Priyanka Chopra : ഭര്‍ത്താവ് നിക്കിന്‍റെ പേര് വെട്ടിയത് എന്തിന്? ആദ്യമായി വെളിപ്പെടുത്തി പ്രിയങ്ക

Web Desk   | Asianet News
Published : Dec 23, 2021, 07:00 AM IST
Priyanka Chopra : ഭര്‍ത്താവ് നിക്കിന്‍റെ പേര് വെട്ടിയത് എന്തിന്? ആദ്യമായി വെളിപ്പെടുത്തി പ്രിയങ്ക

Synopsis

ഇതൊക്കെ ആളുകൾ വലിയ കാര്യമായി കാണുന്നു എന്നത് തന്നെ രസകരമാണ്. ഇത് സമൂഹമാധ്യമമാണ്. പ്രിയ സുഹൃത്തുക്കളേ ദയവായി ഒന്നു ശാന്തമാകൂ’, 

ന്യൂയോര്‍ക്ക്: സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലെ (Instagram) പേരില്‍ നിന്നും ഭർത്താവിന്‍റെ പേര് നടി പ്രിയങ്ക ചോപ്ര (Priyanka Chopra) മാറ്റിയത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. അമേരിക്കൻ ഗായകനുമായ നിക് ജൊനാസിന്റെ (Nick Jonas) പേര് വെട്ടിയതെന്തിനെന്ന ചര്‍ച്ച ഒരു ഘട്ടത്തില്‍ ഇരുവരും തങ്ങളുടെ വിവാഹ ബന്ധം ഉപേക്ഷിക്കുന്നതിന്‍റെ തുടക്കമാണെന്ന് ചില ഗോസിപ്പുകളും വന്നു. ഇപ്പോള്‍ ഇതിനുള്ള കാരണം പ്രിയങ്ക ചോപ്ര വെളിപ്പെടുത്തി. 

തന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലെ പേരുമായി സാമ്യമുള്ളതാക്കാൻ വേണ്ടിയാണ് ഇൻസ്റ്റഗ്രാമിൽ നിന്നും തന്റെ പേരിനൊപ്പമുള്ള ‘ജൊനാസ്’ ഒഴിവാക്കിയതെന്ന് താരം വെളിപ്പെടുത്തുന്നു. അടുത്തിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ചോപ്ര മനസ്സു തുറന്നത്.
‘എനിക്കൊന്നും അറിയില്ല. ട്വിറ്ററിലെ എന്റെ പേരുപോലെ തന്നെയാക്കാൻ വേണ്ടിയാണ് ഇന്‍സ്റ്റഗ്രാമിൽ നിന്നും ജൊനാസ് എന്ന പേര് ഒഴിവാക്കിയത്. തുടർന്നുണ്ടായ ചർച്ചകളെല്ലാം ഞാന്‍ ഊഹിച്ച രീതിയിലാണ് വന്നത്. ഇതൊക്കെ ആളുകൾ വലിയ കാര്യമായി കാണുന്നു എന്നത് തന്നെ രസകരമാണ്. ഇത് സമൂഹമാധ്യമമാണ്. പ്രിയ സുഹൃത്തുക്കളേ ദയവായി ഒന്നു ശാന്തമാകൂ’, പ്രിയങ്ക പറഞ്ഞു.

കഴിഞ്ഞ മാസമാണ് പ്രിയങ്ക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും നിക് ജൊനാസിന്റെ പേര് നീക്കം ചെയ്തത്. ‘പ്രിയങ്ക ചോപ്ര ജൊനാസ്’ എന്ന പേരിലായിരുന്നു താരത്തിന്റെ അക്കൗണ്ട്. പെട്ടെന്നൊരു ദിവസം ജൊനാസ് എന്ന ഭാഗം ഒഴിവാക്കിയതോടെ താരദമ്പതികൾ വേർപിരിയുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

വിഷയം സജീവ ചർച്ചയായതോടെ പ്രചരിക്കുന്ന കാര്യങ്ങൾ അസംബന്ധമാണെന്നു പറഞ്ഞ് പ്രിയങ്കയുടെ അമ്മ മധു ചോപ്ര രംഗത്തെത്തിയിരുന്നു. ചർച്ചകളോട് നിക് ജൊനാസും പ്രിയങ്കയും ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. അഭ്യൂഹങ്ങൾക്കിടയിലും ഇരുവരും പ്രണയചിത്രങ്ങളും ആഘോഷനിമിഷങ്ങളും ആരാധകരുമായി പങ്കുവച്ചതും ഏറെ ചർച്ചയായി. 
 

PREV
Read more Articles on
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്