Aishwarya Ramsai : വിക്രമിനും പാറുക്കുട്ടിക്കുമൊപ്പം റീൽ വീഡിയോയുമായ് 'കല്യാണി'

Published : Feb 26, 2022, 08:21 PM IST
Aishwarya Ramsai :  വിക്രമിനും പാറുക്കുട്ടിക്കുമൊപ്പം റീൽ വീഡിയോയുമായ് 'കല്യാണി'

Synopsis

നായിക കഥാപാത്രമായ കല്യാണിയെ അവതരിപ്പിക്കുന്ന ഐശ്വര്യ മുതൽ പരമ്പരയിൽ പുതുമുഖമായി എത്തിയ പാറുക്കുട്ടിയെ വരെ പ്രേക്ഷകർ ഇരുകയ്യും നീട്ടി  സ്വീകരിച്ചു എന്നു പറയാം.

ഏഷ്യാനെറ്റ് സീരിയലുകളിൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ  'മൗനരാഗം' (Mounaragam) വലിയ കഥാമൂഹുർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നലീഫ് -ഐശ്വര്യ റംസായ് (Aishwarya ramsai)  എന്നിവരാണ് പരമ്പരയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.  നായിക കഥാപാത്രമായ കല്യാണിയെ അവതരിപ്പിക്കുന്ന ഐശ്വര്യ മുതൽ പരമ്പരയിൽ പുതുമുഖമായി എത്തിയ പാറുക്കുട്ടിയെ (സോന ജെലീന) വരെ പ്രേക്ഷകർ ഇരു കയ്യും നീട്ടി  സ്വീകരിച്ചു എന്നു പറയാം. സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ താരങ്ങളെല്ലാം. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഐശ്വര്യ പങ്കുവച്ച  റീൽ വീഡിയോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

പലപ്പോഴായി ലൊക്കേഷനിൽ നിന്നുള്ള വീഡിയോകൾ പങ്കുവയ്ക്കാറുള്ള ഐശ്വര്യ ഇത്തവണ രണ്ട് സഹതാരങ്ങൾക്കൊപ്പം രണ്ട് വ്യത്യസ്ത റീൽസുമായാണ് എത്തുന്നത്. നടൻ കല്യാൺ ഖന്നയ്ക്കും സോന ജെലീനയ്ക്കുമൊപ്പമുള്ള രണ്ട് റീലുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ലൊക്കേഷനിൽ മേക്കപ്പ് ഇട്ട് നിൽക്കുന്ന ഐശ്വര്യയോട്, മേക്കപ്പിനെ കുറിച്ച് ചോദിക്കുന്ന രംഗമാണ് റീലായി പോസ്റ്റ് ചെയ്തിരിക്കുന്നത്.  തമിഴ് സിനിമാ രംഗത്തിന്റെ റീൽ വീഡിയോയിൽ സാരിയിൽ ഒരുങ്ങി നിൽക്കുന്ന ' കല്യാണിയെ' കാണാം.  പാറുക്കുട്ടിയായി എത്തുന്ന സോനയ്ക്കൊപ്പം രസകരമായ ഒരു പാട്ടിനൊപ്പിച്ചാണ് ഇരുവരും ലിപ് സിങ്ക് ചെയ്യുന്നത്. 

ലൊക്കേഷൻ ചിത്രങ്ങൾ

ലൊക്കേഷനിൽ നിന്നുള്ള തനി കല്യാണിയുടെ വേഷത്തിലുള്ള ചിത്രങ്ങൾ അടുത്തിടെ ഐശ്വര്യ പങ്കുവച്ചിരുന്നു. മഞ്ഞ ചുരിദാറിൽ ശാലീനത തുളുമ്പുന്ന ലുക്കിലെത്തുന്ന ഐശ്വര്യയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ലൊക്കേഷനിൽ കാമറയും സഹപ്രവർത്തകയായ നടിയും ഒരുമിച്ചുള്ള ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. കല്യാണി കൂടുതൽ സുന്ദരിയായിരിക്കുന്നവെന്നാണ് പലരുടെയും കമന്റ്. 'ഇന്നലെകളിൽ നിങ്ങൾ നിങ്ങളെ മറന്നുവയ്ക്കരുത്, കാരണം നാളെകൾക്ക് നിങ്ങളെ ആവശ്യമുണ്ട്'- എന്ന കുറിപ്പും ഐശ്വര്യ പങ്കുവച്ചിരുന്നു.

ദുബായ് യാത്രയുടെ വിശേഷങ്ങൾ

ദുബായ് യാത്രയുടെ  വ്യത്യസ്തമായ  മേക്കോവർ ചിത്രങ്ങളും അടുത്തിടെ താരം പങ്കുവച്ചിരുന്നു.    'ആത്മാഭിമാനമാണ് ഏറ്റവും നല്ല, ഒരിക്കലും നഷ്ടപ്പെടാത്ത വസ്ത്രം'- എന്ന കുറിപ്പോടെയാണ് വ്യത്യസ്തമായ ലുക്കിലുള്ള ചിത്രങ്ങൾ താരം പങ്കുവച്ചത്. മേക്കപ്പ് റൂമിലെ കിടിലൻ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. 'നിങ്ങൾക്ക് പിന്നോട്ട് പോയി 'തുടക്കം' വീണ്ടും തുടങ്ങാൻ കഴിയില്ല, എന്നാൽ നിങ്ങൾ എവിടെ നിന്ന് തുടങ്ങുന്നുവെങ്കിലും 'അവസാനം' നിങ്ങൾക്ക് തീരുമാനിക്കാൻ കഴിയും'- എന്ന് ഈ ചിത്രങ്ങൾക്കൊപ്പം ഐശ്വര്യ കുറിച്ചിരുന്നു.

മൌനരാഗവും ഐശ്വര്യയും

പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് മൗനരാഗം. ഭാര്യ എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍.  പ്രദീപ് പണിക്കരാണ് ഐശ്വര്യയെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത്. ഐശ്വര്യയ്ക്കൊപ്പം നായക  വേഷത്തിലെത്തുന്ന നലീഫും തമിഴ് താരമാണ്. ഇരുവരും മലയാളം സംസാരിക്കും. 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍