'അപ്പുവിന്റെ കുഞ്ഞനുജനെത്തി'; സന്തോഷം പങ്കുവച്ച് നടൻ സഞ്ജു ശിവറാം

Web Desk   | Asianet News
Published : Oct 07, 2021, 10:17 AM ISTUpdated : Oct 07, 2021, 10:18 AM IST
'അപ്പുവിന്റെ കുഞ്ഞനുജനെത്തി'; സന്തോഷം പങ്കുവച്ച് നടൻ സഞ്ജു ശിവറാം

Synopsis

അശ്വതിയാണ് താരത്തിന്റെ ഭാര്യ. പൃഥ്വി ദേവ്(അപ്പു) എന്നൊരു മകനും ഇവർക്കുണ്ട്.

ലയാള സിനിമയിലെ(malayalam movie) യുവ താരനിരകളിൽ(new actor) ശ്രദ്ധേയമായ മുഖമാണ് സഞ്ജു ശിവറാമിന്റേത്(Sanju Sivram). 'നി കൊ ഞാ ചാ' എന്ന ചിത്രത്തിലൂടെ പരിചിതനായി താരം പിന്നീട് നിരവധി വേഷങ്ങളിൽ തിളങ്ങി. സമൂഹമാധ്യമങ്ങളിൽ(social media) സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും പ്രേക്ഷക ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സന്തോഷകരമായി നിമിഷം ആരാധകരോട് അറിയിച്ചിരിക്കുകയാണ് താരം. 

ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെത്തിയ സന്തോഷമാണ് സഞ്ജു ശിവറാം പങ്കുവച്ചത്. “ഇന്ന്, സൂര്യോദയത്തിനു മുൻപ്, ഞങ്ങളുടെ മകൻ പിറന്നു. അമ്മയും മകനും സുഖമായിരിക്കുന്നു. ബിഗ് ബി, അപ്പു സൂപ്പർ ഹാപ്പിയാണ്,” എന്നാണ് സഞ്ജു സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

പിന്നാലെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി രം​ഗത്തെത്തിയത്. മാളവിക ജയറാം ഉൾപ്പെടെയുള്ളവരും സഞ്ജുവിന് ആശംസയുമായി എത്തി. അശ്വതിയാണ് താരത്തിന്റെ ഭാര്യ. പൃഥ്വി ദേവ്(അപ്പു) എന്നൊരു മകനും ഇവർക്കുണ്ട്.

ഭാര്യ അത്ര പോരാ, 1983, ബിവെയർ ഓഫ് ഡോഗ്സ്, മൺസൂൺ മാംഗോസ്, ഹലോ നമസ്തേ, അച്ചായൻസ്, മാസ്റ്റർപീസ്, വില്ലൻ, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷകർക്ക് സഞ്ജു സുപരിചിതനാകുന്നത്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍