പുതിയ ലുക്കിൽ 'ദീപ്തി ഐ പി എസ്'; ചിത്രങ്ങൾ പങ്കുവച്ച് ​ഗായത്രി അരുൺ

Published : Oct 15, 2022, 10:10 PM ISTUpdated : Oct 15, 2022, 10:14 PM IST
പുതിയ ലുക്കിൽ 'ദീപ്തി ഐ പി എസ്'; ചിത്രങ്ങൾ പങ്കുവച്ച് ​ഗായത്രി അരുൺ

Synopsis

മലയാളത്തിലെ മുൻനിര നായിക ആവാൻ എല്ലാ കഴിവും ഉണ്ടായിട്ടും എന്താണ് കൂടുതൽ സിനിമകൾ കിട്ടാത്തതെന്ന് ഒരു ആരാധകൻ സംശയം ചോദിക്കുന്നുണ്ട്.

ലയാള സീരിയൽ പ്രേക്ഷകരുടെ പ്രിയ താരമാണ് ഗായത്രി അരുൺ. പരസ്പരം സീരിയലിലൂടെ പ്രേക്ഷകപ്രീതി ലഭിച്ചത് ഗായത്രിക്ക് ആയിരുന്നില്ല, ദീപ്തി ഐ പി എസിനായിരുന്നു. അത്രയേറെ ആത്മാർത്ഥതയോടെ ആയിരുന്നു ആ വേഷം ഗായത്രി കൈകാര്യം ചെയ്തത്. സോഷ്യൽ മീഡിയയിൽ തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുള്ള ഗായത്രിയുടെ പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

വളരെ സുന്ദരമായ മേക് ഓവറിലാണ് ഗായത്രി ചിത്രങ്ങളിൽ വന്നിരിക്കുന്നത്. നാടനും മോഡേണുമായ ലുക്കിലാണ് ചിത്രങ്ങളിൽ ഗായത്രി. വസ്ത്രത്തിലും ഇതേ കൂടിച്ചേരൽ കാണാം. ഒപ്പം അണിഞ്ഞിരിക്കുന്ന ആഭരണങ്ങളും കൂടെ ആകുമ്പോൾ അടിപൊളി ലുക്കാണ് ചിത്രങ്ങൾ നൽകുന്നത്.

മലയാളത്തിലെ മുൻനിര നായിക ആവാൻ എല്ലാ കഴിവും ഉണ്ടായിട്ടും എന്താണ് കൂടുതൽ സിനിമകൾ കിട്ടാത്തതെന്ന് ഒരു ആരാധകൻ സംശയം ചോദിക്കുന്നുണ്ട്. ടൊവിനോയുടെയും പൃഥ്വിയുടെയും നായികയായി കാണാൻ കാത്തിരിക്കുന്നുവെന്നും അദ്ദേഹം കമന്റിൽ പറയുന്നു.

പരസ്പരത്തിലെ ദീപ്തി ഐ.പി.എസ്, വണ്‍ മൂവിയിലെ സീന എന്നീ കഥാപാത്രങ്ങളെ അനശ്വരമാക്കിയതിനു പിന്നാലെയായിരുന്നു തന്റെ പുസ്തകത്തിന്റെ പ്രകാശനവുമായി ഗായത്രി എത്തിയത്. മോഹന്‍ലാല്‍ ആയിരുന്നു തന്റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം നടത്തിയത്. 'അച്ഛപ്പം കഥകള്‍' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകം, ഗായത്രിയുടെ അച്ഛനൊപ്പമുള്ള സന്തോഷ നിമിഷങ്ങളും, അച്ഛനെക്കുറിച്ചുള്ള കഥകളുടേയും സമാഹാരമാണ്. പുസ്തകം മഞ്ജു വാര്യര്‍ക്ക് സമ്മാനിക്കുന്നതും, മോഹന്‍ലാലിന് സമ്മാനിക്കുന്നതുമായ ചിത്രങ്ങളെല്ലാം ഗായത്രി തന്നെ മുന്നേ പങ്കുവച്ചിരുന്നു. ഒപ്പം തന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരിക്ക് അച്ഛപ്പം കഥകള്‍ കൈമാറിയ സന്തോഷവും ഗായത്രി പങ്കുവച്ചു.

പ്രിയ എഴുത്തുകാരിയായ കെ.ആര്‍ മീരയ്ക്കാണ് താരം പുസ്തകം കൈമാറിയത്.  മീരയുടെ എത്രവലിയ ആരാധികയാണ് ഗായത്രിയെന്ന് താരത്തിന്റെ കുറിപ്പ് വായിക്കുമ്പോള്‍ത്തന്നെ മനസിലാകുന്നുണ്ടെന്നാണ് ആരാധകര്‍ കമന്റായി പറയുന്നത്. വൺ എന്ന സിനിമയ്ക്ക് പുറമെ സര്‍വ്വോപരി പാലാക്കാരന്‍, തൃശൂർപൂരം, ഓര്‍മ്മ, തുടങ്ങിയ സിനിമകളുടെ ഭാഗമായും ഗായത്രി ബി​ഗ് സ്‌ക്രീനിൽ തിളങ്ങിയിരുന്നു.

'നീ പൊന്നപ്പനല്ലടാ തങ്കപ്പനാ..'; സിംഹത്തോട് കുശലം പറഞ്ഞ് അജു വർ​ഗീസ്, വീഡിയോ

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍