ഇനി അഞ്ജലിയില്ല, തീർത്തും ഹൃദയഭേദകം..; കണ്ണീരോടെ ഗോപിക അനിൽ

Published : Jan 29, 2024, 12:14 PM ISTUpdated : Jan 29, 2024, 12:26 PM IST
ഇനി അഞ്ജലിയില്ല, തീർത്തും ഹൃദയഭേദകം..; കണ്ണീരോടെ ഗോപിക അനിൽ

Synopsis

വളരെ വൈകാരികമായ നിമിഷമായിരുന്നു ഗോപികയ്ക്കിത്. 

'സാന്ത്വനം' എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെ താരമായി മാറിയ നടിയാണ് ഗോപിക അനില്‍. സാന്ത്വനത്തിലെ അഞ്ജലിയായി എത്തിയാണ് ഗോപിക ആരാധകരുടെ പ്രിയങ്കരിയാകുന്നത്. ജനപ്രീയ കോമ്പോ ആയിരുന്നു സാന്ത്വനത്തിലെ അഞ്ജലിയും ശിവനും(ശിവാഞ്ജലി). കഴിഞ്ഞ ദിവസം ആയിരുന്നു ഗോപികയുടെ വിവാഹം. ഈ സന്തോഷത്തില്‍ നില്‍ക്കുമ്പോഴും സാന്ത്വനം അവസാനിച്ചതിന്റെ സങ്കടം ഗോപികയുടെ മനസിലുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ആ വേദന ഗോപിക പങ്കുവെക്കുകയും ചെയ്തു.

ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു തന്റെ സാന്ത്വനത്തിലെ അവസാന ഷോട്ടിനെക്കുറിച്ചും പരമ്പര അവസാനിക്കുന്നതിനെ കുറിച്ചുമൊക്കെ ഗോപിക സംസാരിച്ചത്. അവസാന എപ്പിസോഡില്‍ ഗോപിക ഉണ്ടായിരുന്നില്ല. തന്റെ അവസാന രംഗം ചിത്രീകരിച്ചതിന് പിന്നാലെ നടന്ന കാര്യങ്ങളുടെ വീഡിയോയും ഗോപിക പങ്കുവച്ചിട്ടുണ്ട്. ക്യാമറയേയും ദൈവത്തെയും തൊഴുകയും വിങ്ങിപ്പൊട്ടുകയും ചെയ്യുന്ന ഗോപികയെ വീഡിയോയില്‍ കാണാം. വളരെ വൈകാരികമായ നിമിഷമായിരുന്നു ഗോപികയ്ക്കിത്. 

 ''അവസാന ദിവസം, അഞ്ജലിയായുള്ള അവസാന ഷോട്ട് തീര്‍ത്തും ഹൃദയഭേദകമായിരുന്നു. ഇനിയൊരിക്കലും ക്യാമറയ്ക്ക് മുന്നില്‍ അഞ്ജലിയായി എത്താന്‍ സാധിക്കില്ലെന്ന് തിരിച്ചറിയുമ്പോള്‍ വല്ലാത്ത സങ്കടമുണ്ട്. അഞ്ജലിയാകുന്നത് ഞാന്‍ മിസ് ചെയ്യുന്നുണ്ട്. എന്റെ ഹൃദയം അഞ്ജലിയ്ക്ക് നല്‍കിയിരിക്കുകയാണ്. എനിക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട കഥാപാത്രമായിരുന്നു എന്നാണ് തോന്നിയത്'' ഗോപിക പറയുന്നു.

'100, 150 കോടി ക്ലബ്ബ് എന്നൊക്കെ പറയും, ഇൻകം ടാക്സ് വന്നാൽ അറിയാം..'; മുകേഷ് പറയുന്നു

''ഈ കഥാപാത്രം എനിക്ക് നല്‍കിയ മനോഹരമായ യാത്ര പ്രതീക്ഷിച്ചതായിരുന്നില്ല. അഭിനയിക്കുന്നതിലും അപ്പുറം കഥാപാത്രമായി ജീവിക്കുകയായിരുന്നു. എന്നില്‍ വിശ്വാസം അര്‍പ്പിക്കുകയും അഞ്ജലിയെ എനിക്കായി നല്‍കുകയും ചെയ്ത ക്രൂവിന് നന്ദി പറയുന്നു. കഥാപാത്രത്തെ സ്വീകരിക്കുകയും എന്നെ കുടുംബത്തിലെ ഒരാളായി കാണുകയും ചെയ്ത പ്രേക്ഷകര്‍ക്ക് വലിയ നന്ദി പറയുന്നു. അഞ്ജലി, നീയെന്നും എന്റെ ഹൃദയത്തിലുണ്ടാകും. ഒരുപാട് നന്ദിയുണ്ട്'' എന്നും ഗോപിക കുറിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത