
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പൗര്‍ണമിത്തിങ്കള്‍ എന്ന പരമ്പര ഏറെ ശ്രദ്ധേയമായിരുന്നു. ഏറെ ആരാധകരുണ്ടായിരുന്ന പരമ്പരയിലെ കഥാപാത്രങ്ങള്‍ പ്രേക്ഷകരെ ഏറെ സ്വാധീനിച്ചിരുന്നു. പരമ്പരയില്‍ 'പൗര്‍ണമി' ആയെത്തിയത് നടി ഗൗരി കൃഷ്ണ (gowri_krishnon) ആയിരുന്നു. അടുത്തിടെ പരമ്പര അവസാനിച്ചെങ്കിലും ആരാധകരുടെ മനസില്‍ ഗൗരിയും പൗര്‍ണമിയും നിറഞ്ഞു നില്‍ക്കുകയാണ്.
എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സീരിയലുകളിലും ഗൗരി വേഷമിട്ടിരുന്നു. പുതിയ പരമ്പരയുടെ വിശേഷവും താരം അടുത്തിടെ പങ്കുവച്ചിരുന്നു. സീ കേരളയിലെ പരമ്പരയായ കയ്യെത്തും ദൂരത്തിലെ മിനിസ്റ്റര്‍ ഗായത്രി ദേവിയായി ഇനി സ്‌ക്രീനിലുണ്ടാകും എന്ന സന്തോഷ വാര്‍ത്തയാണ് ഗൗരി പങ്കുവച്ചിരുന്നത്.
ആരാധകരുമായി നിരന്തരം വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന ഗൗരി കഴിഞ്ഞദിവസം പങ്കുവച്ച ചിത്രവും വീഡിയോയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള കിടിലൻ ഫോട്ടോഷൂട്ടിൽ ദേവിയായി എത്തുകയാണ് ഗൗരി. നവദുർഗ ആശയത്തിലുള്ള രൂപമാണ് ഗൗരി അവതരിപ്പിക്കുന്നത്. ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കൊപ്പം വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. നവരൂപ സങ്കൽപ്പത്തിന്‍റെ ഭാഗമായി നവദുർഗാ രൂപത്തിലാണ് വീഡിയോയും.