'സമൂഹത്തിന്റെ വിലയിരുത്തലുകളെ തള്ളിക്കളഞ്ഞ് നമ്മുടെ പ്രവൃത്തിയില്‍ വിശ്വസിക്കൂ' : അമ്മമാരോട് അശ്വതി ശ്രീകാന്ത്

By Bidhun NarayananFirst Published Feb 26, 2022, 8:12 PM IST
Highlights

യൂട്യൂബ് ചാനലിലൂടെ സാമൂഹിക പ്രസക്തിയുള്ള മിക്ക കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന ചുരുങ്ങിയ താരങ്ങളില്‍ ഒരാളാണ് അശ്വതി. 

ലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. അവതാരകയുടെ വേഷത്തിലാണ് മിനിസ്‌ക്രീനിലേക്ക് എത്തിയതെങ്കിലും അശ്വതി പിന്നീട് അഭിനയരംഗത്തേക്കും ചുവടുവച്ചു. ആദ്യ അഭിനയ സംരംഭത്തിന് തന്നെ മികച്ച നടിക്കുള്ള ടെലിവിഷന്‍ പുരസ്‌കാരവും താരത്തെ തേടിയെത്തി. രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചപ്പോഴും അശ്വതി ചക്കപ്പഴത്തില്‍ സജീവമായിരുന്നു, ഹോസ്പിറ്റല്‍ സമയം ആകാറായതോടെ സ്‌ക്രീനില്‍ നിന്നും അശ്വതി പിന്മാറുകയായിരുന്നു. എന്നാല്‍ വിശേഷങ്ങള്‍ പങ്കുവച്ചും നിലപാടുകള്‍ തുറന്നു പറഞ്ഞും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി.

തന്റെ യൂട്യൂബ് ചാനലിലൂടെ സാമൂഹിക പ്രസക്തിയുള്ള മിക്ക കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന ചുരുങ്ങിയ താരങ്ങളില്‍ ഒരാളാണ് അശ്വതി. തന്റെ ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ക്കുശേഷം, വീട്ടിലേക്ക് പുതിയ അതിഥി വന്നതിന്റെ വിശേഷങ്ങളും, അതിനുശേഷം തനിക്കുണ്ടായ മാറ്റങ്ങളുമെല്ലാം അശ്വതി പങ്കുവച്ചിരുന്നു. പ്രസവാനന്തരം മിക്ക സ്ത്രീകളിലും കാണുന്ന 'പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍'  എന്ന വിഷയം അശ്വതി കൈകാര്യം ചെയ്തത് ആളുകള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് കിട്ടിയത്. അതിനുശേഷം പലരും ആ പ്രശ്‌നങ്ങള്‍ പറഞ്ഞ് രംഗത്തെത്തുകയും ചെയ്തിരുന്നു. കൂടാതെ എങ്ങനെ സ്‌ട്രെസ് കുറയ്ക്കാമെന്നുപറഞ്ഞുള്ള അശ്വതിയുടെ വീഡിയോയും ആരാധകര്‍ അതിന്റെ വിഷയതീവ്രതയോടെ വൈറലാക്കിയിരുന്നു. അശ്വതിയുടെ ഏറ്റവും പുതിയ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

മടിയില്‍ തന്റെ കുട്ടിയേയും വച്ച്, ഒരു കുരങ്ങ് പ്രതിമയോടൊപ്പം ഇരിക്കുന്ന ചിത്രത്തോടൊപ്പമാണ് ചെറിയ വരികളിലെ വലിയൊരു വീക്ഷണവുമായി അശ്വതി എത്തിയത്. താന്‍ ഈ അമ്മയുമായി സംസാരിച്ച് ഇരുന്നെന്ന് പറഞ്ഞാണ്, തന്റെ ചിന്തയിലെ സംഭഷണങ്ങള്‍ അശ്വതി കുറിച്ചത്. വലിയൊരു കയ്യടിയോടെ ആളുകള്‍ അശ്വതിയുടെ സംഭാഷണകുറിപ്പിനെ സ്വീകരിച്ചുകഴിഞ്ഞു. പാരന്റിംഗ് കാലത്തെ സാമൂഹിക പീഢനത്തെപ്പറ്റിയാണ് അശ്വതി പറയാന്‍ ശ്രമിക്കുന്നത്.

അശ്വതിയുടെ കുറിപ്പിങ്ങനെ

''അങ്ങനെ ഞങ്ങള്‍, മുലയൂട്ടല്‍, പ്രസവാനന്തര പ്രശ്‌നങ്ങള്‍, അമ്മയുടെ വയര്‍, കുഞ്ഞിന്റെ ഉറക്കം, വളര്‍ച്ചയിലെ നാഴികകല്ലുകള്‍, കുഞ്ഞിന്റെ വയറിളക്കം, വണ്ണം കൂട്ടല്‍, തുണികൊണ്ടുള്ള ഡയപ്പറുകളുടെ ആവശ്യം അങ്ങനെ പലതിനേയുംകുറിച്ച് ചര്‍ച്ച നടത്തി.

ഞാന്‍ ഒരു തികഞ്ഞ അമ്മയല്ലെന്ന് ഞാന്‍ പറഞ്ഞു. അവളും പറഞ്ഞത് അതുതന്നെയായിരുന്നു. എനിക്ക് വിലയിരുത്തലുകള്‍ നടത്തുന്ന ഒരു സമൂഹമുണ്ടെന്ന് പറഞ്ഞപ്പോള്‍, ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞത്, അവള്‍ക്കതില്ല എന്നാണ്.

അമ്മമാര്‍ എന്ന നിലയ്ക്ക് ഞങ്ങളുടെ ചെയ്തികള്‍ അത്ര തികവാര്‍ന്നത് അല്ലായിരിക്കാം.. പക്ഷെ ഞങ്ങള്‍ ഞങ്ങളുടെ പരമാവധി ചെയ്യാറുണ്ട്. എല്ലാ അമ്മമാര്‍ക്കുമായി ഞാനിതാ, ഊഷ്മളമായ ഒരു ആലിംഗനം ചെയ്യുന്നു.. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ അഭിമാനിക്കുക എന്നതിനോടൊപ്പം സാമൂഹികമായ വിലയിരുത്തലുകളെ അവഗണിക്കുകയും വേണം.''

കാലങ്ങളായി പുതുക്കമുള്ള അമ്മമാര്‍ നേരിടുന്ന സാമൂഹിക ചോദ്യങ്ങള്‍ക്ക് ഇരുട്ടടി എന്ന പോലെയായിരുന്നു, അശ്വതിയുടെ കുറിപ്പ്. അതുകൊണ്ടുതന്നെ മാറേണ്ടുന്ന സമൂഹത്തിന് നേരെയുള്ള അശ്വതിയുടെ കടന്നാക്രമണമായിരുന്നു ഈ കുറിപ്പെന്നും പലരും വിലയിരുത്തുന്നുണ്ട്.

click me!