ചലഞ്ചിൽ എട്ട് നിലയിൽ പൊട്ടി അപർണയും ജീവയും', ഇതെങ്ങനെയെന്ന് ആരാധകർ

Published : May 01, 2024, 08:22 AM IST
ചലഞ്ചിൽ എട്ട് നിലയിൽ പൊട്ടി അപർണയും ജീവയും', ഇതെങ്ങനെയെന്ന് ആരാധകർ

Synopsis

യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ മിക്ക വിശേഷങ്ങളും ജീവയും അപർണയും പങ്കുവെക്കാറുണ്ടായിരുന്നു. 

തിരുവനന്തപുരം: ടെലിവിഷൻ രം​ഗത്ത് അവതാരകരായി ശ്രദ്ധിക്കപ്പെട്ട് പിന്നീട് സോഷ്യൽ മീഡിയയിലും ജനശ്രദ്ധ നേടിയവരാണ് അപർണ തോമസും ജീവ ജോസഫും. യൂട്യൂബിലും ഇൻസ്റ്റ​ഗ്രാമിലും ജീവയും അപർണയും ഇന്ന് താരങ്ങളാണ്. ഒരേ മേഖലയിൽ പ്രവർത്തിക്കുന്ന ഇരുവരും പങ്കാളികൾ എന്നതിനൊപ്പം നല്ല സുഹൃത്തുക്കളുമാണ്. 

യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ മിക്ക വിശേഷങ്ങളും ജീവയും അപർണയും പങ്കുവെക്കാറുണ്ടായിരുന്നു. ഒരിടവേളക്ക് ശേഷം സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായിരിക്കുകയാണ് ഇരുവരും. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചലഞ്ച് വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് അപർണ ജീവ ആരാധകർ. തിങ്ക് അലൈക്ക് ചലഞ്ച് എന്ന പേരിലാണ് ഇരുവരും ഗെയിം ആരംഭിക്കുന്നത്. 

ഒരു വാക്കിനു ചേരുന്ന മറ്റൊരു കോമ്പിനേഷൻ രണ്ടുപേരും ഒരു പോലെ പറയുന്നതാണ് ചലഞ്ച്. പത്തിനടുത്ത് വാക്കുകൾ പറയുന്നുണ്ടെങ്കിലും ഒരെണ്ണം പോലും ഇരുവരും ഒരേപോലെ പറയുന്നില്ലെന്നതാണ് രസകരം. ഏറ്റവും എളുപ്പമുള്ളതുപോലും തെറ്റിക്കുന്നതാണ് ആരാധകരെ പോലും അത്ഭുതപെടുത്തുന്നത്.

എല്ലാം തെറ്റിയ ശേഷം ഇങ്ങനൊരു ചലഞ്ച് വേണ്ടായിരുന്നുവെന്നാണ് ഇരുവരും പറയുന്നത്. ജീവക്ക് പകരം നമ്മൾ തമ്മിൽ ആയിരുന്നെങ്കിൽ കൂടുതൽ ശരിയുത്തരം കിട്ടിയേനെയെന്നാണ് അപർണയുടെ സുഹൃത്തിന്റെ കമന്റ്. എന്നാലും ഒന്നുപോലും ശരിയാക്കത്തിന്റെ ഞെട്ടലിലാണ് ആരാധകർ.

ഭർത്താവ് ജീവയെക്കുറിച്ച് നേരത്തെ അപർണ പറഞ്ഞ കാര്യങ്ങൾ വൈറലായിരുന്നു. വളരെ നിഷ്കളങ്കനാണ്. കുറച്ച് നന്മ കൂടുതലാണ്. ജീവ, നമ്മൾ കലികാലത്തിലാണ് ജീവിക്കുന്നത്. ആര് എപ്പോഴാണ് പിന്നിൽ നിന്ന് കുത്തുക എന്ന് പറയാൻ പറ്റില്ല. ശ്രദ്ധിക്കണം എന്ന് ഞാനെപ്പോഴും പറയും. 

ജീവ പക്ഷെ അങ്ങനെയല്ല. പാവം മനുഷ്യനാണെന്നും അപർണ പറയുന്നു. പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോകുന്നവരാണ് തങ്ങളെന്നും അന്ന് അപർണയും ജീവയും പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ വേർപിരിഞ്ഞ സുഹൃത്തുക്കളെ അറിയാം. ഞങ്ങൾ അഭിപ്രായ വ്യത്യാസങ്ങൾ പരസ്പരം സംസാരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അപർണ വ്യക്തമാക്കിയിട്ടുണ്ട്.

നടന്‍ ജയ് വിവാഹം കഴിച്ചോ; വധു നടി, സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറല്‍.?

ബിഗ് ബോസ് വീട്ടില്‍ അതീന്ദ്രിയ ശക്തിയോ? ഋഷി പേടിച്ചത് ഇങ്ങനെ
 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക