എയ്ഞ്ചല്‍ പുറത്താകുമെന്നത് ഉറപ്പായിരുന്നു, നോബിയുടെ പുതിയ സ്ട്രാറ്റജി മനസ്സിലാകുന്നില്ല; അശ്വതിയുടെ നിരീക്ഷണം

By Web TeamFirst Published Mar 16, 2021, 5:47 PM IST
Highlights

ബിഗ് ബോസില്‍ ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ എയ്ഞ്ചല്‍ എന്ന മത്സരാര്‍ഥിയുടെ എലിമിനേഷനെക്കുറിച്ച് അശ്വതിയുടെ നിരീക്ഷണം

ഏഷ്യാനെറ്റിലെ അല്‍ഫോന്‍സാമ്മ എന്ന സീരിയലിലൂടെയാണ് മലയാളികളിക്ക് അശ്വതി പ്രിയങ്കരിയാകുന്നത്. അല്‍ഫോന്‍സാമ്മയ്ക്ക് പുറമെ കുങ്കുമപ്പൂവ് എന്ന സീരിയലില്‍ അശ്വതി അവതരിപ്പിച്ച പ്രതിനായികയായ അമലയെയും മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. വിവാഹശേഷം അഭിനയരംഗത്തുനിന്നും താരം വിട്ടു നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അശ്വതി ബിഗ് ബോസിന്‍റെ സജീവ പ്രേക്ഷകയുമാണ്. മൂന്നാം സീസണ്‍ അഞ്ചാം വാരത്തിലേക്ക് എത്തിയിരിക്കെ ഷോയെക്കുറിച്ചുള്ള തന്‍റെ നിരീക്ഷണങ്ങളൊക്കെ അശ്വതി പങ്കുവെക്കാറുണ്ട്. ഇപ്പോഴിയാ ഇക്കഴിഞ്ഞ വാരാന്ത്യത്തിലെ എയ്ഞ്ചല്‍ എന്ന മത്സരാര്‍ഥിയുടെ എലിമിനേഷനെക്കുറിച്ചാണ് അശ്വതിയുടെ പുതിയ നിരീക്ഷണം. 

മണിക്കുട്ടന്‍, സജിന-ഫിറോസ്, റിതു, സൂര്യ, എയ്ഞ്ചല്‍ എന്നിവരായിരുന്നു ഇത്തവണ നോമിനേഷനില്‍ ഇടം പിടിച്ചത്. ഇക്കൂട്ടത്തില്‍ എയ്ഞ്ചല്‍ തന്നെയായിരിക്കും പുറത്തുപോകുക എന്നത് പ്രേക്ഷകര്‍ക്ക് ഏറെക്കുറെ ഉറപ്പായിരുന്നു. എയ്ഞ്ചല്‍ പുറത്തേക്ക് പോയതില്‍ ഒട്ടും അതിശയമില്ലെന്നും, ബിഗ് ബോസ് വീട് എയ്ഞ്ചല്‍ പറഞ്ഞതുപോലെ അവര്‍ക്കു പറ്റിയ ഇടമല്ല എന്നും അശ്വതി പറയുന്നു. ബിഗ് ബോസ് വീട്ടില്‍ മറ്റ് ആളുകളോട് മത്സരിച്ച് കിട പിടിക്കാന്‍ പറ്റിയ താരമല്ല എയ്ഞ്ചലെന്നാണ് അശ്വതിയും പറയുന്നത്. കൂടാതെ റംസാന്‍റെ പുതിയ ക്യാപ്റ്റന്‍സിയെപ്പറ്റിയും നോബിയുടെ പുതിയ സ്റ്റ്ട്രാറ്റജിയെക്കുറിച്ചുമെല്ലാം കുറിപ്പില്‍ അശ്വതി പറയുന്നുണ്ട്. 

അശ്വതി പറയുന്നു

'അങ്ങനെ ഒരു വീക്കെന്‍ഡ് എപ്പിസോഡ് കൂടെ കഴിഞ്ഞു. പ്രെഡിക്റ്റബിള്‍ ആയിരുന്നു എയ്ഞ്ചല്‍ പോകുമെന്ന്. അതോണ്ട് തന്നെ വല്യ ഞെട്ടലില്ല. എയ്ഞ്ചലിന്‍റെ ഒരു പൊട്ടു സ്വഭാവം വെച്ചു്അവിടെ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്നു കയറിയ ആഴ്ച തന്നെ പ്രേക്ഷകരെ ആ കുട്ടി അറിയിച്ചു. എന്തായാലും എയ്ഞ്ചലിനു ഒരു നല്ല ഭാവി ആശംസിക്കുന്നു.

ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി പ്രതീക്ഷിച്ചിരുന്നു. പൊളി ഫിറോസിന് ഒപ്പം നിക്കാനൊരു ഓപ്പോണന്‍റ് വന്നുകാണാന്‍ ആഗ്രഹമുണ്ട്. ഭാഗ്യയേച്ചിക്ക് ഇപ്പൊളാണ് കത്തിയത് പൊളി ഫിറോസും സജ്നയും പോയാല്‍ വേറെ മസാലകള്‍ ഒന്നുമില്ലാന്ന്. അതോണ്ട് ചേച്ചിയെ ഒന്ന് അറിഞ്ഞു കളിച്ചാല്‍ നമക്ക് മസാല പുരട്ടി വറുത്തെടുക്കാം. നോബി ചേട്ടന്‍, ഫിറോസ് സജ്നയെ കണ്‍വിന്‍സ് ചെയ്യാന്‍ പോയത് അദ്ദേഹത്തിന്‍റെ പുതിയ സ്ട്രാറ്റെജിയാണോ? കാരണം അവരെ അത്ര വല്യ പിടിത്തം ഇല്ലായിരുന്നു എന്നാണ് ഞാന്‍ കണ്ടത്. 

ഇനി റംസാന്‍റെ വരവാണ്. പൊളി ഫിറോസ് റംസാനെ കൊച്ചുകുട്ടി എന്ന രീതിയില്‍ ചൊറിഞ്ഞു ഈ ആഴ്ച പൊളിക്കുമെന്ന് എനിക്ക് തോന്നണു. റംസാനു ദേഷ്യം അടക്കാന്‍ കഴിയില്ലെന്ന് നല്ലപോലെ ഇതിനകം പഠിച്ചു വെച്ചിട്ടുണ്ടാകണം. പൊളി ഫിറോസ് ആണേല്‍ ആരെ എങ്ങനെ അടിച്ചിരുത്തണം എന്നതില്‍ പി.എച്ച്.ഡി എടുത്തിട്ടാണ് വന്നേക്കുന്നത്.

click me!