‘ദേ നിഖില എന്നെയും നോക്കുന്നു’; ഐശ്വര്യയ്ക്ക് പിന്നാലെ ട്രോളുമായി ബാദുഷ

Web Desk   | Asianet News
Published : Mar 15, 2021, 09:04 AM IST
‘ദേ നിഖില എന്നെയും നോക്കുന്നു’; ഐശ്വര്യയ്ക്ക് പിന്നാലെ ട്രോളുമായി ബാദുഷ

Synopsis

പ്രീസ്റ്റിൽ ജെസ്സി എന്ന അധ്യാപികയുടെ വേഷമാണ് നിഖില അവതരിപ്പിച്ചത്. നടിയുടെ ഈ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. 

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററുകളിൽ എത്തിയ സൂപ്പർതാര ചിത്രമാണ് മമ്മൂട്ടിയുടെ പ്രീസ്റ്റ്. മികച്ച പ്രതികരണങ്ങൾ നേടി ചിത്രം മുന്നോട്ട് പോകയാണ്. പ്രീസ്റ്റിന്റെ വിജയാഘോഷവുമായി ബന്ധപെട്ടു നടന്ന പത്രസമ്മേളനത്തിൽ മമ്മൂട്ടിയെ നോക്കിയിരിക്കുന്ന നിഖില വിമലിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മമ്മൂട്ടി ഉത്തരം പറയവേയാണ് നിഖില താരത്തെ നോക്കിയിരുന്നത്. 

നിഖിലയുടെ ഈ ചിത്രവുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും സമൂഹ മാധ്യമങ്ങളിലൂടെ നിഖിലയ്‌ക്കെതിരെ ട്രോളുമായി വന്നിരിക്കുകയാണ്. ‘ദേ നിഖില എന്നെയും നോക്കുന്നു’ എന്ന കുറിപ്പോടെ നടിയുമൊന്നിച്ചുള്ള ചിത്രം ബാദുഷ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ നടി ഐശ്വര്യ ലക്ഷ്മിയും നിഖിലയുടെ ചിത്രം പങ്കുവെച്ചിരുന്നു. ഈ ട്രോള്‍ ഞാനും പങ്കുവെക്കുന്നു, കൊല്ലരുത്” എന്നായിരുന്നു ട്രോളിന് ഐശ്വര്യ നൽകിയ കമന്റ്.

ദേ നിഖില എന്നെയും നോക്കുന്നു

Posted by N.M. Badusha on Sunday, 14 March 2021

പ്രീസ്റ്റിൽ ജെസ്സി എന്ന അധ്യാപികയുടെ വേഷമാണ് നിഖില അവതരിപ്പിച്ചത്. നടിയുടെ ഈ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. രണ്ട് തവണയാണ് ദി പ്രീസ്റ്റിന്റെ റിലീസ് മാറ്റിവെച്ചിരുന്നത്. ഫെബ്രുവരി 4ല്‍ നിന്ന് മാര്‍ച്ച് 4ലേക്ക് മാറ്റിയ ചിത്രം സെക്കന്റ് ഷോയുടെ കാര്യത്തില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്ന് വീണ്ടും റിലീസ് മാറ്റുകയായിരുന്നു. 

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിയ്ക്കുന്ന സിനിമ കൂടിയാണ് പ്രീസ്റ്റ് . ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം ജോഫീന്‍ ടി ചാക്കോയാണ്. ബേബി മോണിക്ക, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി