അതിജീവനത്തിന്‍റെ ആഘോഷം : വൈറലായി അനുശ്രീയുടെ വിഷു ഫോട്ടോകള്‍

Web Desk   | Asianet News
Published : Apr 16, 2020, 09:20 PM ISTUpdated : Apr 16, 2020, 09:21 PM IST
അതിജീവനത്തിന്‍റെ ആഘോഷം  : വൈറലായി അനുശ്രീയുടെ വിഷു ഫോട്ടോകള്‍

Synopsis

കൃഷ്ണവിഗ്രഹത്തോടൊപ്പം രാധയായി കളിക്കുന്ന അനുശ്രീയുടെ ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ ലാല്‍ജോസ് ചിത്രമായ ഡയമണ്ട് നെക്ലേസിലാണ് അനുശ്രീ ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. മഹേഷിന്റെ പ്രതികാരത്തിലെ തേപ്പുകാരിയേയും മറ്റും അനശ്വരമാക്കിയ അനുശ്രി ഇപ്പോള്‍ മലയാളസിനിമയിലെ അനിവാര്യതാരമാണ്. വിഷുദിനത്തില്‍ താരം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

കൃഷ്ണവിഗ്രഹത്തോടൊപ്പം രാധയായി കളിക്കുന്ന താരത്തിന്റെ ഫോട്ടോയാണ് വൈറലായിരിക്കുന്നത്. എല്ലാവിധ ആരോഗ്യപ്രശ്‌നങ്ങളില്‍നിന്നും എത്രയുവേഗം നമ്മള്‍ മോചിതരാകാന്‍ ഈശ്വരന്‍ തുണയ്ക്കട്ടെ എന്നുപറഞ്ഞാണ് അനുശ്രി ഫോട്ടോകള്‍ പങ്കുച്ചിരിക്കുന്നത്


'കണി കാണും നേരം കമലനേത്രന്റെ നിറമേഴും മഞ്ഞത്തുകില്‍ ചാര്‍ത്തി കനകക്കിങ്ങിണി വളകള്‍ മോതിരം അണിഞ്ഞു കാണണം ഭഗവാനെ.. എല്ലാവിധ ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും എത്രയും പെട്ടെന്ന് നമ്മള്‍ മോചിതരാകാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. വിഷു ആശംസകള്‍'  എന്നാണ് താരം ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

ആഘോഷങ്ങളില്ലാത്ത വിഷുവാണ് ഇത്തവണയെന്ന് പറഞ്ഞ് താരം ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്