മമ്മൂട്ടിയുടെ 'കാതലി'ന് പിന്നാലെ ചര്‍ച്ചയാകുന്ന മോഹന്‍ലാല്‍ വേഷം. 

മ്മൂട്ടി നായകനായി എത്തിയ കാതൽ ആണ് ഇപ്പോൾ സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയം. മുൻപ് പല നടന്മാരും സ്വവർ​ഗാനുരാ​ഗിയായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവരിൽ നിന്നും മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നത്, ഒരു സൂപ്പർ താരം ഇങ്ങനെ ഒരു കഥാപാത്രം ചെയ്തു എന്നതാണ്. അതുതന്നെയാണ് കാതൽ എന്ന ജിയോ ബേബി ചിത്രത്തിന്റെ കാതലും. തന്റെ കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രമായി മമ്മൂട്ടി സ്ക്രീനിൽ ജീവിക്കുക ആയിരുന്നു. അദ്ദേഹത്തോടൊപ്പം ജ്യോതികയും സുധി കോഴിക്കോടും കൂടെ ആയപ്പോൾ സിനിമ പ്രേക്ഷകരുടെ കണ്ണും മനവും നിറച്ചു. 

മൂന്ന് ദിവസങ്ങൾ പിന്നിട്ട് കാതൽ തിയറ്ററിൽ പ്രദർശനം തുടരുന്നതിനിടെ മോഹൻലാലിന്റെ ഒരു കഥാപാത്രം ആണ് ഇപ്പോൾ സമൂ​ഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. നിവിനും പൃഥ്വിരാജിനും മമ്മൂട്ടിക്കും മുൻപ്, സ്വവർ​ഗാനുരാ​​ഗി ആയി മോഹൻലാൽ എത്തിയ 'അള്ളാപിച്ച മൊല്ലാക്ക'യാണ് ആ കഥാപാത്രം.

ഒ വി വിജയന്റെ ഇതിഹാസ കാവ്യം ഖസാക്കിന്റെ ഇതിഹാസം ഡോക്യുമെന്ററി ആക്കിയിരുന്നു. 2003ൽ ആയിരുന്നു ഇത്. ഇതിലെ ഒരു കഥാപാത്രം ആണ് അള്ളാപിച്ച മൊല്ലാക്ക. ആ കാലഘട്ടത്തിൽ സോഷ്യൽ മീഡിയ സംവിധാനങ്ങൾ ഇല്ലാത്ത കാലമാണ്. അതുകൊണ്ട് തന്നെ ഈ കഥാപാത്രവും ചർച്ചയാക്കപ്പെട്ടിരുന്നില്ല എന്ന് വേണം പറയാൻ. 

Scroll to load tweet…

കാതൽ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ മോഹൻലാലിന്റെ അള്ളാപിച്ച മൊല്ലാക്ക കഥാപാത്ര വീഡിയോ പ്രചരിക്കുകയാണ്. "ഈ സീൻ പണ്ടേ ലാലേട്ടൻ വിട്ടതാണ്, 2003ൽ ഇത്തരമൊരു റോൾ ചെയ്യാൻ മോഹൻലാൽ കാണിച്ച ധൈര്യത്തെ സമ്മതിക്കണം, മമ്മൂട്ടിയും പൃഥ്വിരാജും നിവിനും സ്വവർഗരതിയെ കുറിച്ച് ചിന്തിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് ലാലേട്ടൻ ചെയ്ത കഥാപാത്രമാണ് ഖസാക്കിന്റെ ഇതിഹാസത്തിലെ അള്ളാപ്പിച്ച മൊല്ലാക്ക", എന്നിങ്ങനെ പോകുന്നു ആരാധക കമന്റുകൾ. 

മാത്യു ദേവസിയല്ല, ഇത് 'ടർബോ ജോസ്'; മറ്റൊരു പകർന്നാട്ടത്തിന് മമ്മൂട്ടി

നവംബർ 23നാണ് കാതൽ റിലീസ് ചെയ്തത്. മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ്. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ഹൗസ് ഫുൾ ഷോകളുമായാണ് പ്രദർശനം തുടരുന്നത്. ഇതിനോടകം ചിത്രം 3.5കോടി നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.