മകൾക്കൊപ്പം തകർത്ത് അമ്മയും; ശ്രദ്ധനേടി അന്ന ഡോണയുടെ പുതിയ പോസ്റ്റ്‌

Published : Nov 04, 2022, 07:55 PM IST
മകൾക്കൊപ്പം തകർത്ത് അമ്മയും; ശ്രദ്ധനേടി അന്ന ഡോണയുടെ പുതിയ പോസ്റ്റ്‌

Synopsis

കോളേജ് പഠന കാലത്താണ് ഡോണയ്ക്ക് അഭിനയത്തിലേക്ക് അവസരം വരുന്നത്. ‘മിഴിയോരം’ എന്ന മ്യൂസിക്ക് ആൽബമായിരുന്നു തുടക്കം.

വെബ് സീരിസുകളിലൂടെ സുപരിചിത ആയിട്ടുള്ള ഒരു മുഖമാണ് തിരുവല്ല സ്വദേശിയായ ഡോണ അന്നയുടേത്. കന്യാദാനം എന്ന പരമ്പരയിൽ എത്തിയതോടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുടെ ലിസ്റ്റിലേക്ക് ഡോണയും വളരെ വേഗം എത്തുകയായിരുന്നു. ഇൻസ്റ്റയിൽ സജീവമായ താരം ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. പരമ്പരയുടെ ലൊക്കേഷൻ വിശേഷങ്ങളും സഹ താരങ്ങൾക്കൊപ്പമുള്ള റീലുകളുമെല്ലാം ഡോണ പങ്കുവെക്കാറുണ്ട്. ഇവയെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോൾ വൈറലാകുന്നത് ഡോണയും അമ്മയും ഒന്നിച്ചുള്ള വീഡിയോയാണ്. 

തമാശ രൂപേണയാണ് വീഡിയോ പകർത്തിയിട്ടുള്ളത്. അമ്മയും മകളും ഒരേ വേഷത്തിലാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. വളരെ ചെറിയ സീൻ ആണെങ്കിലും ഇരുവരുടെയും കോമ്പോ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിക്കുന്നത്. ഡോണയുടെ അഭിനയ മിടുക്ക് അറിയാവുന്നത് കൊണ്ടുതന്നെ ഇത്തവണ ആളുകൾ കൂടുതൽ പിന്തുണക്കുന്നത് അമ്മയെ ആണ്. രണ്ടാളും അടിപൊളിയായി എന്ന് ചിലർ കമന്റ് ചെയ്യുമ്പോൾ മറ്റ് ചിലർ അമ്മയെക്കുറിച്ച് എടുത്ത് പറയുന്നതും കാണാം. വീഡിയോ അവസാനിക്കുന്നിടത്തെ അമ്മയുടെ ചിരിയെയും ഒരാൾ ശ്രദ്ധിക്കുന്നുണ്ട്.

കോളേജ് പഠന കാലത്താണ് ഡോണയ്ക്ക് അഭിനയത്തിലേക്ക് അവസരം വരുന്നത്. ‘മിഴിയോരം’ എന്ന മ്യൂസിക്ക് ആൽബമായിരുന്നു തുടക്കം. ശേഷം ചില യൂട്യൂബ് ചാനലുകളിൽ അവതാരകയായി. പിന്നീട് പ്രണയം ലവ് കാതൽ, ഇനിയവളെ എന്നീ മ്യൂസിക് വീഡിയോകളുടേയും ഭാഗമായി. കീടാണു എന്ന ഹ്രസ്വ ചിത്രത്തിൽ അഭിനയിച്ചതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘പലപ്പോഴും’ എന്ന ഹ്രസ്വ ചിത്രത്തിൽ അജു വര്‍ഗ്ഗീസിനും കാര്‍ത്തിക് ശങ്കറിനുമൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ‘ഏക്‌ സന്തുഷ്ട് കുടുംബ്’, കൂള്‍ ഡ്രിങ്ക്സ് എന്നീ വെബ് സീരീസുകളിലാണ് ഇപ്പോൾ ഡോണ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

'ഇതെന്ത് സോളോ കല്യാണമോ?'; വിവാഹ ആൽബം പങ്കുവച്ച് ആലീസ് ക്രിസ്റ്റി

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത