'ആയിരങ്ങളുടെ ഹൃദയം കവർന്നതിൽ അത്ഭുതമില്ല'; സജിന് ഹൃദയചുംബനം നൽകി ഷഫ്ന

Published : Sep 18, 2021, 10:46 PM IST
'ആയിരങ്ങളുടെ ഹൃദയം കവർന്നതിൽ അത്ഭുതമില്ല'; സജിന് ഹൃദയചുംബനം നൽകി ഷഫ്ന

Synopsis

ഇപ്പോഴിതാ സജിന്റെ പിറന്നാൾ ദിനത്തിൽ ഷഫ്ന എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. 

മിനി സ്ക്രീൻ പ്രേക്ഷകർ അടുത്തിടെ ഏറ്റവും ആഘോഷിച്ച സീരിയലും അതിലെ കഥാപാത്രങ്ങളും ഏതെന്ന് ചോദിച്ചാൽ ആദ്യത്തെ ഉത്തരം സാന്ത്വനത്തിലെ ശിവനും അഞ്ജലിയും എന്നു തന്നെയാവും. സീരിയൽ രംഗത്ത് യുവാക്കളെ പോലും ഇത്രയധികം ആരാധകരാക്കിയ മറ്റൊരു പരമ്പര അടുത്തൊന്നും സംപ്രേഷണം ചെയ്തിട്ടില്ലെന്നു തന്നെ പറയാം. നടൻ സജിനാണ് ശിവനെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

അഞ്ജലിയുടെ വേഷത്തിലെത്തുന്നതാകട്ടെ ബാലേട്ടൻ എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ ഗോപിക അനിലും ആണ്. പരമ്പരയിലെ ഇരുവരുടെയും അഭിനയ രസതന്ത്രം വലിയ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. എന്നാൽ സജിന്റെ യഥാർത്ഥ ജീവിതത്തിലെ അഞ്ജലി ഏവർക്കും സുപരിചിതയായ നടി ഷഫ്നയാണ്. ഇപ്പോഴിതാ സജിന്റെ പിറന്നാൾ ദിനത്തിൽ ഷഫ്ന എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സജിന്റെ പിറന്നാൾ.  

'എനിക്ക് നൽകിയ മനോഹരമായ ജീവിതത്തിന് ഞാൻ എത്ര ഭാഗ്യവതിയും നന്ദിയുളളവളുമാണെന്ന് പറയാൻ  എനിക്ക് വാക്കുകളില്ല… ഞാൻ എപ്പോഴും പറയുന്നതുപോലെ, എന്റെ ജീവിതത്തിൽ സംഭവിച്ചതിൽ  ഏറ്റവും മികച്ച കാര്യം നിങ്ങളാണ്. നിങ്ങൾ എന്നെ ജീവിക്കാൻ പഠിപ്പിച്ചു, അതിനായി എപ്പോഴും എന്നോടൊപ്പം നിങ്ങൾ ഉണ്ടായിരുന്നു, എന്നും എനിക്കൊപ്പം തന്നെ നിൽക്കുന്നു. നിങ്ങൾ ആയിരങ്ങളുട ഹൃദയം കവർന്നത് ഒരു അത്ഭുതമായി തോന്നുന്നില്ല. അത്രയും നല്ലൊരു വ്യക്തിത്വമാണ് നിങ്ങൾ. നിങ്ങൾക്ക് ലഭിക്കുന്ന എല്ലാ സ്നേഹവും കണ്ട് ഞാൻ സന്തോഷിക്കുന്നു. അനുഗ്രഹങ്ങളും ഈ സ്നേഹവും നിങ്ങൾക്കൊപ്പം എന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, ഐ ലവ് യു ഇക്കാ..'- എന്നും ഷഫ്ന കുറിക്കുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക