മലയാളികളുടെ പ്രിയ നായിക; ഈ താരസുന്ദരി ആരാണെന്ന് മനസ്സിലായോ?

Published : Sep 23, 2021, 09:12 AM ISTUpdated : Sep 23, 2021, 02:12 PM IST
മലയാളികളുടെ പ്രിയ നായിക; ഈ താരസുന്ദരി ആരാണെന്ന് മനസ്സിലായോ?

Synopsis

മലയാളത്തിൽ നിന്നാണ് സിനിമാ കരിയർ ആരംഭിച്ചതെങ്കിലും അന്യഭാഷാ ചിത്രങ്ങളിൽ ഭാവനയുടെ വളർച്ച വളരെ വേഗത്തിലായിരുന്നു. 

സിനിമാ താരങ്ങളുടെ പൂർവകാല ചിത്രങ്ങൾ കാണാൻ പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. പ്രത്യേകിച്ച് മുൻനിര നായികാനായകന്മാരുടെ. ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ട്രെഡിം​ഗ് ആകാറുമുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിൽ തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി ഭാവന(bhavana). 

“അധികമൊന്നും മാറിയിട്ടില്ല,” എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി രം​ഗത്തെത്തിയത്. 'എന്ത് സുന്ദരിയാ, എന്ത് മാറ്റമാ ഇത്', എന്നൊക്കെയാണ് ഓരോരുത്തരും കമന്റ് ചെയ്തിരിക്കുന്നത്. 

മലയാളത്തിൽ നിന്നാണ് സിനിമാ കരിയർ ആരംഭിച്ചതെങ്കിലും അന്യഭാഷാ ചിത്രങ്ങളിൽ ഭാവനയുടെ വളർച്ച വളരെ വേഗത്തിലായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ഭാവനയ്ക്ക് കഴിഞ്ഞു. മറ്റ് ഭാഷാ ചിത്രങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയിലെ ഭാവനയുടെ സ്വീകാര്യതയ്ക്ക് കുറവുകളൊന്നും ഉണ്ടായിരുന്നില്ല. നീണ്ട വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ സിനിമയിൽ(movie) നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'സ്കൂൾ കാലം തൊട്ട് സിനിമ സ്വപ്നം കാണാൻ കാരണക്കാരന്‍'; മമ്മൂട്ടിയെ കുറിച്ച് നിവിൻ പോളി
'ഇത് ചെയ്തവന് ഒരു കുതിരപവൻ', ബി​ഗ് സ്ക്രീനിൽ കാണാനാകാത്ത 'ഇടയ കന്യക', എ ഐ വീഡിയോ വൈറൽ