നടൻ അർജുൻ വിവാഹിതനായി; സഹോദരന്റെ കല്യാണത്തിൽ തിളങ്ങി അനന്യ

Published : Aug 22, 2022, 02:14 PM ISTUpdated : Aug 22, 2022, 02:18 PM IST
നടൻ അർജുൻ വിവാഹിതനായി; സഹോദരന്റെ കല്യാണത്തിൽ തിളങ്ങി അനന്യ

Synopsis

248 വിവാഹങ്ങളായിരുന്നു ഇന്നലെ ​ഗുരുവായൂരിൽ വച്ച് നടന്നത്.

ടി അനന്യയുടെ സഹോദരനും നടനുമായ അർജുൻ വിവാ​ഹിതനായി. മാധവി ബാല​ഗോപാൽ ആണ് അർജുന്റെ വധു. ​ഗുരുവായൂരിൽ വച്ച് ബന്ധുക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു വിവാഹം. ​ഗുരുവായൂരിൽ വച്ച് വിവാഹം നടത്തണമെന്നത് മാധവിയുടെ അച്ഛന്റെ ആ​ഗ്രഹമായിരുന്നു.

248 വിവാഹങ്ങളായിരുന്നു ഇന്നലെ ​ഗുരുവായൂരിൽ വച്ച് നടന്നത്. അഞ്ച് മണ്ഡപങ്ങളിലായാണ് വിവാഹങ്ങള്‍ നടന്നത്. മൂന്നു കല്യാണ മണ്ഡപങ്ങളാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലുള്ളത്. തിരക്ക് കൂടിയതിനാല്‍ ഇതിന് പുറമെ രണ്ട് താത്കാലിക കല്യാണ മണ്ഡപങ്ങള്‍ കൂടി ഒരുക്കുക ആയിരുന്നു. ഇതില്‍ ഒരു മണ്ഡപത്തില്‍ വച്ചായിരുന്നു അര്‍ജുന്‍റെ വിവാഹം.

ആസിഫ് അലി നായകനായി എത്തിയ കുഞ്ഞെൽദോ എന്ന സിനിമയിലൂടെയാണ് അർജുൻ ശ്രദ്ധേയനാകുന്നത്. ചിത്രത്തിൽ ജിന്റോ എന്ന കഥാപാത്രമായാണ് അർജുൻ എത്തിയത്. സാറാസ്, വൂൾഫ്, ഒരു റൊണാൾഡോ ചിത്രം എന്നിവയാണ് അർജുൻ അഭിനയിച്ച മറ്റ് സിനിമകൾ. 

1995-ൽ പൈ ബ്രദേഴ്സ് എന്ന മലയാള ചലച്ചിത്രത്തിലൂടെ ബാലതാരമായി അഭിനയ രം​ഗത്ത് എത്തിയ താരമാണ് അനന്യ. ദേശീയ അമ്പയ്ത്ത് ചാമ്പ്യൻഷിപ്പിലേക്ക് നടി യോഗ്യത നേടിയിട്ടുണ്ട്. ശിക്കാർ, സീനിയേഴ്സ് , ഡൊക്ടർ ലൗ, എങ്കേയും എപ്പോതും, കുഞ്ഞളിയൻ, തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 

ഭ്രമം എന്ന ചിത്രത്തിൽ അനന്യയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൃഥ്വിരാജും ഉണ്ണി മുകുന്ദനും ആയിരുന്നു ചിത്രത്തിലെ നായകന്മാർ. ഉണ്ണിയുടെ ഭാര്യ ആയിട്ടായിരുന്നു അനന്യ ചിത്രത്തിൽ അഭിനയിച്ചത്. മംമ്ത മോഹന്‍ദാസ്, റാഷി ഖന്ന, ശങ്കര്‍, ജഗദീഷ്, സ്‍മിനു സിജോ, അനീഷ് ഗോപാല്‍, സുധീര്‍ കരമന, രാജേഷ് ബാബു, നന്ദന വര്‍മ്മ, ലീല സാംസണ്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. മലയാളത്തില്‍ നിന്നുള്ള ആദ്യ ഹൈബ്രിഡ് റിലീസ് ആയി 2021 ഒക്ടോബര്‍ 7നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. രവി കെ ചന്ദ്രന്‍ ആണ് സംവിധാനം. 

സുഹൃത്തിന് പുത്തൻ കാർ സമ്മാനമായി നൽകി ഒമർ ലുലു; നല്ല മനസ്സെന്ന് കമന്റുകൾ

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത