അണ്ണാ ഒരേയൊരു വാട്ടി..; കാരവാൻ കാണാൻ കുരുന്നുകൾക്ക് മോഹം, 'കേറി വാടാ മക്കളേ'ന്ന് സൂരി

Published : Oct 07, 2023, 11:54 AM ISTUpdated : Oct 07, 2023, 12:24 PM IST
അണ്ണാ ഒരേയൊരു വാട്ടി..; കാരവാൻ കാണാൻ കുരുന്നുകൾക്ക് മോഹം, 'കേറി വാടാ മക്കളേ'ന്ന് സൂരി

Synopsis

നിറഞ്ഞ മനസോടെ വാഹനത്തിൽ നിന്നും ഇറങ്ങിയ കുരുന്നുകളോട് നല്ലവണ്ണം പഠിക്കണം എന്ന് സൂരി. 

ട്ടനവധി തമിഴ് സിനിമകളിലൂടെ മലയാളികൾക്ക് ഉൾപ്പടെ സുപരിചിതനായ താരമാണ് സൂരി. സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രം ചെയ്ത് കയ്യടി നേടിയ സൂരി, സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്. തന്റെ ആരാധകരെ ഒപ്പം ചേർത്ത് നിർത്തുന്ന സൂരിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. 

കാരവാനിൽ ഉള്ളിൽ നിന്നുകൊണ്ട് കുട്ടിക്കൂട്ടത്തോട് സംസാരിക്കുന്ന സൂരിയെ വീഡിയോയിൽ കാണാം. കാരവൻ ഒന്ന് കാണണം എന്നതായിരുന്നു പതിനഞ്ചോളം വരുന്ന കുരുന്നുകളുടെ ആ​ഗ്രഹം. 'അണ്ണാ ഒരേയൊരു വാട്ടി..'എന്ന് പറഞ്ഞ് തന്റെ മുന്നിൽ നിൽക്കുന്ന കുരുന്നുകളെ നിരുത്സാഹപ്പെടുത്താതെ സൂരി അവരെ കാരവാനിലേക്ക് ക്ഷണിക്കുക ആയിരുന്നു. വളരെ കൗതുകത്തോടെ വണ്ടിക്കകം നോക്കി കാണുന്ന കുട്ടികളെ വീഡിയോയിൽ കാണാം. ഒടുവിൽ നിറഞ്ഞ മനസോടെ വാഹനത്തിൽ നിന്നും ഇറങ്ങിയ കുരുന്നുകളെ, 'നല്ലവണ്ണം പഠിക്കണം' എന്ന് പറഞ്ഞാണ് സൂരി യാത്ര ആക്കുന്നത്. ഈ ഹൃദ്യമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുക ആണ്. 

'വിടുതലൈ' എന്ന ചിത്രമാണ് സൂരിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. വെട്രിമാരന്‍ ആയിരുന്നു ചിത്രത്തിന്‍റെ സംവിധാനം.  പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടിയ ചിത്രം മികച്ച ബോക്സ് ഓഫീസ് കളക്ഷനും സ്വന്തമാക്കിയിരുന്നു. പൊലീസുകാരനായുള്ള സൂരിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വെട്രിമാരന്‍ തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രത്തിലും സൂരി ഭാഗമാകുന്നുണ്ട്. ഉണ്ണി മുകുന്ദനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദുരൈ സെന്തില്‍ കുമാറാണ് സംവിധാനം. ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് ആര്‍തര്‍ വില്‍സണാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. യുവ ശങ്കര്‍ രാജയാണ് സംഗീതം.

'ജയിലർ' രണ്ടാമൻ, ഒന്നാമൻ ആ സൂപ്പർതാര ചിത്രം, പിന്നിലായി വിജയ്; കളക്ഷനിൽ കുതിച്ച ചിത്രങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
click me!

Recommended Stories

'എനിക്കൊരുപാട് പേരുദോഷം ഉണ്ട് സിസ്റ്റർമാരെ'ന്ന് അലൻസിയർ, 'ഇടയ്ക്ക് കുരിശ് വരയ്ക്കണ'മെന്ന് മറുപടി- വൈറൽ
'ടിനി ടോം ഇത് കാണുന്നുണ്ടോ'; ഇവിടെ പുതിയ മോഹന്‍ലാല്‍ മാത്രമല്ല, പഴയ മോഹന്‍ലാലും ഭദ്രം, വീണ്ടും ശബ്‍ദാനുകരണവുമായി ഹിമവല്‍ ഭദ്രാനന്ദ