനായിട്ടാകും ചിത്രത്തില്‍ ഉണ്ടാകുകയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ചിത്രമാണ് ഇതെന്നാണ് ടൈറ്റില്‍ ടീസര്‍ നല്‍കുന്ന സൂചന. 

 ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്‍എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കള്ളക്കടത്ത് ആണ് കൂലിയുടെ പ്രമേയമാകുക എന്നാണ് റിപ്പോര്‍ട്ട്.  രജനികാന്തിന്റെ  സിനിമയുടെ ഫസ്റ്റ് ലുക്ക് നേരത്തെ ശ്രദ്ധ നേടിയിരുന്നു. സണ്‍ പിക്ചേര്‍സിന്‍റെ ബാനറില്‍ കലാനിധി മാരാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. രജനിയുടെ കഴിഞ്ഞ വര്‍ഷത്തെ വന്‍ ഹിറ്റായ ജയിലറും സണ്‍ പിക്ചേര്‍സാണ് നിര്‍മ്മിച്ചത്.

ഷാരൂഖിന്‍റെ അടുത്ത ചിത്രത്തിന്‍റെ പേര് ചോര്‍ന്നു; അതും ഷാരൂഖിന്‍റെ വീഡിയോയില്‍ നിന്ന് !

ഷാരൂഖിന് വിജയ് സേതുപതി പോലെ, സല്‍മാനും വില്ലന്‍ സൗത്ത് ഇന്ത്യയില്‍ നിന്ന്

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത