'അമ്മ ശരിക്കും ഇത്രയും സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ?' നവ്യയുടെ പിറന്നാൾ കേക്ക് കണ്ട മകന്റെ ചോദ്യം

Web Desk   | Asianet News
Published : Oct 15, 2021, 08:35 AM IST
'അമ്മ ശരിക്കും ഇത്രയും സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ?' നവ്യയുടെ പിറന്നാൾ കേക്ക് കണ്ട മകന്റെ ചോദ്യം

Synopsis

വിവാഹ ശേഷം ഇടവേള എടുത്ത താരം വീണ്ടും അഭിനയ രം​ഗത്ത് സജീവമാകുകയാണ്. 

ലയാളികളുടെ എക്കാലത്തേയും പ്രിയ നായികയാണ്(actress) നവ്യാ നായർ(navya nair). നന്ദനം എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ സ്വന്തം ബാലമണിയായി താരം മാറി. സോഷ്യൽ മീഡിയയിൽ(social media) സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാൾ. പലപ്പോഴും അമ്മയ്ക്ക് സർപ്രൈസ് പിറന്നാൾ കേക്ക് ഒരുക്കുന്ന മകൻ സായ് കൃഷ്ണ(sai krishna) ഇക്കുറിയും പതിവ് മുടക്കിയില്ല. ഇത്തവണ മകന്റെ സർപ്രൈസ് കൂടാതെ തന്നെ മറ്റൊരു കേക്ക് കൂടി നവ്യക്ക് കിട്ടി. ഇത് കണ്ട് അമ്പരന്നിരിക്കുകയാണ് സായ്. 

നവ്യ അഭിനയിച്ച ചിത്രങ്ങളുടെ സ്റ്റിൽസ് ചേർത്തുവച്ചതായിരുന്നു കേക്ക് തയ്യാറാക്കിയത്. ബിസ്‌കോഫ്‌, പ്രാലിൻ ചോക്ലേറ്റ് എന്നിവ ചേർത്തതായിരുന്നു ഈ സ്‌പെഷൽ കേക്ക്. ഫിലിം റീൽ പോലെ ഒരുക്കിയ കേക്കിന്റെ വിവിധ വശങ്ങൾ കാട്ടിത്തരുന്ന വീഡിയോ സഹിതമാണ് നവ്യ പോസ്റ്റ് ചെയ്തത്. 'അമ്മ ശരിക്കും ഇത്രയും സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ?' എന്നായിരുന്നു കേക്ക് കണ്ട സായ് ചോദിച്ചതെന്നും നവ്യ കുറിക്കുന്നു.

വിവാഹ ശേഷം ഇടവേള എടുത്ത താരം വീണ്ടും അഭിനയ രം​ഗത്ത് സജീവമാകുകയാണ്. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ. ദൃശ്യം 2 വിന്റെ കന്നഡ റീമേക്കാണ് താരത്തിന്റെ മറ്റൊരു ചിത്രം. ടെലിവിഷൻ ഷോകളിൽ നവ്യ സജീവ സാന്നിധ്യമാണ്. 'ഇഷ്ടം' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന നവ്യ നായർ, നന്ദനം എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലാമണി ആയത്. നവ്യക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്ത ബാലാമണിയെ തിരികെ കൊണ്ട് വന്ന ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍