നടന്‍ റാണ ദഗ്ഗുബതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

Web Desk   | Asianet News
Published : May 21, 2020, 03:52 PM ISTUpdated : May 21, 2020, 03:58 PM IST
നടന്‍ റാണ ദഗ്ഗുബതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

Synopsis

ഹൈദരാബാദിലുള്ള ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോയുടെ സ്ഥാപകയാണ് മിഹീക. ലോക്ക് ഡൗണിനു ശേഷമാവും വിവാഹം. 

തെലുങ്ക് സിനിമാതാരം റാണ ദഗ്ഗുബതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. യുവസംരംഭക മിഹീക ബജാജുമായുള്ള പ്രണയം തുറന്ന് പറഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് വിവാഹ നിശ്ചയം കഴിഞ്ഞെന്ന് ചിത്രം സഹിതം അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. നേരത്തേ മിഹീകയ്ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് 'അവള്‍ സമ്മതം മൂളി' താരം അറിയിച്ചിരുന്നു. ഹൈദരാബാദിലുള്ള ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോയുടെ സ്ഥാപകയാണ് മിഹീക. ലോക്ക് ഡൗണിനു ശേഷമാവും വിവാഹം.

റാണയുടെ പ്രഖ്യാപനത്തിനു പിന്നാലെ സിനിമയിലെ അദ്ദേഹത്തിന്‍റെ നിരവധി സുഹൃത്തുക്കള്‍ ആശംസകളുമായെത്തിയിരുന്നു. ശ്രുതി ഹാസന്‍, തമന്ന, സാമന്ത അക്കിനേനി തുടങ്ങിയവരൊക്കെ ആശംസകളുമായി എത്തി.  അതേസമയം വിഷ്ണു വിശാലിനൊപ്പമെത്തുന്ന കാടന്‍ ആണ് റാണയുടെ വരാനിരിക്കുന്ന ചിത്രം. എന്നാല്‍ ലോക്ക് ഡൗണിനെത്തുടര്‍ന്ന് ചിത്രത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക