എങ്ങും 'ഭ്രമയു​ഗ' തരം​ഗം; 'ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് യുഗ'വുമായി സൂരജ് സൺ

Published : Feb 18, 2024, 09:18 PM ISTUpdated : Feb 18, 2024, 09:21 PM IST
എങ്ങും 'ഭ്രമയു​ഗ' തരം​ഗം; 'ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് യുഗ'വുമായി സൂരജ് സൺ

Synopsis

ഒരു വടക്കൻ പ്രണയ വിപ്ലവം എന്നാണ് സൂരജ് സൺ നായക വേഷം കൈകാര്യം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര്.

മിനിസ്ക്രീനിൽ ഒരേ ഒരു സീരിയലിൽ മാത്രം അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂരജ് സൺ. പാടാത്ത പൈങ്കിളിയിലെ ദേവയെ അവതരിപ്പിച്ച് കൊണ്ടാണ് സൂരജ് അഭിനയ ജീവിതത്തിന് തുടക്കമിട്ടിരുന്നത്. സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെ പലരും സൂരജിനെ ഏറ്റെടുത്തു. ചില വ്യക്തിപരമായ കാരണങ്ങളാൽ താരം സീരിയലിൽ നിന്ന് വിട്ട് നിന്നപ്പോഴും ഏവരും ഒപ്പം നിന്നു. മോട്ടിവേഷണൽ വീഡിയോയും മറ്റുമായി സോഷ്യൽമീഡിയയിലും സജീവമാണ് സൂരജ്. 

സിനിമയാണ് എന്നും സൂരജിന്റെ ലക്ഷ്യം. അത് താരം സാക്ഷാത്കരിക്കുകയും ചെയ്തു. മലയാളത്തിൽ നിരവധി സിനിമകൾ സമ്മാനിച്ച ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത മൃദു ഭാവേ ദൃഢ കൃത്യേ എന്ന സിനിമയിൽ സൂരജ് നായകനായി. നായക വേഷത്തിൽ തന്നെയെത്തുന്ന പതിയ സിനിമയുടെ ടൈറ്റിൽ ലോഞ്ചും കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ നടൻ പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വിശേഷങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇടയ്ക്കൊക്കെ ഫോട്ടോഷൂട്ട് ആവാമല്ലെയെന്നാണ് താരം ചോദിക്കുന്നത്. കറുപ്പ്-വെള്ള വേഷത്തിലാണ് പുതിയ ചിത്രങ്ങളിൽ താരം എത്തുന്നത്. 'ഒരു BLACK AND WHITE യുഗം', എന്നാണ് ക്യാപ്ഷൻ.

ഒരു വടക്കൻ പ്രണയ വിപ്ലവം എന്നാണ് സൂരജ് സൺ നായക വേഷം കൈകാര്യം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര്. ചിത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഡയറക്ടർ - വിജേഷ് ചെമ്പിലോട് - റിഷി സുരേഷ്. നിർമ്മാണം -എ-വൺ സിനിമാഫുഡ് പ്രൊഡക്ഷൻസുമാണ്. പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ഹൃദയം എന്ന ചിത്രത്തില്‍ കല്യാണ ചെക്കനായി സൂരജ് അഭിനയിച്ചിരുന്നു. 

'ഭ്രമയു​ഗം പോയ് പാര്; വിജയ്, അജിത്, രജനിക്കിട്ടെെയെല്ലാം എന്നടാ പണ്ണിട്രിക്കിറത് എൻട്ര് കേള്': തമിഴ് ആരാധകൻ

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത