കേക്കിൽ നടരാജനും ചിലങ്കയും, പിറന്നാള്‍ ആഘോഷ ചിത്രങ്ങളുമായി നവ്യ

Published : Oct 15, 2022, 06:10 PM IST
കേക്കിൽ നടരാജനും ചിലങ്കയും, പിറന്നാള്‍ ആഘോഷ ചിത്രങ്ങളുമായി നവ്യ

Synopsis

ഒരുത്തീ എന്ന ചിത്രമാണ് നവ്യയുടേതായി ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ.

പിറന്നാൾ ചിത്രങ്ങൾ പങ്കുവച്ച് നടി നവ്യ നായർ. സുഹൃത്തുക്കൾക്കും കുടുംബാം​ഗങ്ങൾക്കും ഒപ്പം ​ഗംഭീരമായാണ് നവ്യ തന്റെ പിറന്നാൾ ആഘോഷിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയ നടിയുടെ പിറന്നാൾ. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് നവ്യക്ക് ആശംസകളുമായി രം​ഗത്തെത്തിയത്. 

അഭിനേത്രി എന്നതിന് പുറമെ മികച്ചൊരു നർത്തകി കൂടിയാണ് നവ്യ നായർ. അതുകൊണ്ട് തന്നെ നടരാജനും ചിലങ്കയും ആലേഖനം ചെയ്ത കേക്കും സുഹൃത്തുക്കൾ നവ്യക്കായി ഒരുക്കിയിരുന്നു. പിറന്നാൾ ആഘോഷത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നുകൂടിയാണ് ഈ കേക്ക്. 

"സന്തോഷത്തിന്റെ ചില ചിത്രങ്ങൾ. സർവ്വശക്തന് നന്ദി.. എല്ലാവരുടെയും ആശംസകൾക്ക് നന്ദി.. എല്ലാവരെയും സ്നേഹിക്കുന്നു..", എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് നവ്യ കുറിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ ചുരുക്കം ചില അഭിനേത്രികളിൽ ഒരാളാണ് നവ്യ. നടി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. അത്തരത്തിൽ പിറന്നാൾ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

ഒരുത്തീ എന്ന ചിത്രമാണ് നവ്യയുടേതായി ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ. വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തിലെ നവ്യയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നവ്യയ്ക്ക് ഒപ്പം നടൻ വിനായകനും പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തിയിരുന്നു. മികച്ച നടിക്കുള്ള ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് 2020, ഗാന്ധിഭവന്‍ ചലച്ചിത്ര അവാര്‍ഡ് 2020 എന്നിവ നവ്യ നായര്‍ക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഒരുത്തീ. ഒരിടവേളക്ക് ശേഷം നവ്യ അഭിനയിച്ച മലയാള സിനിമ കൂടിയായിരുന്നു ഒരുത്തീ. ദൃശ്യം കന്നടയില്‍ മീനയുടെ വേഷം കൈകാര്യം ചെയ്തത് നവ്യ ആയിരുന്നു. 

'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സു'മായി വിനീത് ശ്രീനിവാസൻ, റിലീസ് പ്രഖ്യാപിച്ചു

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത