'ഒന്നിച്ച് പഠിച്ച സുഹൃത്തുക്കൾ'; പാടാത്ത പൈങ്കിളിയിലെ കണ്ടുമുട്ടലിനെ കുറിച്ച് അർച്ചന

Published : Dec 05, 2020, 03:06 PM IST
'ഒന്നിച്ച് പഠിച്ച സുഹൃത്തുക്കൾ'; പാടാത്ത പൈങ്കിളിയിലെ കണ്ടുമുട്ടലിനെ കുറിച്ച്  അർച്ചന

Synopsis

വർഷങ്ങൾക്ക് മുമ്പ് ഒരുമിച്ച് കളിച്ച്, പഠിച്ച് വളർന്ന സുഹൃത്തിനെ കണ്ടുമുട്ടിയ സന്തോഷമാണ് താരം പങ്കുവയ്ക്കുന്നത്. പരമ്പരയിൽ കനകയുടെ വേഷത്തിലെത്തുന്ന ചിത്രയാണ് ആ സുഹൃത്ത്. 

നിരവധി ഹിറ്റ് പരമ്പരകൾ മലയാളികൾക്ക് സമ്മാനിച്ച  സുധീഷ് ശങ്കര്‍ ഒരുക്കുന്ന ഏഷ്യാനെറ്റിലെ പരമ്പരയാണ് പാടാത്ത പൈങ്കിളി. ചുരുങ്ങിയ ദിവസം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ പരമ്പരയുമായി ബന്ധപ്പെട്ട ഒരു വിശേഷവുമായി എത്തിയിരിക്കുകയാണ് പ്രിയതാരം അർച്ചന സുശീലൻ.

നെഗറ്റീവ് കഥാപാത്രങ്ങളിൽ ശ്രദ്ധേയമായ അർച്ചന പാടാത്ത പൈങ്കിളിയിലും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. താരം ഇൻസ്റ്റഗ്രാമിൽ പഴയൊരു ഓർമ പുതുക്കൽ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. സംഭവം നടന്നതാകട്ടെ പാടാത്ത പൈങ്കിളിയുടെ സെറ്റിലും. വർഷങ്ങൾക്ക് മുമ്പ് ഒരുമിച്ച് കളിച്ച്, പഠിച്ച് വളർന്ന സുഹൃത്തിനെ കണ്ടുമുട്ടിയ സന്തോഷമാണ് താരം പങ്കുവയ്ക്കുന്നത്. പരമ്പരയിൽ കനകയുടെ വേഷത്തിലെത്തുന്ന ചിത്രയാണ് ആ സുഹൃത്ത്. 

'വർഷങ്ങൾക്കു മുൻപ് ഒന്നിച്ച് പഠിച്ചു കളിച്ച സുഹൃത്തുക്കൾ അർച്ചനയും ചിത്രയും. വ്യത്യസ്ത വേഷങ്ങളിൽ. പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ കണ്ടുമുട്ടി. സ്വപ്നയും കനകയുമായി പഴയ ഓർമ്മകൾ പങ്കുവച്ചു. എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ അർച്ച പങ്കുവയ്ക്കുന്നത്.

ചാനൽ അവതാരകയായാണ് അർച്ചന മിനിസ്‌ക്രീൻ രംഗത്തേക്ക് എത്തിയത്. തുടർന്ന് പരമ്പരകളിലേക്ക് ചുവടുവച്ചതുമുതൽ വില്ലൻ വേഷങ്ങളായിരുന്നു അർച്ചന കൈകാര്യം ചെയ്തത്. പാടാത്ത പൈങ്കിളിയിലും തീർത്തും നെഗറ്റീവ് റോളിലാണ് അർച്ചന എത്തുന്നത്.

PREV
click me!

Recommended Stories

'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്
'അപ്പാ..അമ്മ..നന്ദി'; അന്ന് ചെലവോർത്ത് ആശങ്കപ്പെട്ടു, ഇന്ന് ഡിസ്റ്റിംഗ്ക്ഷനോടെ പാസ്; മനംനിറഞ്ഞ് എസ്തർ അനിൽ