
മുൻ വിവാഹത്തെക്കുറിച്ചും മകളെക്കുറിച്ചും മനസു തുറന്ന് നടിയും അവതാരകയുമായ ആര്യ ബഡായ്. മുൻ ഭർത്താവും താനും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. തങ്ങൾക്കു ദൈവം തന്നെ ഏറ്റവും വലിയ അനുഗ്രഹമാണ് തങ്ങളുടെ മകളെന്നും മകളുടെ കാര്യത്തിൽ ഒരുമിച്ചാണ് തീരുമാനങ്ങൾ എടുക്കാറുള്ളതെന്നും ആര്യ പറഞ്ഞു.
''ഞാനും അദ്ദേഹവും ഒന്നിക്കേണ്ടിയിരുന്ന ആളുകളല്ല എന്ന് ഇപ്പോൾ തെളിഞ്ഞില്ലേ. അദ്ദേഹമിപ്പോൾ മറ്റൊരു വിവാഹം കഴിച്ച് സന്തോഷമായി ജീവിക്കുന്നു. ഞങ്ങളെ തമ്മിൽ കണക്ട് ചെയ്യുന്ന ബോണ്ടാണ് ഞങ്ങളുടെ മകൾ ഖുഷി. അത് ദൈവം ഞങ്ങൾക്കു നൽകിയ വലിയൊരു അനുഗ്രഹമാണ്. കഴിഞ്ഞ ജൻമത്തിലൊക്കെ ചെയ്ത എന്തോ വലിയ പുണ്യത്തിന് ഞങ്ങൾക്കു ലഭിച്ച സമ്മാനം. അവളെ സംബന്ധിക്കുന്ന തീരുമാനങ്ങളെല്ലാം ഞങ്ങൾ ഒരുമിച്ചാണ് എടുക്കാറ്. അവൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഞാൻ ആദ്യം വിളിച്ചു പറയുന്നതും അദ്ദേഹത്തോടാണ്. അങ്ങനൊരു സ്പേസ് മക്കൾക്ക് ഒരുക്കിക്കൊടുക്കണം. ഞങ്ങൾക്കു തമ്മിൽ ഒത്തുപോകാൻ പറ്റാത്തത് ഞങ്ങളുടെ മാത്രം പ്രശ്നമാണ്. അതിന്റെ പേരിൽ മകൾ ബുദ്ധിമുട്ടേണ്ട കാര്യമില്ല. അവൾക്കു വേണ്ട ഹാപ്പി സ്പേസ് ഉണ്ടാക്കിക്കൊടുക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഒരു മക്കളും അച്ഛനോ അമ്മയോ കാരണം മാനസികമായ ബുദ്ധിമുട്ട് അനുഭവിക്കാൻ പാടില്ല. എന്റെ മകളുടെ കാര്യത്തിൽ അതെനിക്കൊരു വാശിയായിരുന്നു. അത്തരമൊരു ബുദ്ധിമുട്ട് ഇതുവരെ ഞങ്ങൾ അവൾക്ക് വരുത്തിയിട്ടില്ല. ഇനി വരുത്തുകയുമില്ല'', ആര്യ പറഞ്ഞു.
'സാഹസ'വുമായി സണ്ണി വെയ്ൻ- നരെയ്ൻ- ബാബു ആന്റണി ഗ്യാങ്; ചിത്രത്തിന് ആരംഭം
മൂവി വേൾഡ് മീഡിയക്കു നൽകിയ അഭിമുഖത്തിലായിരുന്നു ആര്യയുടെ തുറന്നു പറച്ചിൽ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്. പിന്നീട് ബിഗ് ബോസിലും നടി മത്സരാർത്ഥിയായെത്തി. ഇന്ന് ഒരു സംരംഭക കൂടിയാണ് ആര്യ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..