ഞെട്ടിക്കുന്ന ലുക്കിൽ വിനയ് ഫോർട്ട്; ഇതാര് 'ഉമ്മൻ കോശിയോ'ന്ന് മലയാളികൾ, താരതമ്യങ്ങൾ ഇങ്ങനെ

Published : Aug 22, 2023, 07:53 AM IST
ഞെട്ടിക്കുന്ന ലുക്കിൽ വിനയ് ഫോർട്ട്; ഇതാര് 'ഉമ്മൻ കോശിയോ'ന്ന് മലയാളികൾ, താരതമ്യങ്ങൾ ഇങ്ങനെ

Synopsis

തന്റെ പുതിയ ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി വിനയ് ഫോർട്ട് തന്നെ രം​ഗത്തെത്തി.

'ഋതു' എന്ന സിനിമയിലൂടെ എത്തി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടനാണ് വിനയ് ഫോർട്ട്. പിന്നീട് ഒട്ടനവധി സിനിമകളിൽ നായകനായും വില്ലനായും സഹതാരമായും എല്ലാം വിനയ് ബി​ഗ് സ്ക്രീനിൽ തിളങ്ങി. നിലവിൽ നിവിൻ പോളി നായകനാകുന്ന  'രാമചന്ദ്ര ബോസ് & കോ' എന്ന ചിത്രമാണ് നടന്റേതായി റിലീസിന് ഒരുങ്ങുന്നത്. ഈ വേളയിൽ വിനയ് ഫോർട്ടിന്റെ ഒരു ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. 

ചാർളി ചാപ്ലിൻ ലുക്കിൽ മീശയും ചുരുണ്ട മുടിയും കൂളിം​ഗ് ​ഗ്ലാസും വച്ച് സ്റ്റൈലൻ ലുക്കിലാണ് വിനയ് ഫോർട്ട് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. 'രാമചന്ദ്ര ബോസ് & കോ'യുടെ പ്രസ് മീറ്റിൽ എത്തിയതായിരുന്നു വിനയ്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ സിനിമാതാരങ്ങൾ ഉൾപ്പടെ ഉള്ളവർ കമന്റുകളുമായി രം​ഗത്തെത്തി.

ജ​ഗതിയുടെ 'ഉമ്മൻ കോശി' എന്ന കഥാപാത്രവുമായാണ് പലരും വിനയ് ഫോർട്ടിന്റെ ലുക്കിന്റെ താരതമ്യം ചെയ്തിരിക്കുന്നത്. ജയറാം നായകനായി എത്തിയ 'സിഐഡി ഉണ്ണികൃഷ്ണൻ ബി എ, ബി എഡ്' എന്ന ചിത്രത്തിലെ കഥാപാത്രം ആണ് ഉമ്മൻ കോശി. 'അത് ഇഷ്ടപ്പെട്ടു.. ഉമ്മൻ കോശി', എന്നാണ് അജു വർ​ഗീസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. 

'ഇപ്പോഴത്തെ പുള്ളാരുടെ ഓരോരോ പാഷനെ, Boss and co സിനിമക്ക് ഇതിലും വലിയ പ്രൊമോഷൻ കിട്ടാൻ ഇല്ല, ഇതിനപ്പുറത്തുള്ള പ്രൊമോഷൻ സ്വപ്‌നങ്ങളിൽ മാത്രം', എന്നിങ്ങനെ പോകുന്നു കമന്റുകൾ. അടുത്ത ട്രോളിനുള്ള വകയായി, മീം ചെയ്യാനുള്ളതായി തുടങ്ങിയ കമന്റുകളും വരുന്നുണ്ട്. ദിലീപ് നായകനായി എത്തിയ ഈ പറക്കും തളിക എന്ന സിനിമയിലെ ഒരു രം​ഗവുമായും വിനയ് ഫോർട്ടിന്റെ ലുക്കിനെ തരതമ്യം ചെയ്യുന്നവരുണ്ട്. മിന്നാരത്തിലെ കുതിരവട്ടം പപ്പുവിന്റെ ലുക്കും ഇക്കൂട്ടത്തിൽ ഉണ്ട്. 

യോഗി ആദിത്യനാഥിന്‍റെ കാല്‍ തൊട്ട് വന്ദിച്ച സംഭവം: വിശദീകരണവുമായി രജനികാന്ത്

അതേസമയം, തന്റെ പുതിയ ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി വിനയ് ഫോർട്ട് തന്നെ രം​ഗത്തെത്തി. 'ഇതെന്റെ അടുത്ത പടത്തിന്റെ ഒരു ലുക്കാണ്. അപ്പൻ സിനിമയുടെ സംവിധായകൻ മജുവിന്റേതാണ് ചിത്രം. ആ സിനിമയിൽ ഞാൻ അഭിനയിച്ച് കൊണ്ടിരിക്കയാണ്. വളരെ ഇൻട്രസ്റ്റിം​ഗ് ആയിട്ടുള്ള സിനിമയും കഥാപാത്രവും ആണത്. അതുകൊണ്ട് ഈ കോലം ഞാൻ അങ്ങ് സഹിക്കുക ആണ്. സെപ്റ്റംബർ പകുതിവരെ ഈ കോലത്തിൽ തന്നെ ഞാൻ നടക്കേണ്ടി വരും', എന്നാണ് വിനയ് ഫോർട്ട് പറയുന്നത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത