തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടി വിവാഹിതയാകുന്നുവെന്ന് റിപ്പോർട്ടുകൾ. വിവാഹത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും സൂചനയുണ്ട്. നിലവിൽ ജയസൂര്യയുടെ 'കത്തനാർ' എന്ന ചിത്രമാണ് താരത്തിന്‍റേതായി റിലീസിന് ഒരുങ്ങുന്നത്.
മലയാളികൾക്ക് അടക്കം ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്ക ഷെട്ടി. 2005ൽ തെലുങ്ക് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം ഇന്ന് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ്. വളരെ ബോൾഡും ശക്തമായ സ്ത്രീകഥാപാത്രങ്ങളും ചെയ്യാൻ അനുഷ്ക അല്ലാതെ മറ്റൊരു താരമില്ല എന്നത് ഇതിനകം താരം തെളിയിച്ചു കഴിഞ്ഞതാണ്. ബഹുബലി, അരുന്ധതി, ഭാഗമതി തുടങ്ങിയ പടങ്ങൾ അതിന് ഉദാഹരണമാണ്. നിലവിൽ മലയാള ചിത്രം കത്തനാർ ആണ് അനുഷ്കയുടേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ വലിയൊരു അപ്ഡേറ്റ് മാർച്ച് 31ന് പ്രേക്ഷകർക്ക് മുന്നിലെത്തും.
ഈ അവസരത്തിലാണ് അനുഷ്ക ഷെട്ടി വിവാഹിതയാകാൻ പോകുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നത്. അനുഷ്കയുടെ വിവാഹം കുടുംബം തീരുമാനിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ഉടൻ തന്നെ വിവാഹ വിവരം ഔദ്യോഗികമായി പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ. വരൻ ആരാണ് എന്ന സൂചനകളും ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബെംഗളൂരുവിലെ വ്യവസായി ആണ് വരനെന്നും അനുഷ്‌കയുടെ കുടുംബവും വരൻ്റെ വീട്ടുകാരും തമ്മിൽ നേരത്തെ തന്നെ പരിചയമുണ്ടെന്നും ഈ ബന്ധമാണ് ഇപ്പോൾ വിവാഹത്തിലേക്ക് എത്തി നിൽക്കുന്നതെന്നുമാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ തന്റെ 44-ാം വയസിലാണ് അനുഷ്ക ഷെട്ടി വിവാഹിതയാകാൻ പോകുന്നത്.
അനുഷ്കയുടെ വിവാഹത്തെ സംബന്ധിച്ച് നേരത്തെ പല വാർത്തകളും പ്രചരിച്ചിരുന്നു. പ്രത്യേകിച്ച് പ്രഭാസും അനുഷ്‌കയും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നു. എന്നാൽ ഈ അഭ്യൂഹങ്ങൾ ശരിയല്ലെന്ന് വ്യക്തമാക്കിയ അനുഷ്ക തങ്ങൾ നല്ല സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കിയിരുന്നു.
അനുഷ്ക ഷെട്ടിയുടെ ആസ്തിയും പ്രതിഫലവും ഇങ്ങനെ
വൺ ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം 133 കോടി രൂപയുടെ (16 മില്യൺ യുഎസ് ഡോളർ) ആസ്തിയാണ് അനുഷ്‌ക ഷെട്ടിക്കുള്ളത്. തെലുങ്ക് സിനിമാ വ്യവസായത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് അവർ. ഒരു കോടിയോളം രൂപയാണ് ഇവരുടെ പ്രതിമാസ വരുമാനം. റിപ്പോർട്ടുകൾ പ്രകാരം ഒരു ചിത്രത്തിന് ആറ് കോടി രൂപ മുതൽ ഏഴ് കോടി രൂപ വരെയാണ് അനുഷ്ക വാങ്ങിക്കുന്നത്.



