ശ്രീശ്വേതയെയും നലീഫിനെയും കാണാനെത്തിയ ഐശ്വര്യ, രസകരമായ റീല്‍സ് വീഡിയോ

Published : Mar 31, 2022, 06:22 PM IST
ശ്രീശ്വേതയെയും നലീഫിനെയും കാണാനെത്തിയ ഐശ്വര്യ, രസകരമായ റീല്‍സ് വീഡിയോ

Synopsis

ഏറെ നാളുകൾക്ക് ശേഷം ശ്രീശ്വേതയെയും നലീഫിനെയും കാണാൻ പോയതിന്റെ വീഡിയോ ആണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് പരമ്പരകളിൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ  'മൗനരാഗം' (Mounaragam) വലിയ കഥാമൂഹുർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സംസാരശേഷിയില്ലാത്ത നായികാ കഥാപാത്രം കല്യാണിയുടെ വിവാഹവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ആശങ്കകളും പ്രതീക്ഷകളുമൊക്കെയാണ് ഇപ്പോൾ പരമ്പരയുടെ കഥാഗതി. നലീഫ് -ഐശ്വര്യ റംസായ് (Aishwarya ramsai)  എന്നിവരാണ് പരമ്പരയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.  

നായികാ കഥാപാത്രമായ കല്യാണിയെ അവതരിപ്പിക്കുന്ന ഐശ്വര്യ മുതൽ പരമ്പരയിൽ പുതുമുഖമായി എത്തിയ പാറുക്കുട്ടിയെ (സോന ജെലീന) വരെ പ്രേക്ഷകർ ഇരു കയ്യും നീട്ടി  സ്വീകരിച്ചു എന്നു പറയാം. സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ താരങ്ങളെല്ലാം. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഐശ്വര്യ പങ്കുവച്ച റീൽ വീഡിയോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പലപ്പോഴായി ലൊക്കേഷനിൽ നിന്നുള്ള വീഡിയോകൾ പങ്കുവയ്ക്കാറുള്ള ഐശ്വര്യ ഇത്തവണ രണ്ട് സഹതാരങ്ങളെ അവരുടെ താമസ സ്ഥലത്തെത്തി കാണുന്ന വ്യത്യസ്തമായ റീൽസുമായാണ് എത്തുന്നത്. 

ഏറെ നാളുകൾക്ക് ശേഷം ശ്രീശ്വേതയെയും നലീഫിനെയും നേരിട്ട് കാണാൻ പോയതിന്റെ വീഡിയോ ആണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്. ബെഡിൽ കിടന്നുറങ്ങുന്ന ശ്രീശ്വേതയെ പോയി കെട്ടിപ്പിടിച്ച് കിടന്ന് വലിച്ചിടുന്നതാണ് വീഡിയോയിൽ. ഒപ്പം ഉറക്കച്ചടവോടെ എഴുന്നേറ്റ് വരുന്ന നലീഫിന്റെ വീഡിയോയും ദൃശ്യങ്ങളിൽ കാണാം. ഹൃദയത്തിലെ താതക തെയ്താരോ എന്ന പാട്ടിന്റെ റീൽസാണ് വീഡിയോ.

ലൊക്കേഷൻ ചിത്രങ്ങൾ

ലൊക്കേഷനിൽ നിന്നുള്ള കല്യാണിയുടെ വേഷത്തിലുള്ള ചിത്രങ്ങൾ അടുത്തിടെ ഐശ്വര്യ പങ്കുവച്ചിരുന്നു. മഞ്ഞ ചുരിദാറിൽ ശാലീനത തുളുമ്പുന്ന ലുക്കിലെത്തുന്ന ഐശ്വര്യയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. പിന്നാലെ വിവാഹ വേഷത്തിലുള്ള നിരവധി വീഡിയോകളും ചിത്രങ്ങളും ഐശ്വര്യ പങ്കുവച്ചിരുന്നു. വിവാഹത്തിന്റെ ഭാഗമായി തന്നെ കിരൺ ഒരുക്കുന്ന വീഡിയോയും ഇക്കൂട്ടത്തിലുണ്ട്. ഏറെ രസകരമായ വീഡിയോകളെല്ലാം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

മൌനരാഗവും ഐശ്വര്യയും

പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് മൗനരാഗം. ഭാര്യ എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍.  പ്രദീപ് പണിക്കരാണ് ഐശ്വര്യയെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത്. ഐശ്വര്യയ്ക്കൊപ്പം നായക  വേഷത്തിലെത്തുന്ന നലീഫും തമിഴ് താരമാണ്. ഇരുവരും മലയാളം സംസാരിക്കും. 

 

 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക