ടർബോ ആണ് മമ്മൂട്ടിയുടേതായി ഇനി വരാനിരിക്കുന്ന ചിത്രം.

രു സിനിമയ്ക്ക് ഇതര ഭാഷകളിൽ അടക്കം മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്നത് വളരെ അപൂർവമാണ്. ആ നേട്ടം സ്വന്തമാക്കിയ സിനിമയാണ് ഭ്രമയു​ഗം. മമ്മൂട്ടി നായകനായി എത്തിയ ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസമെ ആയിള്ളൂവെങ്കിലും ഇന്ത്യയ്ക്ക് അകത്തും പുറത്തും ചിത്രത്തിന് ലഭിക്കുന്ന സ്വാകാര്യത വളരെ വലുതാണ്. മമ്മൂട്ടിയുടെയും മറ്റുള്ളവരുടെ പ്രകടനത്തിനും എങ്ങും പ്രശംസാപ്രവാഹമാണ്. ഭ്രമയു​ഗവും മമ്മൂട്ടിയും സോഷ്യൽ മീഡിയയിൽ ട്രെന്റിം​ഗ് ആയി നിൽക്കവെ ചിത്രത്തെ കുറിച്ച് ഒരു തമിഴ് സിനിമാസ്വാദകൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. 

തമിഴ് സിനിമാസ്വാദകന്റെ ഒരു ഓഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. തമിഴ് സിനിമാ ​ഗ്രൂപ്പിലാണ് വോയ്സ് വന്നിരിക്കുന്നതെന്നാണ് വിവരം. "ഈ ​ഗ്രൂപ്പിൽ ഉള്ള വിജയ്, അജിത്ത്, രജനികാന്ത്, ശിവകാർത്തികേയൻ എന്നിവരുടെ ആരാധകരെന്ന ഒരു കൂട്ടം ഉണ്ടല്ലോ ? അവരെല്ലാവരും ദയവ് ചെയ്ത് ഭ്രമയുഗം എന്ന മമ്മൂട്ടി പടം പോയ് കാണണം. സിനിമ എന്നാൽ എന്ത് എന്ന് കണ്ട ശേഷം തങ്ങളുടെ പ്രിയതാരങ്ങളോട് സംസാരിക്കൂ. എന്നപ്പാ നീ പടം പണ്ണിട്രിക്കെ, ഊരയെ ഏമാത്തിട്രിക്കിറത്, ഞങ്ങളെ എല്ലാം പറ്റിക്കുന്നത് എന്തിന് എന്ന് കേൾവി കേളുങ്കേ. നിങ്ങൾ മറ്റ് കാര്യങ്ങൾക്കായി ചെലവാക്കുന്ന തുകയിൽ ഒരു വിഹിതം എടുത്ത്, നിറയെ തിയറ്ററുകളിൽ ഭ്രമയു​ഗം കളിക്കുന്നുണ്ട്. പോയ് സിനിമ കാണാം. ശേഷം സുഹൃത്തുക്കളോടും സിനിമയെ പറ്റി പറയൂ. നിങ്ങൾക്കെല്ലാം വലിയൊരു മാറ്റം ഉണ്ടാകുമെന്ന് ഉറപ്പാണ്. നമ്മുടെ ആൾക്കാർ എന്ത് സിനിമയാണ് ചെയ്യുന്നത് എന്ന് തോന്നിപ്പോകും. എത്രത്തോളം ആണ് അവർ നിങ്ങളെ പറ്റിച്ച് കൊണ്ടിരിക്കുന്നത് എന്ന് മനസിലാകും", എന്നാണ് വോയ്സ് സന്ദേശത്തിൽ പറയുന്നത്. 

Scroll to load tweet…

അതേസമയം, ടർബോ ആണ് മമ്മൂട്ടിയുടേതായി ഇനി വരാനിരിക്കുന്ന ചിത്രം. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. നൂറോളം ദിവസം നീണ്ടും നിന്ന ചിത്രത്തിന് ഇന്ന് പാക്കപ്പ് ആയിരുന്നു. 

ഇനി അവന്റെ വരവാണ് 'ടർബോ' ജോസിന്റെ; ആക്ഷന്‍ കോമഡിയുമായി മമ്മൂട്ടി, 100ലേറെ ദിവസത്തെ ഷൂട്ടിന് പാക്കപ്പ്

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..