'അടിപ്പാവാട മോശമാണോ ചേട്ടാ..കുടുംബത്തില്‍ പിറന്നവര്‍ക്ക് ചേര്‍ന്നതാണോ'; കമന്റിട്ടവനെ നിർത്തിപ്പൊരിച്ച് ബിന്നി

Published : May 02, 2026, 07:42 PM IST
Binny sebastian

Synopsis

തന്റെ വസ്ത്രധാരണത്തെക്കുറിച്ച് കമന്റിട്ടയാൾക്ക് നടി ബിന്നി സെബാസ്റ്റ്യൻ ശക്തമായ മറുപടി നൽകി. ഒരു പരിപാടിക്ക് ധരിച്ച പാവാടയെ അടിപ്പാവാടയായി ചിത്രീകരിച്ച് അപമാനിച്ചതിനെതിരെയായിരുന്നു പ്രതികരണം.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി ബിന്നി സെബാസ്റ്റ്യൻ. ഡോക്ടർ ആയിരുന്ന ബിന്നി അഭിനയത്തോടുള്ള താല്പര്യം കാരണം സീരിയലിലേക്ക് എത്തുകയായിരുന്നു. പിന്നീട് ബി​ഗ് ബോസ് മലയാളം സീസൺ 7ൽ മത്സരാർത്ഥിയായി എത്തിയും തിളങ്ങിയ ബിന്നിയുടെ പോസ്റ്റിന് താഴെ മോശം കമന്റിട്ടയാൾക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടത്തിന് പോയപ്പോൾ ധരിച്ച വസ്ത്രമാണ് യുവാവിനെ കമന്റിടാൻ പ്രേരിപ്പിച്ചത്.

ബിന്നി സെബാസ്റ്റ്യന്റെ വാക്കുകൾ ഇങ്ങനെ

നെഗറ്റീവ് കമന്റോളീസിന് മാത്രമുള്ള വീഡിയോ ആണിത്. കഴിഞ്ഞ ദിവസം ആര്യന്‍റെ ഇനാഗുറേഷന് വേണ്ടി ഞാന്‍ പോയിരുന്നു. ഫുള്‍ ലെങ്ത് പാവാടയും ടോപ്പുമായിരുന്നു ഞാന്‍ ധരിച്ചത്. സാരി മാത്രമാണ് സ്ത്രീകള്‍ ഉടുക്കേണ്ടത്, അതും നിങ്ങള്‍ ചിന്തിക്കുന്ന രീതിയില്‍ മാത്രം ഉടുത്താല്‍ മാത്രമെ അത് ഡ്രസ് ആവുള്ളൂ, ബാക്കിയുള്ളവര്‍ക്ക് വസ്ത്ര സ്വാതന്ത്ര്യമില്ല എന്ന ആശയം ഇപ്പോഴും മുറുകെ പിടിച്ച് ചാവാന്‍ വേണ്ടി നില്‍ക്കുന്ന കുറേ കമന്‍റോളീസ് ഉണ്ട്. അതില്‍ ഒരു ചേട്ടനാണിത്. സാരിയുടെ ഷോപ്പ് തുടങ്ങി അടിപ്പാവാട ഇട്ടാണോ നടക്കുന്നേ' എന്നായിരുന്നു ചേട്ടന്‍റെ കമന്‍റ്. വിദ്യാഭ്യാസം കുറവാണെങ്കിലും ആശയം വളരെ വലുതാണല്ലോ. അടിപ്പാവാട ഇട്ടാണ് ഞാന്‍ നടക്കുന്നതെന്നാണ് ചേട്ടന്‍റെ കണ്ടുപിടിത്തം. അടിപ്പാവാട ഇട്ട് നടക്കുന്നത് അത്ര മോശമാണോ ചേട്ടാ. ഇടാതെ നടക്കുന്നതല്ലേ മോശം? ഞങ്ങളൊക്കെ അങ്ങനെയാണ് പഠിച്ചത്.

അടിപ്പാവാട എന്താണ്, മോഡേണ്‍ സ്കേര്‍ട്ട് എന്താണ് എന്നൊന്നും അറിയാത്തതില്‍ ഞാന്‍ ക്ഷമിച്ചു. പക്ഷേ എന്‍റെ അടിപ്പാവാട നോക്കി നടക്കുന്നത് ചേട്ടന്‍റെ ഭാര്യ അറിഞ്ഞ് കഴിഞ്ഞാല്‍ മോശമല്ലേ ചേട്ടാ. അതും രണ്ട് പെണ്‍കുട്ടികളുണ്ട്. അവര്‍ നാളെ വളര്‍ന്ന് വരേണ്ടതല്ലേ. അവരും ഈ പറയുന്ന സാധനങ്ങള്‍ ഇട്ട് നടക്കേണ്ടതാണ്. അവര്‍ വളര്‍ന്ന് വലുതാവുമ്പോഴേക്കും പത്ത് ഇരുപത്തഞ്ച് വര്‍ഷം ആവുമല്ലോ. അപ്പോഴും ചേട്ടന്‍ പറയുമ്പോലെ സാരിയും ഉടുത്ത് ആ കുട്ടികള്‍ നടക്കണോ. പാവാട ഇടാന്‍ പാടില്ലെന്ന് പറയുന്നതൊക്കെ മോശമാണ്. ശരിക്കും അത് ഇടാതെ പോയാലാണ് പ്രശ്നം. പിന്നെ വേറൊരാളുടെ ഭാര്യയെ പറ്റിയും സ്ത്രീകളെ പറ്റിയും അവരുടെ അടിപ്പാവാടയെ പറ്റിയും അന്വേഷിക്കുന്നത് കുടുംബത്തില്‍ പിറന്നവര്‍ക്ക് ചേര്‍ന്ന പണിയാണോ. ഒന്ന് ആലോചിച്ച് നോക്കൂ.

PREV
Read more Articles on
click me!

Recommended Stories

'ഫ്രഞ്ച് കിസ്സല്ല, ഫിറോസ് എന്നെ ബലമായി ചുംബിച്ചതാണ്, പതറിപ്പോയി ഞാൻ'; സജ്നയ്ക്ക് എതിരെ നടി
മാരാർ ജയിച്ചാൽ 'അടിവസ്ത്രമിട്ട് ബീച്ചിൽ നടക്കും', ഫുഡ്- അക്കോമഡേഷൻ ഫ്രീ; വെല്ലുവിളി നിർത്താതെ ഇന്‍ഫ്ലുവന്‍സർ