'ഹാപ്പി ബര്‍ത്ത്‌ഡേ സുന്ദരാ'; 'പ്രതീഷി'ന് ജന്മദിനാശംസകള്‍ നേര്‍ന്ന് 'ശീതളും സഞ്ജനയും'

Web Desk   | Asianet News
Published : Sep 26, 2021, 08:46 PM IST
'ഹാപ്പി ബര്‍ത്ത്‌ഡേ സുന്ദരാ'; 'പ്രതീഷി'ന് ജന്മദിനാശംസകള്‍ നേര്‍ന്ന് 'ശീതളും സഞ്ജനയും'

Synopsis

പരമ്പരയില്‍ ശീതളിന്റെ സഹോദരനായ പ്രതീഷിന് ജന്മദിന ആശംസയുമായി എത്തിയിരിക്കുകയാണ് അമൃത. 

ലയാളി പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. അഭിനേതാക്കളെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പരമ്പര തുടക്കം മുതല്‍ക്കെ റേറ്റിങ്ങിലും മുന്നില്‍ തന്നെയാണ്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് പരമ്പര പറയുന്നത്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട സുമിത്ര തന്റെ ജീവിതവും ചുറ്റുപാടും കെട്ടിപ്പടുക്കുന്നത് കയ്യടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്നാല്‍ ഇടയ്ക്കിടെയുള്ള കഥാപാത്രങ്ങളുടെ പിന്മാറ്റം പരമ്പരയെ ചെറിയ രീതിയിലെങ്കിലും മോശമായി ബാധിച്ചിട്ടുണ്ട്. സ്‌ക്രീനില്‍ ശീതളായെത്തുന്ന അമൃതയാണ് ഏറ്റവും ഒടുവിലായി പരമ്പര വിട്ടത്.

പരമ്പരയില്‍ ശീതളിന്റെ സഹോദരനായ പ്രതീഷിന് ജന്മദിന ആശംസയുമായി എത്തിയിരിക്കുകയാണ് അമൃത ഇപ്പോള്‍. സ്‌ക്രീനില്‍ പ്രതീഷായെത്തുന്നത് നൂബിന്‍ ജോണിയാണ്. കഴിഞ്ഞ ദിവസമായിരുന്നു (25.06.2021) താരത്തിന്റെ ജന്മദിനം. സഹതാരങ്ങളെല്ലാം തന്നെ പ്രതീഷിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഹാപ്പി ബര്‍ത്ത്‌ഡേ സുന്ദരാ എന്നാണ് അമൃത നൂബിനൊപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചത്. അതുപോലെതന്നെ പരമ്പരയില്‍ നൂബിന്റെ ഭാര്യയായെത്തുന്ന രേഷമ പറയുന്നത്, മികച്ച സഹതാരം എന്നതിലുപരിയായി, നല്ലൊരു മനുഷ്യന് പിറന്നാള്‍ ആശംസകള്‍ എന്നാണ്.

മോഡലിംഗ് മേഖലയില്‍ എത്തിപ്പെടണമെന്ന് ആഗ്രഹിക്കുകയും, പരിശ്രമത്തിലൂടെ മോഡലിംഗിലേക്ക് എത്തിപ്പെടുകയും ചെയ്ത നൂബിന്‍ പെട്ടാന്നായിരുന്നു പരമ്പരകളിലേക്കെത്തുന്നത്. എന്നാല്‍ ഇപ്പോഴും മോഡലിംഗ് എന്നുതന്നെയാണ് ആഗ്രഹമെന്നും, അതുകൊണ്ടുതന്നെ വളരെ സെലക്ടീവായി മാത്രമേ വേഷങ്ങള്‍ കൈകാര്യം ചെയ്യാറുള്ളുവെന്നുമാണ് പ്രതീഷ് പലപ്പോഴും പറഞ്ഞിട്ടുള്ളത്. പരമ്പരയിലെ പ്രതീഷിനെപോലെതന്നെ അമ്മയെ സ്‌നേഹിക്കുന്ന, മ്യൂസികിനെ ഹൃദയത്തോട് ചേര്‍ക്കുന്ന താരം കൂടിയാണ് ഇടുക്കി രാജാക്കാട് സ്വദേശിയായ നൂബിന്‍.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍