'കല്യാണം കഴി‍ച്ചാലേ പവിത്രമായ ബന്ധമാകൂ എന്നില്ല'; ആരാണ് നിമിഷ് ? ഒടുവിൽ തുറന്നുപറഞ്ഞ് അഹാന കൃഷ്ണ

Published : Sep 10, 2025, 05:10 PM IST
Ahaana Krishnakumar

Synopsis

പലപ്പോഴും അഹാനയ്ക്ക് ഒപ്പം സുഹൃത്തും ഛായാഗ്രാഹകനുമായ നിമിഷ് രവി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്.

ലയാളികൾക്ക് ഏറെ സുപരിചിതമായ താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ഭാര്യ സിന്ധുവും നാല് മക്കളും അടങ്ങുന്ന കൃഷ്ണ കുമാറിന്റെ ഫാമിലി സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി എത്തിയത്. ദിയയ്ക്കും ഭർത്താവ് അശ്വിനും ഒരു ആൺകുഞ്ഞ് ജനിച്ചത് ഇവർ ആഘോഷമാക്കിയിരുന്നു. അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയ ആളാണ് അഹാന. വീട്ടിലെ മറ്റുള്ളവരെക്കാൾ ആരാധകരും അഹാനയ്ക്കുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് പറയുകയാണ് അഹാന. ഒന്നര വർഷത്തിനുള്ളിൽ ചിലപ്പോൾ തന്റെ വിവാഹം ഉണ്ടാകുമെന്ന് അഹാന പറയുന്നു.

"വീട്ടിൽ അടുത്തത് സ്വാഭാവികമായിട്ടും എന്റെ കല്യാണം ആയിരിക്കണമല്ലോ. ഇഷാനി എന്നെക്കാൾ ഒരഞ്ചു വയസ് ഇളയതാണ്. എനിക്ക് കല്യാണം ഒന്നും കഴിക്കാൻ താല്പര്യം ഇല്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ അവൾ പറഞ്ഞിരുന്നു. അഞ്ച് വർഷത്തേക്ക് എന്തായാലും അവളുടെ മനസിൽ ആ ഒരു ചിന്ത വരുമെന്ന് തോന്നുന്നില്ല. അവൾക്ക് ഇതുവരെ അതിനോട് താല്പര്യമില്ല. എന്റെ വിവാഹത്തിന് സമയമായോന്ന് ചോദിച്ചാൽ, അതുകൊണ്ടല്ല ചിന്തിക്കാവുന്ന കാര്യങ്ങളാണ്. ചിലപ്പോൾ ഒന്നൊന്നര വർഷത്തിൽ എന്റെ കല്യാണം ഉണ്ടാകാം. സമയമായത് കൊണ്ടോ ഇന്ന പ്രായമായത് കൊണ്ടോ ഒന്നുമല്ല. കല്യാണം കഴി‍ച്ചാലേ ഒരു ബന്ധം, പവിത്രമായ ബന്ധം ആകൂവെന്ന് വിശ്വസിക്കുന്ന ആളല്ല ഞാൻ", എന്നായിരുന്നു അഹാനയുടെ വാക്കുകൾ.

പലപ്പോഴും അഹാനയ്ക്ക് ഒപ്പം സുഹൃത്തും ഛായാഗ്രാഹകനുമായ നിമിഷ് രവി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. പിന്നാലെ ഇരുവരും റിലേഷനിലാണെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. നിമിഷിനെ കുറിച്ചുള്ള ചോദ്യത്തിന്, "നിമിഷ് എന്റെ എന്റെ കൂട്ടുകാരനാണ്. എന്റെ വീഡിയോസ് ഒക്കെ ഷൂട്ട് ചെയ്യുന്ന അടുത്ത കൂട്ടുകാരൻ", എന്നായിരുന്നു അഹാനയുടെ മറുപടി. ഓണ വേളയിൽ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത