സാരിയിൽ ബ്ലൗസ്‍‍ലെസ് ആയി ദീപ്തി സതി; വന്‍ വിമർശനം

Published : May 01, 2024, 07:10 PM ISTUpdated : May 01, 2024, 07:31 PM IST
സാരിയിൽ ബ്ലൗസ്‍‍ലെസ് ആയി ദീപ്തി സതി; വന്‍ വിമർശനം

Synopsis

2015 മുതലാണ് മുംബൈ സ്വദേശിയായ ദീപ്തി സതി ചലച്ചിത്രരംഗത്ത് സജീവമാകുന്നത്.

ലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി ദീപ്തി സതി. മോഡൽ കൂടിയായ ദീപ്തി നീന എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്ക് മുന്നിൽ എത്തുന്നത്. ചിത്രത്തിലെ നടിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ദീപ്തി പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും ഞൊടിയിട കൊണ്ടാണ് വൈറൽ ആകുന്നത്. അത്തരത്തിലൊരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ ലോകത്ത് പ്രചരിക്കുകയാണ്. ഒപ്പം വിമർശനവും. 

ചുവപ്പ് നിറത്തിലുള്ള സാരിയിൽ ആണ് ഫോട്ടോയിൽ ദീപ്തി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒപ്പം ബ്ലൗസ്‍‍ലെസും ആണ്. ഓർണമെൻസ് ഒന്നും തന്നെ ധരിച്ചിട്ടുമില്ല. സിമ്പിൽ മേക്കപ്പുമാണ് ദീപ്തി ഉപയോ​ഗിച്ചിരിക്കുന്നത്. വാരണാസിയിലെ ​ഗംഗ നദിയുടെ പരിസര പ്രദേശങ്ങളിൽ വച്ചാണ് ഫോട്ടോ ഷൂട്ട് നടന്നിരിക്കുന്നത്. വിഷ്ണു സന്തോഷ് ആണ് ക്യാമറാമാൻ. 

ഫോട്ടോകൾ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. ഇതിൽ ഫോട്ടോയെ പുകഴ്ത്തുന്ന സെലിബ്രിറ്റികളും ഉണ്ട്. എന്നാൽ വിമർശന കമന്റുകളും ഉണ്ട്. "ഇത്രയും ​ഗതികേടാണോ വീട്ടിൽ, തുണി വാങ്ങാൻ കാശില്ലായിരുന്നോ, ഇതെന്താ ആടുജീവിതം രണ്ടാം ഭാ​ഗമാണോ, ആരെങ്കിലും ആ കുട്ടിക്ക് ബ്ലൗസ് വാങ്ങി കൊടുക്കൂ", എന്നെല്ലാമാണ് ഇത്തരക്കാർ കമന്റ് ചെയ്യുന്നത്. 

2015 മുതലാണ് മുംബൈ സ്വദേശിയായ ദീപ്തി സതി ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. മലയാളത്തിന് പുറമെ കന്നട, തെലുങ്ക് ഭാഷാ സിനിമകളിലും താരം അഭിനിയിച്ചിട്ടുണ്ട്. പുള്ളിക്കാരന്‍ സ്റ്റാറാ, സോളോ, ലവകുശ എന്നീ മലയാള സിനിമകളും ദീപ്തി അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനൊപ്പം മോഡലിങ്ങിലും ദീപ്തി സതി സജീവമാണ്. 

'താഴത്തില്ലെടാ..'; പ്രേക്ഷകരെ ത്രസിപ്പിച്ച് പുഷ്പ രാജിന്റെ രണ്ടാം എൻട്രി, ഫഹദിനായി കാത്ത് മലയാളികൾ

അതേസമയം, 'താനാരാ' എന്ന ചിത്രത്തില്‍ ദീപ്തി അഭിനയിക്കുന്നുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. ജിബു ജേക്കബ്, ചിന്നു ചാന്ദിനി, സ്നേഹ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റാഫിയുടെ തിരക്കഥയിൽ ഹരിദാസ് ആണ് സംവിധാനം. 

PREV
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി