'ഒന്ന് സെറ്റ് ആയി വന്നതായിരുന്നു'; രസകരമായ വീഡിയോ പങ്കുവച്ച് അപ്സര

Published : Oct 22, 2022, 09:15 PM ISTUpdated : Oct 22, 2022, 09:18 PM IST
'ഒന്ന് സെറ്റ് ആയി വന്നതായിരുന്നു'; രസകരമായ വീഡിയോ പങ്കുവച്ച് അപ്സര

Synopsis

തമാശ വേഷങ്ങളിൽ തിളങ്ങിയിരുന്ന അപ്‌സരയെ ഒരു വില്ലത്തിയായി സങ്കൽപ്പിക്കുക പ്രയാസമായിരുന്നു. എന്നാൽ തനിക്ക് അതും നന്നായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് 'സാന്ത്വന'ത്തിലെ 'ജയന്തി' എന്ന വേഷത്തിലൂടെ മലയാളികൾക്ക് മനസ്സിലാക്കി കൊടുത്തു താരം.

മാശ കഥാപാത്രങ്ങളിലൂടെയും വില്ലത്തിയായുമെല്ലാം മിനിസ്ക്രീന്‍ പ്രേക്ഷക മനസ്സില്‍ ഇടംനേടിയ നടിയാണ് അപ്സര രത്നാകരൻ. കഥാപാത്രത്തിനനുസരിച്ച് മാറുന്ന വേഷപ്പകർച്ചയാണ് താരത്തിന്റെ പ്രത്യേകത. തുടക്കം മുതലേ തമാശ വേഷങ്ങളിൽ തിളങ്ങിയിരുന്ന അപ്‌സരയെ ഒരു വില്ലത്തിയായി സങ്കൽപ്പിക്കുക പ്രയാസമായിരുന്നു. എന്നാൽ തനിക്ക് അതും നന്നായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് 'സാന്ത്വന'ത്തിലെ 'ജയന്തി' എന്ന വേഷത്തിലൂടെ മലയാളികൾക്ക് മനസ്സിലാക്കി കൊടുത്തു താരം. സാന്ത്വനത്തിലെ അഭിനയത്തിന് ബെസ്റ്റ് ആക്ടറസ്സ് ഇൻ നെഗറ്റീവ് റോൾ അവാർഡും അപ്‌സരയെ തേടി എത്തിയിരുന്നു. ഇതിന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി താരം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി പന്തുടർച്ചക്കാരും ഉണ്ട്. തമാശ വീഡിയോകളും സെറ്റിലെ വിശേഷങ്ങളുമെല്ലാമായി എപ്പോഴും എത്തുന്ന താരം പങ്കുവെച്ച പുതിയ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നടൻ ഗിരീഷ് നമ്പ്യാർക്ക് ഒപ്പമുള്ളതാണ് വീഡിയോ. ഗിരീഷ് തന്നെയാണ് അപ്സരയ്‌ക്കൊപ്പം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അപ്‌സരയുടെ ഭർത്താവ് ആൽബി ഫ്രാൻസിസുമുണ്ട് വീഡിയോയിൽ. ഗിരീഷും അപ്സരയും പ്രണയിച്ച് ഇരിക്കുന്നതും അത് കണ്ട് വരുന്ന ആൽബി ഗിരീഷിനെ ഉപദ്രവിക്കുന്നതുമാണ് നർമ്മം കലർത്തി താരങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. എന്നോട് നീ ഇരുന്താൽ എന്ന തമിഴ് ഗാനത്തിനാണ് മൂവരും അഭിനയിക്കുന്നത്. പാട്ട് അറംപറ്റി എന്നും താരം ക്യാപ്‌ഷനിൽ ചേർക്കുന്നു.

ഏതാണ്ട് 22 -ലധികം ടെലിവിഷൻ സീരിയലുകളിൽ അപ്സര അഭിനയിച്ചിട്ടുണ്ട്. ഉള്ളത് പറഞ്ഞാല്‍ എന്ന സീരിയലിന്റെ സംവിധായകനാണ് ആല്‍ബി ഫ്രാൻസിസ്. അതേ സീരിയിലില്‍ മുഖ്യ കഥാപാത്രം ചെയ്‍തത് അപ്‍സരയാണ്. അപ്സരയുടെ വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച മോശം വാർത്തകൾക്കെതിരെ നടി തന്നെ രംഗത്ത് വന്നിരുന്നു. നടിയുടേത് പുനർ വിവാഹമാണെന്നും ആദ്യത്തെ വിവാഹത്തിൽ ഒരു കുഞ്ഞുണ്ടെന്നുമായിരുന്നു വാർത്തകൾ. എന്നാൽ ഇതാദ്യമായാണോ ഒരു സ്ത്രീ പുനർവിവാഹിതയാകുന്നത് എന്നായിരുന്നു അപ്സരയുടെ ചോദ്യം.

'റോഷാക്ക്' സ്റ്റൈലിൽ നടൻ വിവേക് ഗോപൻ; ശ്രദ്ധനേടി ചിത്രങ്ങൾ

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത