Asianet News MalayalamAsianet News Malayalam

'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന് വൻ തിരക്ക്; സംഘർഷം, പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി

തിരുവനന്തപുരത്തെ ഐഎഫ്എഫ്കെ വേദികളിൽ ഒന്നായ ടാ​ഗോർ തിയറ്ററിലായിരുന്നു സംഘർഷം.

Clash during screening of nanpakal nerathu mayakkam movie at IFFK
Author
First Published Dec 12, 2022, 6:35 PM IST

തിരുവനന്തപുരം :  ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം 'നൻപകൽ നേരത്ത് മയക്ക'ത്തിന്റെ പ്രദർശനത്തിനിടെ സംഘർഷം. തിരുവനന്തപുരത്തെ ഐഎഫ്എഫ്കെ വേദികളിൽ ഒന്നായ ടാ​ഗോർ തിയറ്ററിലായിരുന്നു സംഘർഷം. റിസർവ് ചെയ്തവർക്ക് അടക്കം സീറ്റ് കിട്ടാതെ വന്നതോടെ ഡെലി​ഗേറ്റുകൾ പ്രതിഷേധിക്കുക ആയിരുന്നു. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

പ്രതിഷേധിച്ച രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ടിക്കറ്റ് ബുക്ക് ചെയ്തിട്ട് കൂടി സിനിമ കാണാൻ ഇവർക്ക് അവസരം ലഭിച്ചിരുന്നില്ല. "ഇന്നലെ ഒരുപാട് ട്രൈ ചെയ്ത ശേഷമാണ് റിസർവേഷൻ ടിക്കറ്റ് കിട്ടിയത്. എന്നിട്ട് പോലും രണ്ട് മണിക്കൂറോളം വരി നിന്ന് തിയറ്ററിനുള്ളിൽ കടക്കാറായപ്പോൾ റിസർവ് ചെയ്തവരെയും കയറ്റത്തില്ലെന്ന് പറഞ്ഞു. അൺ റിസർവ്ഡ് ആയ കുറേ പേരെ കയറ്റി. റിസർവ് ചെയ്തവരെ കയറ്റണം എന്നത് ഒരു മര്യാ​ദയാണല്ലോ", എന്ന് ഡെലി​ഗേറ്റുകൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

ഇരുപത്തി ഏഴാമത് ഐഎഫ്എഫ്കെയിൽ മത്സരവിഭാ​ഗത്തിൽ രണ്ട് മലയാള സിനിമകളാണ് ഉള്ളത്. ഇതിൽ ഒന്നാണ് നൻപകൽ നേരത്ത് മയക്കം. മറ്റൊന്ന് കുഞ്ചാക്കോ ബോബന്റെ അറിയിപ്പാണ്. മലയാളികള്‍ ഏറെ കാലമായി കാണാന്‍ കാത്തിരിക്കുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. 

തിയറ്ററുകളിൽ നിറഞ്ഞാടാൻ 'മുത്തുവേൽ പാണ്ഡ്യൻ' വരുന്നു; ക്യാരക്ടർ വീഡിയോയുമായി ടീം 'ജയിലർ'

മൂന്ന് ദിവസമാണ് ചിത്രം ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുക. 12-ാം തിയതി ടാ​ഗോർ തിയറ്ററിൽ 3. 30നും 13-ാം തിയതി ഉച്ചയ്ക്ക് 12 മണിക്ക് ഏരീസ് പ്ലക്സിലും 14ന് രാവിലെ 9. 30ക്ക് അജന്ത തിയറ്ററിലും ആണ് ചിത്രത്തിന്റെ പ്രദർശനം നടക്കുക. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് നന്‍പകല്‍ നേരത്ത് മയക്കം നിര്‍മ്മിക്കുന്നത്. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ ലിജോയ്ക്കും ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിത്തമുണ്ട്. ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസല്‍ എ ബക്കര്‍.

Follow Us:
Download App:
  • android
  • ios