എന്നെ ആർക്ക് കൂടുതലറിയാം? : ശ്രീവിദ്യയ്ക്കും അമ്മയ്ക്കും ചലഞ്ച് കൊടുത്ത് രാഹുൽ

Published : Oct 29, 2024, 10:47 PM IST
എന്നെ ആർക്ക് കൂടുതലറിയാം? : ശ്രീവിദ്യയ്ക്കും അമ്മയ്ക്കും ചലഞ്ച് കൊടുത്ത് രാഹുൽ

Synopsis

സ്റ്റാർ മാജിക് ഷോയിലൂടെ പ്രശസ്തയായ ശ്രീവിദ്യ മുല്ലശ്ശേരിയുടെ പുതിയ വ്ലോഗ് വൈറലാകുന്നു. ഭർത്താവിനെ കുറിച്ച് കൂടുതൽ അറിയാവുന്നത് ആർക്കെന്ന് പരീക്ഷിക്കുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തു.

കൊച്ചി: ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. സ്റ്റാര്‍ മാജിക് എന്ന കോമഡി ഷോയിലൂടെയാണ് ശ്രീവിദ്യ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. കാസര്‍ഗോഡ് സ്വദേശിയായ ശ്രീവിദ്യ ഇതിനോടകം തന്നെ പത്തോളം ചിത്രങ്ങളില്‍ അഭിനയിച്ച് കഴിഞ്ഞു. താരത്തിന്റെ വിവാഹവും ചടങ്ങുകളെല്ലാം സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. ശ്രീവിദ്യയുടെ വ്ലോഗിലൂടെ ഭർത്താവ് രാഹുൽ രാമചന്ദ്രനും മലയാളികൾക്ക് പ്രിയങ്കരനാണ്.

ഇപ്പോഴിതാ തന്നെ കൂടുതലായി അറിയാവുന്നത് ആർക്കെന്ന് പരീക്ഷിക്കുകയാണ് രാഹുൽ. പപ്പാമ്മക്കാണോ ശ്രീവിദ്യയ്ക്കണോ തന്നെ കൂടുതൽ അറിയാവുന്നതെന്ന് ആയിരുന്നു പുതിയ വ്ലോഗിലൂടെ കാണിക്കുന്നത്. ഓരോ ചോദ്യങ്ങൾക്കും മത്സരിച്ചാണ് ശ്രീവിദ്യയും രാഹുലിന്റെ അമ്മയും ഉത്തരം പറയുന്നത്. തുടക്കത്തിൽ രാഹുലിന്റെ ഇഷ്ടങ്ങൾ മാത്രം ചോദിച്ചെങ്കിലും പിന്നീട് പഠിച്ച കോളേജിന്റെ പേര്, ഷൂവിന്റെയും ഷർട്ടിന്റെയും സൈസ് തുടങ്ങിയ ചോദ്യങ്ങൾ ഉൾപ്പെടുത്തി. ഇതിനെല്ലാം മാറി മാറി ശരിയായ ഉത്തരങ്ങൾ രണ്ടാളും പറയുന്നുണ്ടായിരുന്നു.

തന്റെ കൈയിലുള്ള ഏറ്റവും വിലപിടിപ്പുള്ള സാധനം ചോദിച്ചപ്പോൾ അമ്മ കൈ പൊക്കിയെങ്കിലും പറയാൻ കഴിഞ്ഞില്ല ശ്രീവിദ്യയാണ് ഉത്തരം പറഞ്ഞത്. പപ്പാമ്മ, ഞാൻ എന്നായിരുന്നു ശ്രീവിദ്യയുടെ മറുപടി. അത് കറക്റ്റ് ആണെന്ന് വളരെ സന്തോഷത്തോടെ രാഹുൽ സമ്മതിക്കുകയും ചെയ്തു. ഒടുവിൽ ഒരേ മാർക്കിൽ എത്തിയ ശേഷം രണ്ട് ചോദ്യങ്ങൾ കൂടി നൽകി, അവസാനം ഒരു മാർക്ക് കൂടുതൽ അമ്മ നേടിയെടുക്കുകയായിരുന്നു. 

കട്ടക്ക് നിൽക്കുമ്പോഴും അമ്മ ജയിക്കാനുള്ള അവസരം ഇടയിലൂടെ ശ്രീവിദ്യ നൽകുന്നുണ്ടെന്നായിരുന്നു ആരാധക പക്ഷം. നിരവധിപ്പേരാണ് ഇതേ കമന്റ് വീഡിയോയ്ക്ക് താഴെ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. അമ്മയെ നന്നായി സ്നേഹിക്കുന്ന മകനെ ഭാര്യയെ സ്നേഹിക്കാൻ കഴിയു എന്നും ആരാധകർ പറയുന്നുണ്ട്.

തന്റെ വരനോട് പ്രണയം പറയാൻ പോയപ്പോഴുള്ള അതേ ഹൃദയമിടിപ്പും പരവേശവും നിങ്ങൾക്ക് മുന്നിൽ അവനെ പരിചയപ്പെടുത്താൻ പോകുമ്പോഴുണ്ടെനന്നാണ് ശ്രീവിദ്യ പറഞ്ഞിരുന്നു. പ്രണയത്തിലാണെന്നും വിവാഹം ഉടനെ ഉണ്ടാവുമെന്നും ശ്രീവിദ്യ പറഞ്ഞിരുന്നുവെങ്കിലും ചെറുക്കനെ പരിചയപ്പെടുത്തിയിരുന്നില്ല. പിന്നീടാണ് രാഹുലിനെ പരിചയപ്പെടുത്തുന്നത്.

ഫോട്ടോ സ്വയം പകർത്തി ഷെമി മാർട്ടിൻ, ഐഡിയ കൊള്ളാമെന്നു ആരാധകർ

'നിങ്ങള്‍ കമന്‍റ് ഒക്കെ ഇട്ട് ഇരിക്ക്, ഞങ്ങള്‍ ഹണിമൂണ്‍ പോയിട്ട് വരാം'

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത