ഒരു വധുവിനെപ്പോലെ ഒരുങ്ങി 'പത്തരമാറ്റി'ലെ നയന; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

Published : Nov 17, 2024, 12:26 PM IST
ഒരു വധുവിനെപ്പോലെ ഒരുങ്ങി 'പത്തരമാറ്റി'ലെ നയന; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

Synopsis

സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ആരാധകരുള്ള താരം

ലക്ഷ്മി കീര്‍ത്തന എന്ന് കേട്ടാല്‍ മനസിലാകാത്ത ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും പത്തരമാറ്റിലെ നയന എന്ന് പറഞ്ഞാല്‍ മനസിലാവും.  ഇഷ്ടമില്ലാത്ത ഒരു ദാമ്പത്യമായിരുന്നിട്ടും കിട്ടിയ ജീവിതത്തെ സ്‌നേഹിക്കുന്ന കഥാപാത്രം. സ്‌നേഹമില്ലാത്ത ആദര്‍ശ് എന്ന ഭര്‍ത്താവ് എത്ര വെറുപ്പ് കാണിച്ചിട്ടും നയന അത് തന്റെ ഭര്‍ത്താവാണ് എന്ന പരിഗണനയില്‍ സ്‌നേഹിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തിലെ തന്‍റെ സങ്കല്‍പങ്ങള്‍ ഈ കഥാപാത്രത്തിന്‍റേത് പോലെയല്ലെന്ന് നയന നേരത്തെ പറഞ്ഞിട്ടുണ്ട്. 

ഇപ്പോഴിതാ വിവാഹ വേഷത്തിൽ പട്ടുസാരിയും മുല്ലപ്പൂവുമൊക്കയായി അണിഞ്ഞൊരുങ്ങി എത്തിയിരിക്കുകയാണ് ലക്ഷ്മി കീര്‍ത്തന. ബ്രൈഡ്, ബ്രൈഡൽ ഫോട്ടോഷൂട്ട്‌ തുടങ്ങിയ ടാഗുകളിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വിപിൻ ഗോഡ്‍വിന്‍ ആണ് ലക്ഷ്മിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഈ ഫ്രെയ്‍മിന് ഒരേയൊരു പേര് പത്തരമാറ്റ്, സിംപിൾ നാച്വറല്‍ ബ്യൂട്ടി തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ ആരാധകർ നൽകിയിരിക്കുന്നത്.

നേരത്തെ ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പം ചോദിച്ചപ്പോള്‍ തന്നെ സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ആളായിരിക്കണമെന്ന് ലക്ഷമി പറഞ്ഞിരുന്നു. "ഇന്‍റസ്ട്രിയില്‍ നിന്നുള്ള ആള് തന്നെ വേണമെന്നില്ല, ഏതെങ്കിലും നല്ല ജോലി ഉള്ള ആളായാല്‍ മതി. 
ചോറ് വാരി തരുന്നതും, സാഹസികത കാണിക്കുന്നതുമൊക്കെയാണ് എന്റെ ഇഷ്ടം. എല്ലാത്തിനും കൂട്ടു നില്‍ക്കുന്ന ആളായിരിക്കണം എന്നില്ല, പക്ഷേ അറ്റ്‌ലീസ്റ്റ് ഹണിമൂണ്‍ കാലം കഴിയുന്നത് വരെയെങ്കിലും അങ്ങനെ ആയിരിക്കണം" എന്നാണ് നയന പറയുന്നത്. അല്ലെങ്കിലും പുരുഷന്മാര്‍ അങ്ങനെയായിരിക്കും എന്ന് ലക്ഷ്മി തന്നെ പറയുന്നു.

"പ്രണയിക്കുന്ന ആള്‍ക്കൊപ്പം നൈറ്റ് ഡ്രൈവ് പോകാനും, മഴ നനയാനും എല്ലാം ഇഷ്ടമാണ്. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ തന്നെ പ്രണയിക്കാന്‍ കൊതിയാവുന്നു. നിലവില്‍ ഇപ്പോള്‍ പ്രണയമൊന്നും ഇല്ല" എന്നും ലക്ഷ്മി വ്യക്തമാക്കിയിരുന്നു.

ALSO READ : 'ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോളാണ് നര തുടങ്ങിയത്'; വിമര്‍ശകരോട് ക്രിസ് വേണുഗോപാലിന് പറയാനുള്ളത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു
'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി