Tovino Thomas Photos : മിന്നൽ വേ​ഗത്തിൽ ടൊവിനോ; പുത്തൻ ചിത്രങ്ങളുമായി താരം

Web Desk   | Asianet News
Published : Dec 23, 2021, 11:22 AM IST
Tovino Thomas Photos :  മിന്നൽ വേ​ഗത്തിൽ ടൊവിനോ; പുത്തൻ ചിത്രങ്ങളുമായി താരം

Synopsis

നാളെയാണ് മിന്നല്‍ മുരളി റിലീസ് ചെയ്യുന്നത്. 

ലയാളികളുടെ പ്രിയതാരമാണ് ടൊവിനോ തോമസ് (Tovino Thomas). ബി​ഗ് സ്ക്രീനിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായൊരിടം കണ്ടെത്താൻ ടൊവിനോയ്ക്ക് സാധിച്ചിരുന്നു. ബോസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളി(Minnal Murali) എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ടൊവിനോ ആരാധകർ ഇപ്പോൾ. ചിത്രം നാളെ ഉച്ചയോടെ പ്രേക്ഷകർക്ക് മുന്നിലെത്തും. ഈ അവസരത്തിൽ ടൊവിനോ പങ്കുവച്ച പുത്തൻ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. 

വിവിധ ലുക്കിലുള്ള സ്റ്റൈലിഷ് ചിത്രങ്ങളാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി. ‘ചിത്രത്തിനായി കാത്തിരിക്കുന്നു, 24ന് രാവിലെ ചിത്രം റിലീസ് ചെയ്തു കൂടെ‘ എന്നെല്ലാമാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. എന്തായാലും ടെവിനോയുടെ പുതിയ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് മിന്നൽ മുരളി റിലീസ് ചെയ്യുന്നത്. മുരളി എന്ന് പേരുള്ള ഒരു തയ്യല്‍ക്കാരന്‍ യുവാവിനെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരിക്കല്‍ മിന്നല്‍ ഏശുന്ന മുരളിക്ക് ചില അത്ഭുത ശക്തികള്‍ ലഭിക്കുകയാണ്. അത് അയാളുടെയും ആ നാട്ടുകാരുടെയും ജീവിതത്തില്‍ സൃഷ്‍ടിക്കുന്ന അപ്രതീക്ഷിതത്വങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ മുന്നോട്ടുപോക്ക്.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്
'അപ്പാ..അമ്മ..നന്ദി'; അന്ന് ചെലവോർത്ത് ആശങ്കപ്പെട്ടു, ഇന്ന് ഡിസ്റ്റിംഗ്ക്ഷനോടെ പാസ്; മനംനിറഞ്ഞ് എസ്തർ അനിൽ