'ജീവിതത്തിൽ നല്ലൊരു പുതുമയും പാഠവുമായൊരു വേദന'; ശ്രദ്ധനേടി അശ്വതിയുടെ പോസ്റ്റ്

Published : Nov 17, 2024, 09:22 PM IST
'ജീവിതത്തിൽ നല്ലൊരു പുതുമയും പാഠവുമായൊരു വേദന'; ശ്രദ്ധനേടി അശ്വതിയുടെ പോസ്റ്റ്

Synopsis

ജീവിതത്തിൽ നല്ലൊരു പുതുമയും പാഠവും ആയ ഒരു വേദന അനുഭവിക്കേണ്ടി വന്നതിനെക്കുറിച്ചാണ് അശ്വതി പറയുന്നത്. 

ചുരുങ്ങിയ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അശ്വതി എന്ന പ്രസില്ല ജെറിൻ. അല്‍ഫോണ്‍സാമ്മ, കുങ്കുമപ്പൂവ് തുടങ്ങി നിരവധി സീരിയലുകളിലൂടെയാണ് താരം പ്രേക്ഷകപ്രിയം നേടിയത്. കുറച്ച് കാലമായി അഭിനയത്തില്‍ നിന്ന് മാറി നിന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരുന്നു അശ്വതി. തന്റെ വിശേഷങ്ങളും പൊതു വിഷയങ്ങളിലെ അഭിപ്രായങ്ങളുമെല്ലാം അശ്വതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അടുത്തിടെ തിരികെ നാട്ടിലെത്തി അഭിനയത്തിൽ താരം സജീവമാവുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ അശ്വതി പങ്കുവെച്ച പോസ്റ്റ്‌ വൈറലാവുകയാണ്. ജീവിതത്തിൽ നല്ലൊരു പുതുമയും പാഠവും ആയ ഒരു വേദന അനുഭവിക്കേണ്ടി വന്നതിനെക്കുറിച്ചാണ് താരത്തിന്റെ വാക്കുകൾ. 'ജീവിതത്തിൽ പലതരം വേദനകൾ കടന്നുപോയി, നോവുകൾ കടന്നു പോയി, ഇന്ന് ഞാനൊരു പുതിയ വേദന അറിഞ്ഞു..എനിക്ക് നല്ലൊരു പുതുമയും പാഠവും ആയ ഒരു വേദന..കുറച്ചു നേരം ഞാൻ എന്ത് ചെയ്യണം എന്നറിയാതെ പരിസരം മറന്നു നിന്ന വേദന, എവിടെ നിന്നാണ് ആ വേദന വരുന്നത് എന്ന് പോലും മനസിലാകാതിരുന്ന വേദന. എന്താണ് ആ വേദന എന്നല്ലേ..ഷൂട്ടിംഗിന് പോകുമ്പോൾ ഉപയോഗിക്കുന്ന സകല സാധനോം അടങ്ങുന്ന ബാഗ് വീട്ന്റെ കട്ടിലിന്റെ അടിയിൽ വെച്ചു. തിരുവനന്തപുരത്തു എത്തിയ ശേഷം പെട്ടിയില്ലെന്നുള്ള സത്യം മനസിലാക്കിയപ്പോ ഉണ്ടായ ഒരു വേദന സിവനെ..പല്ലുവേദന, വയറുവേദന, കൈകാൽ വേദന എന്തിനേറെ പ്രസവ വേദന പോലും ഒന്നുമല്ലാന്ന് തോന്നിപ്പോയി അയ്യോ ഞാൻ എന്ത് ചെയ്യും കർത്താവേ..' എന്നാണ് അശ്വതി പറഞ്ഞത്.

ചാക്കോച്ചന്റെ 'ഒരു ദുരൂഹ സാഹചര്യത്തിൽ' ആരംഭിച്ചു; പുതിയ പടങ്ങൾ കൂടി പ്രഖ്യാപിച്ച് ലിസ്റ്റിൻ സ്റ്റീഫൻ

യുഎഇയില്‍ ബിസിനസ് ചെയ്യുന്ന ജെറിനാണ് അശ്വതിയുടെ ഭര്‍ത്താവ്. ഭര്‍ത്താവിനൊപ്പം അശ്വതിയും യുഎഇയില്‍ ആയിരുന്നു. അതിനാലാണ് അഭിനയത്തില്‍ നിന്നും വിട്ടു നിന്നിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത