Saranya Anand : ഭർത്താവിനൊപ്പം കിടിലൻ ഡാൻസുമായി ശരണ്യ ആനന്ദ്; ഏറ്റെടുത്ത് ആരാധകർ

By Web TeamFirst Published Feb 26, 2022, 8:04 PM IST
Highlights

ഏഷ്യാനെറ്റ് പരമ്പരകളിൽ മുൻപന്തിയിലാണ് 'കുടുംബവിളക്ക്'.

ഷ്യാനെറ്റ് പരമ്പരകളിൽ മുൻപന്തിയിലാണ് 'കുടുംബവിളക്ക്' (Kudumbavilakku). സിനിമാ താരം മീര വാസുദേവ് (Meera vasudev) 'സുമിത്ര'യായും,  എതിരാളി  വേഷത്തിലെത്തുന്ന ശരണ്യ ആനന്ദd 'വേദിക'യായും എത്തുന്ന സീരിയല്‍ ചുരുങ്ങിയ കാലം കൊണ്ടാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായത്.ഭാര്യയായ സുമിത്രയിൽ നിന്ന് ഭർത്താവിനെ തട്ടിയെടുക്കുന്ന 'വേദിക'യും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് പരമ്പരയുടെ കഥാഗതി.  

യഥാർത്ഥ ജീവിതത്തിലെ വിശേഷങ്ങളെല്ലാം ശരണ്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയ വഴി മാത്രം പ്രേക്ഷകർക്ക് പരിചിതമായ ശരണ്യയുടെ ഭർത്താവ് മനേഷ് രാജൻ നാരായണൻ ശരണ്യക്കൊപ്പം ആദ്യമായി ടെലിവിഷൻ വേദിയിലെത്തിയത് ആരാധകർ ഏറ്റെടുത്തിരുന്നു.  സീരിയലിലെ ഭർത്താവ് കെകെ മേനോനൊപ്പം നേരത്തെ കോമഡി സ്റ്റാർ വേദിയിലെത്തിയ ശരണ്യ ആദ്യമായിട്ടായിരുന്നു ഭർത്താവിനൊപ്പം ഏഷ്യാനെറ്റ് ഷോയിലെത്തിയത്.  

ഇപ്പോഴിതാ ഷോയിലെത്തിയതിന് പിന്നാലെ വേദിയിൽ ഇരുവരും പേർസണലായി എടുത്ത റീൽ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ശരണ്യ. കിടിലൻ സ്റ്റെപ്പുകളുമായി ഇരുവരും  ഡാൻസ് ചെയ്യുന്നതാണ് വീഡിയോ. എന്റെ ഹങ്കിനൊപ്പം പുതിയ ട്രെൻഡ് വീഡിയോ എന്നും താരം വീഡിയോക്കൊപ്പം കുറിക്കുന്നു. നിരവധി ആരാധകരാണ് വീഡിയോക്ക് കിടിലൻ പ്രതികരണങ്ങളുമായി എത്തുന്നത്. അമ്പോ സൂപ്പർബ്.. എന്നായിരുന്നു മിക്ക കമന്റുകളും. 

ഭർത്താവും ശരണ്യയും ടെലിവിഷൻ ഷോയിൽ 

നേരത്തെ സൂചിപ്പിച്ചതുപോലെ ആദ്യമായി ടെലിവിഷൻ ഷോയിൽ ഇരുവരും ഒരുമിച്ച് എത്തിയപ്പോൾ ഏറെ രസകരമായ മുഹൂർത്തങ്ങളായിരുന്നു വേദിയിൽ അരങ്ങേറിയത്.  സീരിയലിൽ എങ്ങനെയാണോ അങ്ങനെ തന്നെയാണ് വീട്ടിലും ശരണ്യയെന്നായിരുന്നു മനേഷ് റീൽ ഭർത്താവ് 'സിദ്ധാർത്ഥിനോട്' പറഞ്ഞത്. മനുഷ്യാ ചതിക്കല്ലേ.. എന്നായിരുന്നു ശരണ്യയുടെ മറുപടി. വീട്ടിലും കത്തിയാണ്. 15 ദിവസം ഞാൻ സഹിക്കുമ്പോൾ മറ്റൊരു 15 ദിവസം 'സിദ്ധാർത്ഥ്' സഹിക്കുന്നതിൽ എനിക്ക് സങ്കടമുണ്ടെന്നും പരിഹാസ രൂപേണ മനേഷ്  പറഞ്ഞു.  

ഒരു ടിവി ഷോയിൽ തന്റെ ഭർത്താവിനെ അവതരിപ്പിക്കാൻ അവസരം ലഭിച്ച സന്തോഷത്തിലായിരുന്നു ആരാധകർക്കൊപ്പം ശരണ്യയും. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ടീസർ പങ്കുവെച്ചുകൊണ്ട് 'അവസാനം ദൈവത്തിന്റെ അനുഗ്രഹത്തോടെ ഞാൻ എന്റെ മനുഷ്യനെ, എന്റെ നായകനെ ലോകത്തിന് പരിചയപ്പെടുത്തുന്നു, ഔദ്യോഗികമായി. എന്റെ കുടുംബ ആരാധകരോട് ഒരു അഭ്യർത്ഥന നടത്താൻ ആഗ്രഹിക്കുന്നു. എന്നെ അനുഗ്രഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നിങ്ങൾ, ദയവായി അദ്ദേഹത്തിന് എല്ലാ പിന്തുണയും നൽകണം, പ്രാർത്ഥിക്കണം- ശരണ്യ കുറിച്ചിരുന്നു.

ശരണ്യയും മനേഷ് രാജൻ നാരായണനും വിവാഹിതരായിട്ട് രണ്ട് വർഷത്തോട് അടുക്കുകയാണ്. വിവാഹ ശേഷവും അഭിനയരംഗത്ത് തുടർന്ന, ശരണ്യ മനേഷിന്റെ പിന്തുണയാണ് എല്ലാത്തിനും കാരണമെന്ന് പറഞ്ഞിരുന്നു. ആകാശഗംഗ-2' എന്ന സിനിമയിൽ പ്രേതമായി എത്തി ശരണ്യ ആനന്ദ് ശ്രദ്ധ നേടിയിരുന്നു. 'കുടുംബവിളക്കി'ലെ സിദ്ധാർഥ് എന്ന കഥാപാത്രത്തിന് പ്രണയഭാജനമായ 'വേദിക'യായാണ്  ശരണ്യ പരമ്പരയിൽ എത്തുന്നത്. 

click me!