കുടുംബവുമായി ഒന്നിച്ച സന്തോഷത്തിൽ ദർശന ദാസ്; വിശേഷങ്ങൾ പങ്കുവെച്ച് നടി

Published : Dec 31, 2022, 10:06 PM IST
കുടുംബവുമായി ഒന്നിച്ച സന്തോഷത്തിൽ ദർശന ദാസ്; വിശേഷങ്ങൾ പങ്കുവെച്ച് നടി

Synopsis

രണ്ട് മതമായതിനാൽ വീട്ടിൽ സംസാരിച്ച് സമ്മതിക്കില്ലെന്ന അവസാന ഘട്ടത്തിലാണ് ഒളിച്ചോട്ടത്തിലേക്ക് എത്തിയതെന്നും ഇരുവരും പറയുന്നു.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ദർശന ദാസ്. സീരിയലിൽ അസിസ്റ്റന്റ് ഡയറക്ടറായ അനൂപിനെയാണ് ദർശന വിവാഹം കഴിച്ചത്. ഒരേ സീരിയലിൽ പ്രവർത്തിക്കുന്നതിനിടെ പ്രണയത്തിലായ ഇവർ രഹസ്യമായി വിവാഹം കഴിക്കുകയായിരുന്നു. വീട്ടുകാരുടെ സമ്മതം ഇല്ലാതെ ആയിരുന്നു ഇവരുടെ വിവാഹം. ഇപ്പോൾ സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന പരമ്പരയിൽ ഇരുവരും മത്സരാർത്ഥികളായി എത്തുന്നുണ്ട്.

ഞാനും എന്റാളും ഷോയിലെ ഏറ്റവും വിവാദങ്ങളുണ്ടാക്കിയ ദമ്പതികൾ ദർശനയും അനൂപും ആണെന്നാണ് പൊതുവെയുള്ള സംസാരം. ഇതെക്കുറിച്ച് താരങ്ങൾ തന്നെ ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. തങ്ങൾ ഒത്തിരി കാലം പ്രണയിച്ച് നടന്നവരല്ലെന്നും മനസ്സിൽ തോന്നിയ ഇഷ്ടം ദർശനയോട് തുറന്നു പറയുകയാണ് ചെയ്തതെന്ന് അനൂപ് പറയുന്നു. രണ്ട് മതമായതിനാൽ വീട്ടിൽ സംസാരിച്ച് സമ്മതിക്കില്ലെന്ന അവസാന ഘട്ടത്തിലാണ് ഒളിച്ചോട്ടത്തിലേക്ക് എത്തിയതെന്നും ഇരുവരും പറയുന്നു. തങ്ങളുടെ ബന്ധം സീരിയൽ മേഖലയിൽ എല്ലാവർക്കും അറിയാമായിരുന്നതിനാൽ ബന്ധം വേണ്ടെന്ന് വെക്കാനും തോന്നിയില്ലെന്നാണ് ഇവർ പറയുന്നത്.

ദുബായില്‍ ന്യു ഇയർ ആഘോഷിക്കാൻ പേളിയും കുടുംബവും; ക്യൂട്ട് ലുക്കിൽ നിലയും

പിണങ്ങി കഴിഞ്ഞിരുന്ന കുടുംബവുമായി ദർശനയെ അടുപ്പിച്ച ഹരിയും അഭിമുഖത്തിൽ എത്തിയിരുന്നു. ദർശനയുടെ അച്ഛനുമായി 2മണിക്കൂറോളം സംസാരിച്ച ശേഷമാണ് പ്രശ്നം പരിഹരിക്കപ്പെടുന്നത്. വ്യക്തമായ പ്ലാനോടെയാണ് എല്ലാവരും പെരുമാറിയതെങ്കിലും സംസാരിച്ച് കഴിഞ്ഞപ്പോൾ ആകെ ഇമോഷണൽ ആയെന്നും താരങ്ങൾ പറയുന്നുണ്ട്. മറ്റ് മത്സരാർഥികളുടെ മാതാപിതാക്കൾ സെറ്റിൽ വരുമ്പോൾ ദർശനയുടെ സങ്കടം കണ്ടിട്ടാണ് ഇത്തരമൊരു സാഹസത്തിനു തയാറായത്. മൂന്ന് വർഷത്തിന് ശേഷം കുടുംബം ഒരുമിച്ചതിലുള്ള സന്തോഷവും ഹരി പങ്കുവെച്ചു.

ദത്തുപുത്രി, ഫോർ ദി പീപ്പിൾ, കറുത്തമുത്ത്, പൂക്കാലം വരവായി, സ്വന്തം സുജാത എന്നിങ്ങനെ നിരവധി സീരിയലുകളിലൂടെയാണ് താരം പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. നിലവിൽ മൗനരാഗം എന്ന സീരിയലിലാണ് നടി അഭിനയിക്കുന്നത്.

PREV
click me!

Recommended Stories

'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി
പ്രസവിക്കാന്‍ 20 ദിവസം, അവളാകെ തകര്‍ന്നു, കേസിൽ രണ്ടാം പ്രതിയായി; ദിയ അനുഭവിച്ച വേദന പറഞ്ഞ് കൃഷ്ണ കുമാർ