വർഷം 1998 ഓഗസ്റ്റ് 3, പ്രായം രണ്ടര; കുഞ്ഞി കൈകളിൽ സദ്യ വാരി കഴിക്കുന്ന ആളെ മനസിലായോ ?

Published : Nov 26, 2023, 07:08 PM IST
വർഷം 1998 ഓഗസ്റ്റ് 3, പ്രായം രണ്ടര; കുഞ്ഞി കൈകളിൽ സദ്യ വാരി കഴിക്കുന്ന ആളെ മനസിലായോ ?

Synopsis

സദ്യ കഴിക്കുന്ന കുട്ടി താരത്തെ വീഡിയോയിൽ കാണാൻ സാധിക്കും.

സോഷ്യൽ മീഡിയയുടെ ഈ കാലത്ത് ത്രോബാക്ക് ഫോട്ടോകളും വീഡിയോകളും വലിയ രീതിയിൽ വൈറലാകാറുണ്ട്. പ്രത്യേകിച്ച് ​ഗായകരുടെയും സിനിമാ താരങ്ങളുടെയും കുട്ടിക്കാല ഫോട്ടോകൾ. പലപ്പോഴും ഇതാരാണ് എന്ന് പോലും മനസിലാകാത്ത അവസ്ഥവരെ ഉണ്ടാകാറുണ്ട്. അത്തരത്തിൽ മലയാളത്തിലെ ഒരു യുവ നടിയുടെ കുട്ടിക്കാല വീഡിയോയാണ് വൈറൽ ആകുന്നത്. 

സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഈ നടി. താരം മാത്രമല്ല കുടുംബം മുഴുവനും മലയാളികൾക്ക് പ്രിയങ്കരരാണ്. പറഞ്ഞ് വരുന്നത് മറ്റാരെയും കുറിച്ചല്ല നടി അഹാന കൃഷ്ണകുമാറിനെ പറ്റിയാണ്. തന്റെ കുട്ടിക്കാല വീഡിയോ അഹാന തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നതും. രണ്ടര വയസുള്ളപ്പോൾ 1998 ഓഗസ്റ്റ് മൂന്നിന് പകർത്തിയതാണ് ഈ വീഡിയോ എന്ന് അഹാന പറയുന്നുണ്ട്. 

മോഹന്‍ലാലിന്റെ 'അള്ളാപിച്ച മൊല്ലാക്ക'; മമ്മൂട്ടിയുടെ 'കാതലി'ന് പിന്നാലെ ചര്‍ച്ചയാകുന്ന വേഷം

സദ്യ കഴിക്കുന്ന കുട്ടി അഹാനയെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുക. വീഡിയോയ്ക്ക് ഒപ്പം ഒരു ചെറുകുറിപ്പുമുണ്ട്. 'ഒന്നാം ദിവസം മുതൽ ഭക്ഷണത്തെ ഞാൻ സ്നേഹിക്കുകയാണ്. ഇത്രയും നാളത്തെ ജീവിതത്തിൽ ഒരിക്കലും  അച്ഛനും അമ്മയും എന്നോട് ഭക്ഷണം കഴിക്കാൻ ആവശ്യപ്പെടുന്ന സാഹചര്യം ഉണ്ടായതായി ഓർക്കുന്നില്ല. ഞാൻ എപ്പോഴും ഭക്ഷണം സ്വയം ചോദിക്കുകയും തരുന്നത് മുഴുവനായി കഴിക്കുകയും ചെയ്തിരുന്നു. ഭക്ഷണത്തിന്റെ കാര്യത്തിൽ കലഹിച്ചിട്ടില്ല എന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുട്ടിക്കാലത്തെ ​ഗുണം. തരുന്ന ഭക്ഷണം വളരെ ആകാംക്ഷയോടെയും സ്നേഹത്തോടെയും കഴിക്കുമായിരുന്നു. അമ്മയും മറ്റുള്ളവരും വർഷങ്ങളായി എന്നോട് ഇത് പറയാറുണ്ട്. ഈ വീഡിയോ ക്ലിപ്പ് 1998 ഓഗസ്റ്റ് മൂന്നിന് എടുത്തതാണ്. അന്നെനിക്ക് രണ്ടര വയസ്സായിരുന്നു പ്രായം', എന്നാണ് അഹാന കുറിച്ചത്. വീഡിയോ പുറത്തുവന്നിതിന് പിന്നാലെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത