Santhwanam :'പറയാനുള്ളത് ഒത്തിരി നന്ദി'; പുരസ്കാര നിറവിൽ സജിന്റെ കുറിപ്പ്

Published : Jun 03, 2022, 11:27 PM IST
Santhwanam :'പറയാനുള്ളത് ഒത്തിരി നന്ദി'; പുരസ്കാര നിറവിൽ സജിന്റെ കുറിപ്പ്

Synopsis

ഏറ്റവും പ്രിയപ്പെട്ട ഏഷ്യാനെറ്റ് പരമ്പര ഏതാണെന്ന ചോദ്യത്തിന് മലയാളികള്‍ ആദ്യം പറയുന്ന പേര് ഒരുപക്ഷെ സാന്ത്വനം (Santhwanam) എന്നായിരിക്കും. 

റ്റവും പ്രിയപ്പെട്ട ഏഷ്യാനെറ്റ് പരമ്പര ഏതാണെന്ന ചോദ്യത്തിന് മലയാളികള്‍ ആദ്യം പറയുന്ന പേര് ഒരുപക്ഷെ സാന്ത്വനം (Santhwanam) എന്നായിരിക്കും. മലയാളികളുടെ ഹൃദയത്തില്‍ അത്രത്തോളം ഇടം നേടിയ പരമ്പര അടുത്തൊന്നും ഉണ്ടായിട്ടില്ലെന്നതു തന്നെ കാരണം. 'കൃഷ്ണ സ്റ്റോഴ്സ്' എന്ന പലചരക്ക് കട നടത്തുന്ന  'സാന്ത്വനം' കുടുംബമാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍. വീട്ടിലെ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും സ്‌ക്രീനിലേക്ക് മനോഹരമായി പറിച്ചുനടാന്‍ പരമ്പരയ്ക്ക് കഴിയുന്നുണ്ട്. പരമ്പരയിലെ ഏതൊരു കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്ന താരങ്ങളും മലയാളിക്ക് പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞു. പരമ്പരയിൽ ശിവനും അഞ്ജലിയുമായി എത്തുന്ന സജിനെയും ഗോപിക അനിലിനെയും അറിയാത്ത മലയാളികൾ കുറവായിരിക്കും. സീരിയൽ പ്രേമികൾ നെഞ്ചേറ്റിയ ശിവനെന്ന വേഷത്തിന് അംഗീകരാരം എത്തിയ വാര്‍ത്തയാണ് സജിൻ പങ്കുവച്ചിരിക്കുന്നത്. തന്നെ അവാര്‍ഡിന് പരിഗണിച്ചതിന് നന്ദിയറിയിച്ച് സജിൻ ഇൻസ്റ്റഗ്രാമിൽ കുറിപ്പും പങ്കുവച്ചിട്ടുണ്ട്.

'മലപ്പുറം മിന്നലെ മീഡിയ അവാർഡിന്റെ മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങി.  ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ഓരോ വ്യക്തികളോടും നന്ദിയും കടപ്പാടും തോന്നുന്നു. എന്നെ ഈ പ്രൊജക്റ്റിലേക്ക് കാസ്റ്റ് ചെയ്തതിന് രഞ്ജിത്ത് സാറിനും ചിപ്പി ചേച്ചിക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി...  പലരും എന്നെ വിശ്വസിക്കാത്തപ്പോഴും ശിവനെ അവതരിപ്പിക്കാൻ സഹായിച്ചതിന് സംവിധായകൻ ആദിത്യൻ സാറിന് നന്ദി. പ്രേക്ഷകർ ഇഷ്ടപ്പെടുന്ന രീതിയിൽ ശിവനെ സൃഷ്ടിച്ചതിന് എഴുത്തുകാരൻ ജെ. പള്ളാശ്ശേരി സാറിന് നന്ദി.. എന്നെ ഉടനീളം പിന്തുണച്ച  ഹപ്രവർത്തകർക്ക് നന്ദി.... 

എന്നെ ഇത്രയധികം പിന്തുണച്ചതിനും സ്നേഹിച്ചതിനും നിങ്ങൾക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി..  ശിവനെയും സജിനെയും ഏവരും ശ്രദ്ധിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്തതിന് കാരണം നിങ്ങളാണ്. എന്നെ എപ്പോഴും വിശ്വസിക്കുകയും ഇവിടെയുണ്ടാകാൻ എന്റെ നട്ടെല്ലായി നിലകൊള്ളുകയും ചെയ്ത എന്റെ കുടുംബവും സുഹൃത്തുക്കളും അവസാനത്തേത് എന്നാൽ ഏറ്റവും ചെറുതല്ല. എന്നെ ഈ അവാർഡിലേക്ക് പരിഗണിച്ചതിന് പെഗാസസ് ഗ്ലോബലിന് നന്ദി..'- എന്നാണ് സജിൻ കുറിച്ചിരിക്കുന്നത്. 

മലയാളിക്ക് പരിചിതയായ നടി ഷഫ്‌നയാണ് സജിന്റെ ഭാര്യ. ഷഫ്‌നയാണ് തന്നെ പരമ്പരയിലേക്ക് എത്തിച്ചതെന്നാണ് സജിന്‍ പറയാറുള്ളത്. പ്ലസ്ടു എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ഷഫ്‌നയും സജിനും ഇഷ്ടത്തിലാകുന്നത്. പ്ലസ്ടുവിന് ശേഷവും സജിന്‍ അവസരങ്ങള്‍ നോക്കിയിരുന്നെങ്കിലും പിന്നീട് സ്‌ക്രീനിലേക്കെത്തുന്നത് ശിവന്‍ ആയിട്ടായിരുന്നു.

തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന പരമ്പരയുടെ റീമേക്കാണ് സാന്ത്വനം. ശ്രീകൃഷ്ണ സ്റ്റോഴ്സ് നടത്തുന്ന ബാലന്റേയും ഭാര്യ ദേവിയുടേയും മൂന്ന് സഹോദരങ്ങളുടേയും ജീവിതമാണ് സീരിയൽ ചിത്രീകരിക്കുന്നത്. ചിപ്പി, രാജീവ് പരമേശ്വരൻ, ​ഗോപിക അനിൽ, സജിൻ തുടങ്ങിയവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത