'എനിക്കറിയാം നിനക്കറിയാം ഐ ലവ് യു'; ഭാവനയുടെ പിറന്നാള്‍ ദിനത്തില്‍ മഞ്ജുവിന്‍റെ ആശംസ

By Web TeamFirst Published Jun 6, 2019, 11:04 AM IST
Highlights

നടി ഭാവനയുടെ ജന്മദിനമാണ് ഇന്ന്. നിരവധി പേര്‍ താരത്തിന് ആശംസകള്‍ നേരുകയാണ്. മലയാളത്തിന്‍റെ പ്രിയതാരം ജന്മദിനം ആഘോഷിക്കുമ്പോള്‍ ഒരു സ്പെഷ്യല്‍‍ ആശംസയെത്തുകയാണ്. 

നടി ഭാവനയുടെ ജന്മദിനമാണ് ഇന്ന്. നിരവധി പേര്‍ താരത്തിന് ആശംസകള്‍ നേരുകയാണ്. മലയാളത്തിന്‍റെ പ്രിയതാരം ജന്മദിനം ആഘോഷിക്കുമ്പോള്‍ ഒരു സ്പെഷ്യല്‍‍ ആശംസയെത്തുകയാണ്. മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യരുടേതാണ് അത്. "ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാമെന്ന് എനിക്കറിയാമെന്ന് നിനക്കറിയാം എന്നെനിക്കറിയാം"... ഇങ്ങനെയായിരുന്നു മഞ്ജുവിന്‍റെ കുറിപ്പ്. രസകരമായ രീതിയിലാണ് ഭാവനയ്ക്കുള്ള ആശംസ മഞ്ജു കുറിച്ചിരിക്കുന്നത്. ഭാവനയ്ക്കൊപ്പമുള്ള ചിത്രങ്ങളും മഞ്ജു പങ്കുവച്ചിരുന്നു.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ഭാവന. വിജയ് സേതുപതിയും തൃഷയും അഭിനയിച്ച് ഏറെ ശ്രദ്ധ നേടിയ തമിഴ് ചിത്രം 96ന്റെ കന്നഡ റീമേക്കായ 99ലൂടെയാണ് ഭാവന തിരിച്ചെത്തുന്നത്.

പ്രീതം ഗബ്ബിയാണ്  സംവിധാനം ചെയ്തിരിക്കുന്നത്. ഭാവന തൃഷയുടെ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ കന്നഡയിലെ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷാണ് നായക വേഷത്തില്‍ എത്തുന്നത്. 96ന്റെ റീമേക്കില്‍ ജാനുവായി ഭാവന എത്തുന്ന വിവരം നേരത്തെ ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. 

ചിത്രത്തില്‍ അഭിനയിക്കുന്ന വിവരം താരം തന്നെ പങ്കുവെച്ചതോടെയാണ് ആരാധകരില്‍ പ്രതീക്ഷകള്‍ വര്‍ധിച്ചത്. തമിഴില്‍ വലിയ വിജയമായ 96ന്റെ തെലുങ്ക് റീമേക്കും അണിയറയില്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം വിവാഹിതയായ ഭാവന, ശേഷം ബെംഗളൂരുവില്‍ സ്ഥിര താമസമാക്കുകയായിരുന്നു. കന്നട സിനിമാ നിര്‍മാതാവായ നവീനെയാണ് താരം വിവാഹം ചെയ്തത്.

click me!