Bhavana Birthday : 'ഇന്നാ പിടിച്ചോ ഒരു ഹാപ്പി ബർത്ത് ഡേ'; ഭാവനയെ ചേർത്തുനിർത്തി രമ്യ നമ്പീശൻ

Published : Jun 06, 2022, 08:55 AM IST
Bhavana Birthday : 'ഇന്നാ പിടിച്ചോ ഒരു ഹാപ്പി ബർത്ത് ഡേ'; ഭാവനയെ ചേർത്തുനിർത്തി രമ്യ നമ്പീശൻ

Synopsis

ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഭദ്രന്റെ 'ഇഒ' എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത് .

ലയാളികളുടെ പ്രിയതാരമാണ് ഭാവന(Bhavana). നമ്മൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രം ഭാഷകളുടെ അതിർവരമ്പുകളെ ഭേദിച്ച് നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്. ഇപ്പോഴിതാ ഭാവയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചു കൊണ്ട് നടി രമ്യ നമ്പീശൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

'കൂടുതൽ ഫൈറ്റിന്, കൂടുതൽ രസകരമാക്കാൻ, ഇന്നാ പിടിച്ചോ ഒരു ജന്മദിനാശംസകൾ', എന്നാണ് രമ്യ നമ്പീശൻ ഫേസ്ബുക്കിൽ കുറിച്ചത്. ഇരുവരും ഒന്നിച്ചുള്ള രസകരമായ ചിത്രങ്ങളും രമ്യ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി പേരാണ് ഭാവനക്ക് ആശംസകളുമായി രം​ഗത്തെത്തുന്നത്. 

2002ല്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന അഭിനയ രംഗത്തേക്ക് എത്തുന്നത്. ചിത്രത്തിലെ പരിമളം എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് മലയാളം, കന്നട, തമിഴ് എന്നീ ഭാഷകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 2005ല്‍ ദൈവനാമത്തില്‍ എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ഭാവന കരസ്ഥമാക്കി. 

വിവാഹശേഷം ഭര്‍ത്താവ് നവീനൊപ്പം ബാംഗ്ലൂരില്‍ താമസമാക്കിയ ഭാവന വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രമാണ് ഭാവനയുടേതായി പ്രഖ്യാപിക്കപ്പെട്ട ആദ്യ മലയാള സിനിമ. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫാണ് സംവിധാനം. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ ചിത്രം നിര്‍മ്മിക്കുന്നു. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. 

ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഭദ്രന്റെ 'ഇഒ' എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത് . ഷെയ്ൻ നിഗം ആണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. 'ഇഒ എലിയാവൂ കോഹൻ' എന്ന ജൂതനായിട്ടാണ് ഷെയ്‍ൻ അഭിനയിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. സുരേഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

PREV
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി