നാലാം മാസം കൊവിഡ്, പിന്നാലെ ബ്ലീഡിം​ഗ്, ബ്ലെഡിൽ ഇൻഫെക്ഷൻ; ​ഗർഭകാലത്തെ കുറിച്ച് നടി ദുർ​ഗ കൃഷ്ണ

Published : Nov 06, 2025, 07:29 PM IST
durga krishna

Synopsis

നടി ദുർഗ്ഗ കൃഷ്ണ അടുത്തിടെ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. ഗർഭകാലം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് താരം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. നാലാം മാസത്തിൽ കൊവിഡ് ബാധിച്ചെന്നും ദുര്‍ഗ പറയുന്നു.

ലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ദുർ​ഗ കൃഷ്ണ. വിമാനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ദുർ​ഗയ്ക്ക് ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധനേടാൻ സാധിച്ചിരുന്നു. നിലവിൽ അമ്മയായ സന്തോഷത്തിലാണ് ദുർ​ഗ. ഒപ്പം ഭർത്താവ് അർജുൻ രവീന്ദ്രനും. രണ്ട് ദിവസം മുൻപ് ആയിരുന്നു ദുർ​ഗ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്.

"ഇനി മുതൽ ഞങ്ങൾ മൂന്നുപേർക്കും ഒരുമിച്ച് പിറന്നാൾ ആഘോഷിക്കാം", എന്ന് കുറിച്ച് ആശുപത്രിയിൽ നിന്നുള്ള ഫോട്ടോയും ദുർ​ഗ കൃഷ്ണ പങ്കുവച്ചിരുന്നു. സിനിമാ മേഖലയിൽ നിന്നുള്ളവരുൾപ്പടെ ഒട്ടനവധി പേരാണ് അർജുനും ദുർ​ഗയ്ക്കും ആശംസകൾ അറിയിച്ച് രം​ഗത്ത് എത്തിയത്. ഇപ്പോഴിതാ പ്രസവത്തിന് ആശുപത്രിയിലേക്ക് പോകുന്നതിന് മുന്നോടിയായി ​ദുർ​ഗ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ദുർ​ഗ ഈ വീഡിയോ പങ്കുവച്ചത്. നാലാം മാസം കൊവിഡ് പിടിപെട്ടതിനെ കുറിച്ചും ദുർ​ഗ പറയുന്നു.

"നാലാം മാസം എങ്ങനെ ആണെന്ന് അറിയില്ല. എനിക്ക് കൊവിഡ് പോസിറ്റീവ് ആയി. അതാണ് ഞാൻ പറഞ്ഞത് അപ്ഡ് ആന്റ് ഡൗൺസ് എന്റെ പ്രെ​ഗ്നൻസി യാത്രയിലുണ്ടെന്ന്. എനിക്ക് വീട്ടിലിരിക്കേണ്ടി വന്നു. വീട്ടിൽ അമ്മയ്ക്കും പോസിറ്റീവ് ആയി. അങ്ങനെ ഞങ്ങളെല്ലാവരും ക്വറന്റൈനിൽ ആയി. എനിക്ക് ബ്ലെഡിൽ ഇൻഫെക്ഷൻ കയറി. സഹിക്കാൻ പറ്റാത്തത്ര വേദനയായിരുന്നു. അതിനിടയിൽ ബ്ലീഡിം​ഗ് വന്നു. ഒരുപാട് തവണ ആശുപത്രിയിലായി. എല്ലാവരുടെയും പ്രാർത്ഥന ഉള്ളത് കൊണ്ട് പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. കുഞ്ഞ് സേഫായി. അഞ്ചാം മാസമാണ് പിന്നീട് ഞാൻ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നത്. അതായത് 5 മാസം ഞാൻ പൂർണമായും റസ്റ്റിൽ ആയിരുന്നു. മൂ‍ഡ് സ്വിങ്സ് എനിക്ക് ഉണ്ടായി. പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരഞ്ഞു. ഒരു കാര്യവും ഇല്ലാത്ത കരച്ചിലായിരുന്നു. ഈ മനുഷ്യൻ‌ എന്നെ വെറുത്ത് വേണ്ടെന്ന് വയ്ക്കോന്ന് വരെ തോന്നി. അത്ര ഇറിറ്റേറ്റിങ് ക്യാരക്ടറായി ഞാൻ", എന്നായിരുന്നു ദുർ​ഗയുടെ വാക്കുകൾ.

PREV
Read more Articles on
click me!

Recommended Stories

'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി
'ഹി ഈസ് നോട്ട് ജസ്റ്റ് ആൻ ആക്ടർ, ഹീ ഈസ് ആൻ ഇമോഷൻ'; ആരാധകരെ പൊട്ടിക്കരയിപ്പിച്ച 1 മിനിറ്റ് !