Anaswara Rajan : ബോൾഡ് ലുക്കിൽ അനശ്വര; ചിത്രങ്ങൾ വൈറൽ

Published : Jun 06, 2022, 03:48 PM ISTUpdated : Jun 06, 2022, 03:50 PM IST
Anaswara Rajan : ബോൾഡ് ലുക്കിൽ അനശ്വര; ചിത്രങ്ങൾ വൈറൽ

Synopsis

നടൻ ജോണ്‍ എബ്രഹാം നിർമിക്കുന്ന മലയാള ചിത്രം മൈക് ആണ് അനശ്വരയുടെ പുതിയ സിനിമ.

ബാലതാരമായെത്തി മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് അനശ്വര രാജന്‍(Anaswara Rajan). തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ ഹൃദയം കവരാൻ അനശ്വരക്ക് സാധിച്ചു. തിരക്കുകൾക്കിടയിലും സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ അനശ്വരയുടെ പുതിയ ഫോട്ടോകളാണ് ശ്രദ്ധനേടുന്നത്. 

ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അനശ്വര പങ്കുവച്ചിരിക്കുന്നത്. ബോൾഡ് ലുക്കിലുള്ള ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ  സൈബർ ആക്രമണം നേരിടേണ്ടി വന്ന നടിയാണ് അനശ്വര. 

കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് അനശ്വര. ‘ഉദാഹരണം സുജാത’യിൽ മഞ്ജുവാര്യരുടെ മകളായി താരം അഭിനയിച്ചിരുന്നു. ബിജു മേനോൻ- ജിബു ജേക്കബ് ടീമിന്റെ ‘ആദ്യരാത്രി’യിൽ നായികയായും അനശ്വര അഭിനയിച്ചിരുന്നു. സൂപ്പർ ശരണ്യ, അവിയൽ എന്നീ ചിത്രങ്ങളാണ് അനശ്വരയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. 

കരൺ ജോഹറിന്റെ പാര്‍ട്ടിയിൽ പങ്കെടുത്തവര്‍ക്ക് കൊവിഡ്, ആശങ്കയിൽ ബോളിവുഡ്

നടൻ ജോണ്‍ എബ്രഹാം നിർമിക്കുന്ന മലയാള ചിത്രം മൈക് ആണ് അനശ്വരയുടെ പുതിയ സിനിമ. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്‍ണന്‍, അഭിറാം, സിനി അബ്രഹാം എന്നിവരും രണദീവെ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന 'മൈക്കി'ല്‍ അഭിനയിക്കുന്നു. രഥൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിവേക് ഹര്‍ഷനാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ജെ എ എന്റർടൈൻമെന്റിന്റെ ബാനറിലാണ് 'മൈക്ക്' ജോണ്‍ അബ്രഹാം നിര്‍മിക്കുന്നത്. 'വിക്കി ഡോണർ', 'മദ്രാസ് കഫെ', 'പരമാണു', 'ബത്‌ല ഹൗസ്'  തുടങ്ങിയവ ജോണ്‍ അബ്രഹാമായിരുന്നു നിര്‍മിച്ചത്.  ഡേവിസൺ സി ജെ, ബിനു മുരളി എന്നിവർ ആണ് മൈക്കിന്റെ പ്രൊഡക്ഷൻ കൺട്രോളർമാർ.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത