'മക്കൾക്ക് ഒരച്ഛനെ കിട്ടി'; നടി ദിവ്യ ശ്രീധരും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരാകുന്നു

Published : Oct 30, 2024, 07:50 AM ISTUpdated : Oct 30, 2024, 07:54 AM IST
'മക്കൾക്ക് ഒരച്ഛനെ കിട്ടി'; നടി ദിവ്യ ശ്രീധരും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരാകുന്നു

Synopsis

മക്കളെ അക്സെപ്റ്റ് ചെയ്യുന്നൊരു ബന്ധമാണെന്ന് ഉറപ്പായ ശേഷമാണ് ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിയതെന്ന് ദിവ്യ.

ട്ടനവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാൽ. സീരിയലുകളിൽ വില്ലത്തി ആയും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധർ. തങ്ങൾ വിവാഹിതരാകുന്നു എന്ന പുതിയ സന്തോഷം പങ്കുവെക്കുകയാണ് താരങ്ങൾ. മാധ്യമങ്ങളോട് ആയിരുന്നു ഇരുവരും സന്തോഷം തുറന്നുപറഞ്ഞത്.  മക്കൾക്കൊപ്പമായിരുന്നു ദിവ്യ ശ്രീധർ എത്തിയത്.

ക്രിസിന്റെ കസിൻ വഴി വന്ന ആലോചനയാണ്. ക്രിസുമായി പത്തരമാറ്റ് സീരിയലിൽ വർക്ക് ചെയ്തിട്ടുണ്ട് ദിവ്യ. ഇടക്ക് ക്രിസിന്റെ മോട്ടിവേഷൻ ക്ലാസ്സിൽ താൻ പങ്കെടുത്തിട്ടുണ്ട് എന്നാൽ ഒരിക്കലും വിവാഹം നടക്കുമെന്ന് കരുതിയില്ലെന്നും ദിവ്യ പറയുന്നു. 'ആദ്യം ഏട്ടനെ കാണുമ്പോൾ ഒരു ഭയം ആയിരുന്നു. എന്നാൽ പിന്നെ പിന്നെ സംസാരിച്ചു. അങ്ങനെ ഒരിക്കൽ എന്നെ പ്രൊപ്പോസ് ചെയ്തു. ഏട്ടൻ തമാശ ആണോ പറയുന്നത് എന്നായിരുന്നു ഞാൻ ചോദിച്ചത്. കാരണം ഏട്ടൻ ഏതു നിലയിൽ നിൽക്കുന്ന ആളാണ് എന്ന് എനിക്ക് അറിയാം. എന്നാൽ പിന്നെ ആള് സീരിയസ് ആണെന്ന് മനസിലായി. അപ്പോൾ മോളോട് ചോദിക്കണം എന്നാണ് ഞാൻ പറഞ്ഞത്', എന്ന് ദിവ്യ പറയുന്നു. 

'ഭയങ്കര നല്ല ആൾക്കാരെ എനിക്ക് വേണ്ട'; ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കൽപ്പങ്ങളുമായി ജാനികുട്ടി

മക്കൾ എന്റെ കൂടെ വേണം അവരെയും അക്സെപ്റ്റ് ചെയ്യുന്നൊരു ബന്ധമാണെന്ന് ഉറപ്പായ ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ താൻ എത്തിയതെന്നും ദിവ്യ പറഞ്ഞു. 'ആദ്യ വിവാഹം പരാജയം ആയിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ നടന്ന വിവാഹം ആയിരുന്നില്ല. ഒളിച്ചോട്ടം ആയിരുന്നു. എന്നാൽ ഇത് മക്കളുടെ ഇഷ്ടം നോക്കി അവരും കംഫർട്ട് ആണെന്ന് ഉറപ്പായ ശേഷം ആണ് വിവാഹത്തിനെക്കുറിച്ച് തീരുമാനിച്ചത്. അവർക്ക് ഒരു അച്ഛനെ കിട്ടി. കുഞ്ഞുങ്ങൾക്ക് അച്ഛന്റെ സ്നേഹം അദ്ദേഹം നൽകുന്നുണ്ട്', എന്നും ദിവ്യ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത