ആശ ശരത്തിന്റെ മകൾക്ക് മാം​ഗല്യം, വിവാഹ നിശ്ചയത്തിൽ നിറസാന്നിധ്യമായി താരങ്ങൾ

Published : Oct 23, 2022, 04:03 PM ISTUpdated : Oct 23, 2022, 04:19 PM IST
ആശ ശരത്തിന്റെ മകൾക്ക് മാം​ഗല്യം, വിവാഹ നിശ്ചയത്തിൽ നിറസാന്നിധ്യമായി താരങ്ങൾ

Synopsis

മലയാളികളുടെ പ്രിയ നടി ആശ ശരത്തിന്റെ മകൾ  ഉത്തര വിവാഹിതയാകുന്നു.

ലയാളികളുടെ പ്രിയ നടി ആശ ശരത്തിന്റെ മകൾ  ഉത്തര വിവാഹിതയാകുന്നു. ആദിത്യയാണ് വരൻ. ഇന്നായിരുന്നു ഇരുവരുടെയും വിവാ​ഹ നിശ്ചയം. കൊച്ചിയിലെ ഇന്റർനാഷണൽ കൺവെൻഷൻ സെറ്ററിൽ വച്ചായിരുന്നു ചടങ്ങുകൾ. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ‌ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, മനോജ് കെ. ജയൻ, വിനീത് തുടങ്ങിയ താരങ്ങളും അനു​ഗ്രഹങ്ങളുമായി എത്തി. 

വിവാഹ നിശ്ചയത്തിന്റെ വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. അമ്മയ്ക്കൊപ്പം നൃത്തവേദികളിൽ സജീവമായ ഉത്തര 2021ലെ മിസ് കേരള റണ്ണറപ്പ് കൂടിയാണ്. മെക്കാനിക്കൽ എൻജിനീയറായ ഉത്തര സിനിമയിലേക്കും ചുവടുവച്ചിട്ടുണ്ട്. 

‘ഖെദ്ദ’ എന്ന ചിത്രത്തിലൂടെയാണ് ഉത്തരയുടെ സിനിമാ അരങ്ങേറ്റം. ആശാ ശരത്തും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള 2020ലെ സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയുടെ സംവിധായകന്‍ മനോജ് കാനയാണ് ചിത്രം ഒരുക്കുന്നത്. ബെന്‍സി പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് നിര്‍മാണം. ബെന്‍സി പ്രൊഡക്‌ഷന്റെ പത്താമത് ചിത്രമാണിത്. അനുമോള്‍, സുധീര്‍ കരമന, സുദേവ് നായര്‍, ജോളി ചിറയത്ത് തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു. ചിത്രം ഉടന്‍ റിലീസ് ചെയ്യുമെന്നാണ് വിവരം.

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ നടിയാണ് ആശ ശരത്ത്. നർത്തകിയും അഭിനേത്രിയുമായ താരം മിനി സ്ക്രീനിൽ നിന്നാണ് ബി​ഗ് സ്ക്രീനിലേക്ക് എത്തിയത്. സീരിയലില്‍ പ്രൊഫസര്‍ ജയന്തിയായി തിളങ്ങിയ ആശ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ക്കൊപ്പം അഭിനയിച്ചു. മോഹന്‍ലാലിന്‍റെ ദൃശ്യത്തിലെ  വേഷം ആശയുടെ കരിയര്‍ ബ്രേക്കുകളില്‍ ഒന്നാണ്. ഗീതാ പ്രഭാകര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ആശ അഭിനയിച്ചത്. അതേസമയം, പാപ്പന്‍ എന്ന ചിത്രത്തിലാണ് ആശ ഒടുവിലായി അഭിനയിച്ചത്. സുരേഷ് ഗോപി നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ജോഷിയാണ്. 

'ഇന്നത്തെ വ്യാജ പെണ്ണെഴുത്തുകാരിൽ നിന്നും എത്രയോ ഉയരെ': സ്വപ്‌നയുടെ പുസ്തകത്തെക്കുറിച്ച് ജോയ് മാത്യു

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത